നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • എയർപോർട്ടിലേക്ക് ഓട്ടം പോയ ഊബർ ഡ്രൈവറെ ഹെലികോപ്റ്റർ യാത്രയിൽ ഒപ്പം കൂട്ടി യാത്രക്കാരൻ

  എയർപോർട്ടിലേക്ക് ഓട്ടം പോയ ഊബർ ഡ്രൈവറെ ഹെലികോപ്റ്റർ യാത്രയിൽ ഒപ്പം കൂട്ടി യാത്രക്കാരൻ

  അപരിചിതരുമായി ഇടപഴകുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് ഡാരന്‍ സംസാരിച്ച് തീരുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്.

  Credits: YouTube/ DarrenLevyOfficial

  Credits: YouTube/ DarrenLevyOfficial

  • Share this:
   ജനപ്രിയ ഓസ്ട്രേലിയന്‍ യൂട്യൂബറായ ഡാരന്‍ ലെവി കഴിഞ്ഞ കുറച്ചു കാലമായി ക്യാബ് സേവന ധാതാക്കളായ ഊബറിന്റെ പാര്‍ട്ട് ടൈം ഡ്രൈവറായും ജോലി ചെയ്യുന്നുണ്ട്. ഒരു ക്യാബ് ഡ്രൈവറായി ജോലി ചെയ്യുന്നതിന്റെ അനുഭവങ്ങളാണ് യൂട്യൂബര്‍ പുതിയ വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്. യാത്രക്കാരായി തന്റെ ക്യാബില്‍ കയറുന്ന അപരിചിതരുമൊത്തുള്ള രസകരമായ വീഡിയോകള്‍ പലപ്പോഴും ഡാരന്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.

   ഡാരന്റെ ചാനലില്‍ രസകരവും വിചിത്രവുമായ നിരവധി വീഡിയോകളുണ്ട്. എന്നാല്‍ ഏറ്റവും പുതിയ വീഡിയോയില്‍ അദ്ദേഹത്തിന് ലഭിച്ചത് പ്രതീക്ഷിക്കാത്ത ചില നേട്ടമാണ്. രാവിലെ 6 മണിയോടെ ഡാരന് വിമാനത്താവളത്തിലേക്ക് ഒരു ഓട്ടം ലഭിച്ചു. എഡ് എന്ന യാത്രക്കാരനാണ് ക്യാബില്‍ കയറി വിമാനത്താവളത്തിലേക്കുള്ള യാത്ര ആരംഭിച്ചത്. ഇരുവരും കാറിലിരുന്ന് നിരവധി കാര്യങ്ങള്‍ സംസാരിച്ചു. താന്‍ ജോലിക്ക് വിമാനത്താവളത്തിലേക്ക് പോവുകയാണെന്ന് എഡ് പറഞ്ഞു. തുടര്‍ന്ന് ഡാരന്‍ അദ്ദേഹത്തിന്റെ ജോലിയെന്താണെന്ന് ചോദിക്കുന്നത് വീഡിയോയില്‍ കാണാം. എഡ് ഒരു ഹെലികോപ്റ്റര്‍ പൈലറ്റ് ആണെന്ന് വ്യക്തമാക്കുന്നുണ്ട്.

   ഈ ജോലി തിരഞ്ഞെടുത്തതിന് പിന്നിലുള്ള പ്രചോദനവും എഡ് വിശദീകരിക്കുന്നുണ്ട്. ബാറ്റ്മാന്‍ സിനിമയിലെ ഒരു രംഗമാണ് എഡ് വിശദീകരിച്ചത്. ബാറ്റ്മാനും റോബിനും ഒരുമിച്ച് ഒരു ഹെലികോപ്റ്ററില്‍ പറക്കുന്ന രംഗം കുട്ടിക്കാലത്ത് തന്നെ ഏറെ സ്വാധീനിച്ചിരുന്നുവെന്ന് എഡ് പറയുന്നു. ഇതിനെ തുടര്‍ന്നാണ് ഒരു ഹെലികോപ്റ്റര്‍ പൈലറ്റ് ആകാന്‍ തീരുമാനിച്ചതെന്നും എഡ് വ്യക്തമാക്കി.

   തുടര്‍ന്ന് ഹെലികോപ്റ്ററില്‍ കയറിയിട്ടുണ്ടോയെന്ന് എഡ് ഡാരനോട് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. ഹെലികോപ്റ്റര്‍ യാത്ര നടത്തിയിട്ടില്ലെന്നും സ്‌കൈ ഡൈവിംഗിന്റെ തന്റെ അനുഭവത്തെക്കുറിച്ച് ഡാരന്‍ വിശദീകരിച്ചു.

   അങ്ങനെ സംസാരങ്ങള്‍ക്ക് ഒടുവില്‍ ഇരുവരും എയര്‍പോര്‍ട്ടില്‍ എത്തി. ഡാരനോട് ഹെലികോപ്ടര്‍ സവാരിക്ക് തന്റെ ഒപ്പം ചേരുന്നുണ്ടോയെന്ന് എഡ് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് മെല്‍ബണിലെ അതിശയകരമായ സ്‌കൈലൈനിന്റെയും ലാന്‍ഡ്സ്‌കേപ്പിന്റെയും മനോഹരമായ കാഴ്ചയാണ് കാണിക്കുന്നത്. ഹെലികോപ്റ്റര്‍ യാത്രയ്ക്കായി ഇരുവരും പുറപ്പെടുന്നതിന് മുമ്പായി എഡ് ചില സുരക്ഷാ പരിശോധനകളും മറ്റും പൂര്‍ത്തിയാക്കുന്നുണ്ട്.   അപരിചിതരുമായി ഇടപഴകുന്നതിന്റെ ഗുണങ്ങളെക്കുറിച്ച് ഡാരന്‍ സംസാരിച്ച് തീരുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. ജൂണ്‍ 25 ന് അപ്ലോഡ് ചെയ്ത വീഡിയോയ്ക്ക് ഇതുവരെ യൂട്യൂബില്‍ 3.4 ലക്ഷം വ്യൂസും ആയിരക്കണക്കിന് ലൈക്കുകളും നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്.

   സ്വന്തം പാരാമോട്ടറില്‍ (പറക്കുന്നതിനുള്ള ഉപകരണം) പറന്ന് ഡോനട്ട് വാങ്ങാന്‍ പോയ യൂട്യൂബറുടെ വീഡിയോ അടുത്തിടെ വൈറലായി മാറിയിരുന്നു. ആകാശത്തിലൂടെയുള്ള തന്റെ യാത്രയും പാരാമോട്ടറില്‍ ഇരുന്ന് തന്നെ ഡോനട്ട് കഴിക്കുന്നതുമെല്ലാം ടക്കര്‍ ഗോട്ട് എന്ന യൂട്യൂബര്‍ തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഭൂമിയില്‍ നിന്ന് ആയിരക്കണക്കിന് അടി ഉയരത്തില്‍ സ്‌കൈ ഡൈവിംഗ് നടത്തുന്നതിനിടെ തന്റെ കാമുകിയോട് കാമുകന്‍ വിവാഹാഭ്യര്‍ത്ഥന നടത്തുന്ന വീഡിയോയും അടുത്തിടെ വൈറലായിരുന്നു.
   Published by:Sarath Mohanan
   First published:
   )}