നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഇന്ത്യയിലെ കർഷകരിലേയ്ക്ക് കാലാവസ്ഥാ പ്രവചനങ്ങൾ എത്തിക്കുന്നത് 'പാർട്ട് ടൈം' ബ്ലോഗർമാർ

  ഇന്ത്യയിലെ കർഷകരിലേയ്ക്ക് കാലാവസ്ഥാ പ്രവചനങ്ങൾ എത്തിക്കുന്നത് 'പാർട്ട് ടൈം' ബ്ലോഗർമാർ

  ഇന്ത്യയില്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടസാധ്യതകള്‍ ഇംഗ്ലീഷ് വിദ്യാഭ്യാസമില്ലാത്ത താഴ്ന്ന വരുമാനക്കാരിലും എത്തിക്കേണ്ടതുണ്ട്. അവിടെയാണ് കാലാവസ്ഥാ പ്രവചകരുടെ പുതിയ സമൂഹം ചുവടുവച്ചത്.

  (Credits: Twitter/@APweatherman96)

  (Credits: Twitter/@APweatherman96)

  • Share this:
   കാലാവസ്ഥ വ്യതിയാനം സാധരണക്കാരനിലേയ്ക്ക് എത്തിക്കുന്നത് ചില കാലാവസ്ഥാ ബ്ലോഗര്‍മാരും പാര്‍ട്ട് ടൈം കാലാവസ്ഥ പ്രവചകരുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'മാന്‍ കി ബാത്ത്' എപ്പിസോഡില്‍ അടുത്തിടെ പരാമര്‍ശം ലഭിച്ച സായ് പ്രനീത് ഇത്തരത്തില്‍ ഒരു പാര്‍ട്ട്‌ടൈം കാലാവസ്ഥ പ്രവചകനാണ്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഐടി പ്രൊഫഷണലായ ഈ 24 കാരന്‍ തെലുങ്കില്‍ കര്‍ഷകര്‍ക്ക് സമയബന്ധിതമായി കാലാവസ്ഥാ അപ്ഡേറ്റുകള്‍ നല്‍കുന്നു.

   കാലാവസ്ഥാ വ്യതിയാനത്തിലെ വര്‍ദ്ധിച്ചുവരുന്ന പ്രശ്നങ്ങള്‍ ലോകമെമ്പാടും വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. കേവലം ഒരു വര്‍ഷത്തിനിടയില്‍, ഓസ്‌ട്രേലിയയിലുണ്ടായ കാട്ടുതീ, യുഎസിലെയും കാനഡയിലെയും അതിതീവ്രമായ ചൂട് എന്നിവയൊക്കെ കാലാവസ്ഥ സംബന്ധിച്ച ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നു. മനുഷ്യര്‍ വരുത്തിയ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമാണിതെന്ന് ഒരു കൂട്ടം കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ റിപ്പോര്‍ട്ട് വ്യക്തമാക്കിയിരുന്നു.

   ഇന്ത്യയില്‍, കാലാവസ്ഥാ വ്യതിയാനത്തിന്റെ അപകടസാധ്യതകള്‍ ഇംഗ്ലീഷ് വിദ്യാഭ്യാസമില്ലാത്ത താഴ്ന്ന വരുമാനക്കാരിലും എത്തിക്കേണ്ടതുണ്ട്. അവിടെയാണ് കാലാവസ്ഥാ പ്രവചകരുടെ പുതിയ സമൂഹം ചുവടുവച്ചത്. ദി ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയിലെ അമച്വര്‍ കാലാവസ്ഥാ ബ്ലോഗര്‍മാരില്‍ ഭൂരിഭാഗവും ടെക്കികളും കോളേജ് വിദ്യാര്‍ത്ഥികളുമാണ്. ആളുകളിലേക്ക് എത്തിച്ചേരാനുള്ള മാര്‍ഗമായി ഇവര്‍ സോഷ്യല്‍ മീഡിയയാണ് ഉപയോഗിക്കുന്നത്.

   താനെ ചുഴലിക്കാറ്റ് പുതുച്ചേരിയില്‍ വീശിയതിനെത്തുടര്‍ന്ന് വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയ സമയത്താണ് കാലാവസ്ഥാ പ്രവചനത്തോട് തനിയ്ക്ക് താല്‍പ്പര്യം തോന്നി തുടങ്ങിയതെന്ന് ട്വിറ്ററില്‍ 'ചെന്നൈ റെയിന്‍സ്' എന്ന ഹാന്‍ഡില്‍ കൈകാര്യം ചെയ്യുന്ന ചെന്നൈ സ്വദേശിയായ കെ ശ്രീകാന്ത്, ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 2014 ല്‍ സ്വന്തമായി ഒരു ബ്ലോഗ് ആരംഭിക്കുന്നതിനുമുമ്പ് ഗവേഷണ പ്രബന്ധങ്ങള്‍ വായിച്ച് സഹ കാലാവസ്ഥാ ബ്ലോഗര്‍മാരുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടാണ് താന്‍ പ്രവചനം നടത്തിയിരുന്നതെന്ന് അദ്ദേഹം പറയുന്നു.
   സായ് പ്രനീതിനും സമാനമായ തുടക്കമാണുണ്ടായിരുന്നത്. കര്‍ഷകരെ സഹായിക്കുന്നതിനായി കഴിഞ്ഞ വര്‍ഷം @ APweatherman96 എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ അദ്ദേഹം ആരംഭിച്ചു. 2015 ല്‍ ചെന്നൈയില്‍ വെള്ളപ്പൊക്കം ഉണ്ടായതിനെത്തുടര്‍ന്നാണ് കാലാവസ്ഥാ പ്രവചനത്തോടുള്ള താത്പര്യം ആരംഭിച്ചതെന്ന് പ്രനീത് പറയുന്നു.

   കാലാവസ്ഥയെക്കുറിച്ചുള്ള ശരിയായ വിവരങ്ങള്‍ ലഭ്യമായിരുന്നെങ്കില്‍ കര്‍ഷകര്‍ക്ക് വലിയ നഷ്ടത്തില്‍ നിന്ന് രക്ഷപ്പെടാനാകുമായിരുന്നുവെന്ന് എനിക്ക് തോന്നി. കാലാവസ്ഥ പ്രവചനം തെലുങ്കില്‍ തന്നെ നല്‍കണമെന്നും തോന്നിയതായി ''പ്രനീത് ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ഇപ്പോള്‍ ട്വിറ്ററില്‍ 12,000 ത്തിലധികം ഫോളോവേഴ്സാണ് പ്രനീതിനുള്ളത്.

   ഇന്ത്യയില്‍ പൊതുജനങ്ങളിലേക്കും പ്രത്യേകിച്ച് കര്‍ഷകരിലേക്കും എത്തിച്ചേരാനുള്ള സാധ്യത വളരെ കുറവാണെന്ന് മറ്റൊരു കാലാവസ്ഥാ ബ്ലോഗറായ നവദീപ് ദഹിയ പറഞ്ഞു. ഇദ്ദേഹത്തിന്റെ ലൈവ് വെതര്‍ ഓഫ് ഇന്ത്യ എന്ന പേജില്‍ 34,000 ഫോളോവേഴ്സാണുള്ളത്.

   ധാരാളം കര്‍ഷകര്‍ തന്റെ പേജ് പിന്തുടരുന്നതിനാല്‍ കാലാവസ്ഥയെക്കുറിച്ചുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റുകളുടെ ഹിന്ദി വിവര്‍ത്തനവും ഉറപ്പാക്കാറുണ്ടെന്ന് ദഹിയ പറഞ്ഞു.
   First published:
   )}