'ഒരുത്തീ' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടൻ വിനായകൻ (Actor Vinayakan) നടത്തിയ വിവാദപരാമര്‍ശങ്ങളോട് ഒറ്റവാക്കിൽ പ്രതികരിച്ച് നടി പാർവതി തിരുവോത്ത് (Parvathy Thiruvothu). കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വിനായകന്റെ ചിത്രത്തിനൊപ്പം 'ഷെയിം' എന്ന് കുറിച്ചാണ് പാർവതി തന്റെ പ്രതികരണം അറിയിച്ചത്. നടിയെ ആക്രമിച്ച സംഭവത്തിലുൾപ്പെടെ സ്ത്രീകൂട്ടായ്മകളിൽ അണിചേർന്ന അഭിനേത്രിയാണ് പാർവതി.
'എന്താണ് മീ ടൂ? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാൻ ചോദിക്കട്ടെ ഒരു പെണ്ണുമായി എനിക്ക് ശാരീരിക ബന്ധത്തിൽ ഏർപ്പെടണം എന്നുണ്ടെങ്കിൽ എന്ത് ചെയ്യും. എന്റെ ലൈഫിൽ ഞാൻ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാൻ ആണ് എന്നോടൊപ്പം ഫിസിക്കൽ റിലേഷൻഷിപ്പിൽ ഏർപ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങൾ പറയുന്ന മീ ടൂ എങ്കിൽ ഞാൻ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല.' ഇതായിരുന്നു വിനായകന്റെ പരാമർശം.
ഇതിനെതിരെ കനത്ത പ്രതിഷേധമാണ് നാടെങ്ങും ഉണ്ടായത്.
Summary: A remark made by actor Vinayakan during the promotions of 'Oruthee' movie had kicked up much controversy after he presented a distorted version of #MeToo allegations. He landed in a spot as activists and artists reacted to his comment. Actor Parvathy Thiruvothu, a frontrunner in #MeToo campaign, is the latest to mark her remorse in a single-worded format
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.