• HOME
  • »
  • NEWS
  • »
  • buzz
  • »
  • സോനു സൂദ് ശസ്ത്രക്രിയയ്ക്കുള്ള സഹായം നൽകി; മകൾക്ക് 'സോനു' എന്ന് പേരിട്ട് കുടുംബം

സോനു സൂദ് ശസ്ത്രക്രിയയ്ക്കുള്ള സഹായം നൽകി; മകൾക്ക് 'സോനു' എന്ന് പേരിട്ട് കുടുംബം

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ രാജ്യം മുഴുവൻ ആരാധകരെ സൃഷ്ടിച്ച താരമാണ് സോനു സൂദ്. കോവിഡ് കാലത്തും സോനുവിന്റെ പ്രവർത്തനം ഏറെ പ്രകീർത്തിക്കപ്പെട്ടു

Sonu_Sood

Sonu_Sood

  • Share this:
    ജൂൺ ഒന്നിന് ഹൃദയ സംബന്ധമായ അസുഖങ്ങളാൽ ജനിച്ച രാജസ്ഥാനിലെ ജലൂരിൽ നിന്നുള്ള പെൺകുട്ടിക്ക് കുടുംബം സോനു എന്ന് പേരിട്ടു. ബോളിവുഡ് നടൻ സോനു സൂദ് മുംബൈയിൽ ഈ കുട്ടിക്ക് ശസ്ത്രക്രിയയ്ക്ക് സൗകര്യമൊരുക്കിയിരുന്നു. അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിന് വേണ്ടിയാണ് കുട്ടിക്ക് ഈ പേര് നൽകിയത്. പെൺകുട്ടി ശസ്ത്രക്രിയയ്ക്കു ശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോൾ അവളുടെ ഗ്രാമത്തിലെ ആളുകൾ സന്തോഷംകൊണ്ട് നൃത്തമാടുകയായിരുന്നു. സൂദും അദ്ദേഹത്തിന്റെ സഹകാരി ഹിതേഷ് ജെയിനും തങ്ങളുടെ കുടുംബത്തിന് ഹനുമാൻ പ്രഭുവിനെ പോലെ ആണെന്ന് അഭിപ്രായപ്പെടുകയും അവളുടെ അച്ഛൻ ഭഗരാം അവർക്കു നന്ദി പറയുകയും ചെയ്തു.

    മകളോടൊപ്പം മുംബൈയിൽ നിന്ന് ജോധ്പൂരിലേക്ക് തങ്ങൾ വിമാനത്തിൽ വരികയും പിന്നീട് റോഡ് മാർഗ്ഗം തങ്ങളുടെ ഗ്രാമത്തിൽ എത്തിച്ചേരുകയും ചെയ്തു. മകൾക്ക് ഒരു പുതിയ ജീവിതം നൽകിയതിന് സോനു സൂദിനോടും സഹകാരി ഹിതേഷ് ജെയിനോടും തങ്ങൾക്കു നന്ദിയുണ്ടെന്നും ഭഗരാം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

    Also Read- ഗർഭപാത്രമില്ലാതെ ജനിച്ച യുവതി പെൺകുഞ്ഞിന് ജന്മം നൽകി; സ്വപ്നം സാക്ഷാത്ക്കാരമെന്ന് 32കാരി

    പെൺകുട്ടിയുടെ അച്ഛൻ ഭഗരാം പറയുന്നതനുസരിച്ച്, സോനു സൂദ് ഫൗണ്ടേഷനിൽ ജോലി ചെയ്യുന്ന ഹിതേഷ് ജെയിൻ എന്ന സന്നദ്ധപ്രവർത്തകൻ ആദ്യം കുടുംബവുമായി ബന്ധപ്പെടുകയും അവരെ സൂദുമായി ബന്ധപ്പെടുത്തുയും ചെയ്തു. പെട്ടെന്നുതന്നെ പെൺകുട്ടിയെ മുംബൈയിലേക്ക് കൊണ്ടുവരാൻ സൂദ് അവരോട് ആവശ്യപ്പെടുകയും ശസ്ത്രക്രിയയ്ക്ക് വേണ്ട ക്രമീകരണങ്ങൾ നടത്തുകയും ചെയ്തു. ഓപ്പറേഷന് വേണ്ടിയുള്ള എല്ലാ കാര്യങ്ങളും ക്രമീകരിക്കുന്നതിന് ഭഗരാം മുംബൈയിൽ തങ്ങി. ചെലവേറിയ ശസ്ത്രക്രിയയ്ക്കുള്ള ക്രമീകരണങ്ങൾ നടത്തുവാൻ അദ്ദേഹത്തിന് അസാധ്യമായിരുന്നുവെങ്കിലും, സൂദും കൂട്ടാളികളും നൽകിയ സഹായത്തിന് അദ്ദേഹം നന്ദി രേഖപ്പെടുത്തി. വീട്ടിലേക്ക് വന്ന് തന്നോടും കുടുംബത്തോടും ഒപ്പം ഭക്ഷണം കഴിക്കാൻ ഭഗരാം ഇപ്പോൾ സൂദിനോട് അഭ്യർത്ഥിക്കുന്നു.

    “സോനു സർ ഈ ശിശുവിനെക്കുറിച്ച് അറിഞ്ഞ ദിവസം മുതൽ ശരിയായ ചികിത്സ ലഭ്യമാക്കാൻ ആഗ്രഹിച്ചിരുന്നു. തങ്ങൾ മുംബൈയിൽനിന്ന് ജോധ്പൂരിൽ തിരിച്ചെത്തിയെന്നും അവളുടെ ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും അറിയിച്ചപ്പോൾ അദ്ദേഹം വളരെ സന്തോഷവാനായി. ഏറ്റവും പ്രധാനമായി പെൺകുട്ടിയുടെ കുടുംബത്തിന്റെ മുഖത്ത് പുഞ്ചിരി കാണുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ട്,” ഹിതേഷ് ജെയിൻ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഈ നല്ല വാർത്ത സൂദ് ട്വിറ്ററിൽ പങ്കുവെച്ചത് ഇന്നത്തെ ഏറ്റവും മനോഹരമായ ചിത്രം എന്ന കുറിപ്പോടെയാണ്.

    ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ രാജ്യം മുഴുവൻ ആരാധകരെ സൃഷ്ടിച്ച താരമാണ് സോനു സൂദ്. കോവിഡ് കാലത്തും സോനുവിന്റെ പ്രവർത്തനം ഏറെ പ്രകീർത്തിക്കപ്പെട്ടു. സാധാരണക്കാരോടുള്ള അദ്ദേഹത്തിന്റെ അർപ്പണബോധം എല്ലാ വിഭാഗത്തിലും പെട്ട ആളുകളെ സഹായിക്കുന്നതിനായി വിവിധ സംരംഭങ്ങൾ ആരംഭിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അദ്ദേഹത്തിൻറെ ഓരോ പ്രവർത്തനങ്ങളും തന്റെ മാനുഷിക പരിശ്രമങ്ങളിലൂടെ രാജ്യമെമ്പാടുമുള്ള ജനങ്ങളെ സേവിക്കുക എന്നുള്ള കാഴ്ചപ്പാടോടെയാണ്.
    Published by:Anuraj GR
    First published: