HOME » NEWS » Buzz »

മൈസൂരിൽ ഒരാളുടെ മരണത്തിനിടയാക്കിയ അപകടം: കല്ലട ബസ് ഡ്രൈവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യാത്രക്കാരി

ബസ് ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയും തന്നെയാണ് അപകടം ഉണ്ടാക്കിയത്. അമിത വേഗത നിയന്ത്രിക്കാൻ പല യാത്രക്കാരും ആവശ്യപ്പെട്ടിരുന്നുവെങ്കിലും അയാൾ ഒന്നും ചെവിക്കൊണ്ടില്ല.

News18 Malayalam | news18
Updated: February 23, 2020, 9:28 AM IST
മൈസൂരിൽ ഒരാളുടെ മരണത്തിനിടയാക്കിയ അപകടം: കല്ലട ബസ് ഡ്രൈവര്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യാത്രക്കാരി
Kalalda bus Accident
  • News18
  • Last Updated: February 23, 2020, 9:28 AM IST
  • Share this:
ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കിടെ ഹുൻസൂരിൽ കല്ലട ബസ് അപകടത്തിൽപെടാൻ കാരണം ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയും ആണെന്ന പരാതിയുമായി യാത്രക്കാരി. അമിത വേഗം സംബന്ധിച്ച് ഡ്രൈവറോട് പരാതി പറഞ്ഞെങ്കിലും അവഗണിച്ചുവെന്നും അപകടസമയത്ത് ബസിലുണ്ടായിരുന്ന യാത്രക്കാരിയായിരുന്ന അമൃത മേനോൻ പറയുന്നു. അപകടത്തിൽ കഴുത്തിന് പരിക്കേറ്റ അമൃത ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അന്നത്തെ സംഭവങ്ങള്‍ വിവരിക്കുന്നത്.

ഒരു കാറിനെ രക്ഷിക്കാന്‍ വെട്ടിത്തിരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായതെന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ആ സാഹചര്യത്തിൽ കൂടിയാണ് ഇത്തരമൊരു വീഡിയോയിലൂടെ സത്യാവസ്ഥ തുറന്നു കാട്ടുന്നതെന്നാണ് അമൃത വ്യക്തമാക്കുന്നത്. ബസ് ഡ്രൈവറുടെ അശ്രദ്ധയും അമിത വേഗതയും തന്നെയാണ് അപകടം ഉണ്ടാക്കിയത്. അമിത വേഗത നിയന്ത്രിക്കാൻ പല യാത്രക്കാരും ആവശ്യപ്പെട്ടിരുന്നുവെങ്കിലും അയാൾ ഒന്നും ചെവിക്കൊണ്ടില്ല. അപകടം അയാളുടെ തോന്ന്യാസം കൊണ്ട് മാത്രമാണ് ഉണ്ടായതെന്നും അമൃത സാക്ഷ്യപ്പെടുത്തുന്നു.

Also Read-CAAവിരുദ്ധ പ്രതിഷേധ വേദിയിൽ പാക് അനുകൂല മുദ്രാവാക്യം: പെൺകുട്ടിയെ കൊല്ലുന്നവർക്ക് 10ലക്ഷം വാഗ്ദാനവുമായി ശ്രീരാമ സേന

യാത്ര തുടങ്ങിയത് മുതൽ ബസ് അമിത വേഗതയിലായിരുന്നു. സ്ലീപ്പർ ബസ് മുഴുവൻ സമയവും കുലുങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ബാലൻസ് ചെയ്ത് ഇരിക്കാന്‍ പോലും പറ്റാത്ത തരത്തിലായിരുന്നു കുലുക്കം. കല്ലട ബസിന് പെർമിറ്റില്ലാത്ത റോഡിലൂടെയായിരുന്നു പോയത്. റോഡ് രണ്ടായി തിരിയുന്ന സ്ഥലത്ത് വഴിയെക്കുറിച്ച് വ്യക്തതയില്ലാതെ ഡ്രൈവർ പെട്ടെന്ന് ഇടത്തേക്ക് വെട്ടിച്ചതോടെ ബസ് ഒരു പോസ്റ്റിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ പലരും അങ്ങോട്ടും ഇങ്ങോട്ടും തെറിച്ചു. മുകളിലെ ബർത്ത് അടക്കം തന്റെ ദേഹത്തേക്ക് പതിച്ചു.തന്റെ സമീപത്ത് ഉണ്ടായിരുന്ന യുവതിയാണ് അപകടത്തിൽ മരിച്ചതെന്നും അവർ മലയാളി ആയിരുന്നില്ലെന്നും അമൃത പറയുന്നു. തന്നെ ആരൊക്കെയോ ചേർന്ന് പുറത്തെടുക്കുമ്പോൾ കാൽ നഷ്ടപ്പെട്ട ചോരയൊലിപ്പിച്ച് കിടക്കുന്ന ആളുകളെയാണ് കാണാനായതെന്നും ഇവർ പറയുന്നു.

രണ്ട് ദിവസം മുന്‍പാണ് മൈസൂർ ഹുൻസൂർ വച്ച് ബംഗലൂരു-പെരിന്തൽമണ്ണ ബസ് അപകടത്തിൽപെട്ട് ഒരു യുവതി മരിച്ചത്. തമിഴ്നാട്ടിലെ അവിനാശിയിൽ കെഎസ്ആർടിസി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 19 പേർ മരിച്ചതിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പായിരുന്നു അടുത്ത അപകട വാർത്ത.

Published by: Asha Sulfiker
First published: February 23, 2020, 9:23 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories