പൊറോട്ടയ്ക്ക് 18 ശതമാനം ജി.എസ്.ടി; ഉത്തരവിനെതിരെ പ്രതിഷേധം

പൊറോട്ട റൊട്ടി അല്ലാത്തതിനാല്‍ അഞ്ചുശതമാനമല്ല 18 ശതമാനമാണ് ജിഎസ്ടി ഈടാക്കേണ്ടതെന്നാണ് എഎആർ ഉത്തരവിട്ടിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: June 12, 2020, 5:10 PM IST
പൊറോട്ടയ്ക്ക് 18 ശതമാനം ജി.എസ്.ടി; ഉത്തരവിനെതിരെ പ്രതിഷേധം
പൊറോട്ട
  • Share this:
പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്ന കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍ഡ്‌സ് റൂളിങിന്റെ ഉത്തരവ്. പൊറോട്ട റൊട്ടി അല്ലാത്തതിനാല്‍ അഞ്ചുശതമാനമല്ല 18 ശതമാനമാണ് ജിഎസ്ടി ഈടാക്കേണ്ടതെന്നാണ് എഎആർ ഉത്തരവിട്ടിരിക്കുന്നത്.

ഐഡി ഫ്രഷ് ഫുഡ് എന്ന ബ്രാൻഡിൽ ഭക്ഷ്യവസ്തുക്കൾ വിപണിയിലിറക്കുന്ന സ്ഥാപനം പൊറോട്ട റൊട്ടി വിഭാഗത്തില്‍പ്പെട്ട ഭക്ഷ്യ ഉൽപന്നമെന്നാണ് വ്യക്തമാക്കുന്നത്. ഇതു സംബന്ധിച്ച തർക്കത്തിലാണ് പൊറോട്ട റൊട്ടിയല്ലെന്നും 18 ശതമാനം ജിഎസ്ടി നൽകണമെന്നുമുള്ള ഉത്തരവുണ്ടായിരിക്കുന്നത്. ചപ്പാത്തിയെപ്പോലെ പൊറോട്ടയെ അഞ്ച് ശതമാനം ജിഎസ്ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം.

TRENDING:CPM Online കമ്പ്യൂട്ടറിനെ എതിർത്തത് പഴയ കഥ; കോവിഡ് കാലത്ത് ഓൺലൈനായി സംസ്ഥാന സമിതി യോഗം ചേർന്ന് സി.പി.എം[NEWS]UAE Visa | യുഎഇയിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് വിസാ കാലാവധി തടസമാകില്ല [NEWS]‍‍മേക്കപ്പ് ഇഷ്‌ടമല്ല എന്ന അഭിപ്രായം വ്യക്തി ജീവിതത്തിന്റെ ഭാഗം മാത്രം; മേക്കപ്പ് വിവാദങ്ങളോട് നിമിഷ സജയൻ [NEWS]
അതേസമയം പൊറോട്ടയ്‌ക്ക് 18 ശതാനം ജി.എസ്.ടി ഈടാക്കാനുള്ള തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധ വ്യാപകമാകുകയാണ്. 'ഫുഡ് ഫാസിസം' എന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്.

ബാംഗ്ലൂര്‍ ആസ്ഥാനമായി മലായാളികളുടെ ഉടമസ്ഥതയിലുള്ള പ്രവര്‍ത്തിക്കുന്ന ഐഡി ഫ്രഷ് ഇഡ്ഡലി ഉൾപ്പെടെയുള്ള നിരവധി ഭക്ഷ്യ സാധനങ്ങളാണ് വിപണിയിലെത്തിക്കുന്നത്.
First published: June 12, 2020, 5:10 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading