• HOME
  • »
  • NEWS
  • »
  • buzz
  • »
  • ‘പേരക്കുട്ടി വേണം; അല്ലെങ്കില്‍ 5 കോടി രൂപ നഷ്ടപരിഹാരം'; മകനും മരുമകൾക്കുമെതിരെ വിചിത്ര പരാതിയുമായി മാതാപിതാക്കൾ

‘പേരക്കുട്ടി വേണം; അല്ലെങ്കില്‍ 5 കോടി രൂപ നഷ്ടപരിഹാരം'; മകനും മരുമകൾക്കുമെതിരെ വിചിത്ര പരാതിയുമായി മാതാപിതാക്കൾ

മകനും മരുമകളും 2.5 കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് ഇവരുടെ ആവശ്യം.

എസ് ആർ പ്രസാദും ഭാര്യയും (ഇടത്), പ്രസാദും ഭാര്യയും കുടുംബത്തോടൊപ്പം (വലത്) (Image: ANI)

എസ് ആർ പ്രസാദും ഭാര്യയും (ഇടത്), പ്രസാദും ഭാര്യയും കുടുംബത്തോടൊപ്പം (വലത്) (Image: ANI)

  • Share this:
    മകനും മരുമകൾക്കുമെതിരെ വിചിത്ര പരാതിയുമായി (Bizarre Case) മാതാപിതാക്കള്‍. ഒരു വർഷത്തിനുള്ളിൽ തങ്ങൾക്ക് ഇരുവരും ഒരു പേരക്കുട്ടിയെ നൽകണം, അല്ലെങ്കിൽ അഞ്ച് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന ആവശ്യവുമായാണ് ഉത്തരാഖണ്ഡിലെ (Uttarakhand) ഹരിദ്വാറിൽ (Haridwar) നിന്നും എസ് ആർ പ്രസാദ് എന്നയാൾ ഭാര്യയ്‌ക്കൊപ്പം കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് ദേശീയ വാർത്ത ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

    മകനെ പഠിപ്പിക്കാനും വീട് വയ്ക്കാനുമെല്ലാമായി ഒരുപാട് പണം ചിലവായെന്നും ഇപ്പോൾ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരിക്കുകയാണ് തങ്ങളെന്നും മാതാപിതാക്കൾ പറയുന്നു. മകനും മരുമകളും 2.5 കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നാണ് ഇവരുടെ ആവശ്യം.

    പേരക്കുട്ടി ഉണ്ടാകുമെന്ന പ്രതീക്ഷയോടെയാണ് 2016ല്‍ മകന്റെ വിവാഹം നടത്തിയത്‌. ആൺകുട്ടി ആയാലും പെൺകുട്ടി ആയാലും പ്രശ്നമില്ല, ഞങ്ങൾക്ക് ഒരു പേരക്കുട്ടിയെ ആണ് വേണ്ടത്. എന്നാൽ അതിതുവരെ ഉണ്ടായില്ല. പരാതിക്കാരനായ എസ് ആർ പ്രസാദ് പറഞ്ഞതായി എഎൻഐയുടെ റിപ്പോർട്ടിൽ പറയുന്നു.



    Also read- Viral Video | വയോധികന് 37ാ൦ വിവാഹം; 28 ഭാര്യമാരും 35 മക്കളും 126 കൊച്ചുമക്കളും സാക്ഷി; വൈറല്‍ വിഡിയോ

    'മകനെ അമേരിക്കയില്‍ അയച്ച് പഠിപ്പിക്കാനും വീട് വയ്ക്കാനുമെല്ലാമായി ഒരുപാട് പണം ചിലവായി. ബാങ്കിൽ നിന്നും വായ്പയെടുത്താണ് വീട് വെച്ചത്. ഇപ്പോൾ ഞങ്ങൾ സാമ്പത്തികമായും വ്യക്തിപരമായും തകർന്നിരിക്കുകയാണ്. അതുകൊണ്ട് തന്നെ മകനും മരുമകളും തങ്ങൾക്ക് ഒരു പേരക്കുട്ടിയെ നൽകുക അല്ലാത്തപക്ഷം ഇരുവരും 2.5 കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക.' - പ്രസാദ് കൂട്ടിച്ചേർത്തു.

    Wedding | പവർകട്ട് ചതിച്ചു; താലി കെട്ടിനിടെ പന്തലിൽ കറണ്ട് പോയി; ആളുമാറി കല്യാണം കഴിച്ച് വധൂവരൻമാർ

    വിവാഹച്ചടങ്ങുകൾക്കിടെ പവർ കട്ട് (power cut) ഉണ്ടായതിനെത്തുടർന്ന് ആളു മാറി വിവാഹം കഴിച്ച് വധൂവരൻമാർ. മധ്യപ്രദേശിലെ ഉജ്ജയിനിലാണ് (Ujjain) സംഭവം. ഒരു കുടുംബത്തിലെ രണ്ടു പേരുടെ വിവാഹം ഒരേ സമയം നടന്നതും വൈദ്യുതി മുടങ്ങിയതുമാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. പവർ കട്ടിനെത്തുടർന്ന്, തങ്ങൾക്കു നിശ്ചയിക്കപ്പെട്ടിരുന്ന വരൻമാരുടെ അടുത്തായിരുന്നില്ല രണ്ട് വധുക്കളും ഇരുന്നത്. വിവാഹവുമായി ബന്ധപ്പെട്ട പൂജയും മറ്റ് ചടങ്ങുകളും കഴിഞ്ഞതിനു ശേഷമാണ് കറണ്ട് വന്നത്. ഇതോടെയാണ് സംഭവിച്ച അബദ്ധം വധൂവരൻമാരടക്കം എല്ലാവർക്കും മനസിലായത്. എന്നാൽ കുടുംബാം​ഗങ്ങൾ കൂടിയിരുന്ന് ആലോചിച്ചതിനു ശേഷം ചടങ്ങുകൾ വീണ്ടും നടത്താൻ തീരുമാനിച്ചു. നേരത്തേ നിശ്ചയിച്ച പ്രകാരമുള്ള വരൻമാരോടൊപ്പം വിവാഹച്ചടങ്ങുകൾ വീണ്ടും നടത്തുകയും ചെയ്തു.

    ദിവസേന രാത്രി 7 മണി മുതൽ അർധരാത്രി 12 വരെ ഇവിടെ വൈദ്യുതി മുടങ്ങാറുണ്ടെന്ന് പ്രദേശവാസികൾ പറയുന്നു. ഇരുട്ടിൽ പരസ്പരം മനസിലാകാതെ പോയതാണ് ഈ അബദ്ധം സംഭവിക്കാൻ കാരണമായതെന്ന് ഇരുകുടുംബങ്ങളും പറഞ്ഞു. വരന്റെ വീട്ടുകാർക്ക് ഇരുട്ടിൽ വധുക്കളെ കൃത്യമായി തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ ഒരേപോലുള്ള വസ്ത്രങ്ങളാണ് സഹോദരിമാർ ധരിച്ചിരുന്നതെന്നും നാട്ടുകാർ പറഞ്ഞു.

    പവർക്കട്ടിനിടെ ആളു മാറി ചടങ്ങുകൾ നടത്തിയെന്നും വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കാര്യം മനസിലായതെന്നും പിന്നീട് ശരിയായ ജോഡികൾ തമ്മിൽ വീണ്ടും ചടങ്ങുകൾ നടത്താൻ തീരുമാനിക്കുകയായിരുന്നുവെന്നും നാട്ടുകാർ കൂട്ടിച്ചേർത്തു.
    Published by:Naveen
    First published: