സ്ത്രീകളുടെ അടിവസ്ത്രം (underwear) മാസ്ക് (mask) ആയി ധരിച്ച ഫ്ളോറിഡ സ്വദേശിയെ വിമാനത്തില്‍ നിന്ന് പുറത്താക്കി. വിമാനത്തിലെ (flight) മറ്റൊരു യാത്രക്കാരന് എടുത്ത വീഡിയോ ആണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഡിസംബര്‍ 15 ബുധനാഴ്ച രാവിലെ യുണൈറ്റഡ് എയര്‍ലൈന്‍ (united airline) വിമാനത്തില്‍ വെച്ച് നടന്ന സംഭവത്തെ തുടര്ന്ന്ആദം ജെന്നി എന്ന യാത്രക്കാരനെയാണ് വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടത്. കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായി നിര്‍ബന്ധമായും ധരിക്കേണ്ട മാസ്കിനു പകരം ആദം ധരിച്ചത് ചുവപ്പ് നിറത്തിലുള്ള ഒരു അടിവസ്ത്രമാണ്. ഫോര്‍ട്ട് ലോഡര്‍ഡെയ്ലില്‍ നിന്നും വാഷിംഗ്ടണിലേക്കുള്ള വിമാനം പറന്നുയരുന്നതിനു മുമ്പാണ് സംഭവം അരങ്ങേറുന്നത്.
'നിങ്ങള്‍ വിമാനത്തില്‍ നിന്ന് ഇറങ്ങേണ്ടി വരും. ഞങ്ങള്‍ നിങ്ങളെ യാത്ര ചെയ്യാന്‍ അനുവദിക്കില്ല', ഒരു ഫ്ലൈറ്റ് അറ്റന്‍ഡന്റ് പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. ഇതിന് മറുപടിയായി എന്തിനെന്ന് ചോദിച്ച ആദത്തിനോട്നിങ്ങള് മാസ്ക് ശരിയായി ധരിച്ചിട്ടില്ലെന്നും ഫ്ലൈറ്റ് അറ്റന്‍ഡന്റ് പറയുന്നുണ്ട്.
എന്നാല്‍ ഇതും ഒരു മാസ്ക് ആണെന്നും ഇത് മാസ്ക്കിന്റെ അതേ ജോലി തന്നെയാണ് ചെയ്യുന്നതെന്നും ആദം പറയുന്നുണ്ട്. എന്നാല്‍ ഇങ്ങനെ മാസ്ക് ധരിക്കുന്നത് എയര്‍ലൈനിന്റെ പോളിസിക്ക് വിരുദ്ധമാണെന്ന് അധികൃതര്‍പറഞ്ഞു. കുറച്ച് സമയത്തെ ചര്‍ച്ചയ്ക്ക് ശേഷം, ആദം ജെന്നി വിമാനത്തില്‍ നിന്ന് പുറത്ത് പോകാന്‍ തീരുമാനിച്ചു.
ആദം ജെന്നിയും സ്റ്റാഫ് അംഗവും തമ്മിലുള്ള സംസാരത്തിനിടെ, മറ്റൊരു യാത്രക്കാരന് അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. യാത്രക്കാരന് ആദത്തിന് പിന്തുണ നല്കി കൊണ്ട് വിമാനത്തില്‍ നിന്ന് ഇറങ്ങിപ്പോയി. തന്നെ പിന്തുണച്ച് കൊണ്ട് വിമാനത്തില്‍ നിന്ന് ഇറങ്ങിയ സഹയാത്രികന് ജെന്നി ഒരു അഭിമുഖത്തില്‍ നന്ദി അറിയിച്ചു.
മാസ്ക് നിര്ബന്ധമാക്കിയതിനോടുള്ള തന്റെ പ്രതിഷേധത്തിന്റെ ഭാഗമാണിതെന്ന് വിമാനത്തില്‍ നിന്ന് ഇറങ്ങിയതിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. യുണൈറ്റഡ് എയര്‍ലൈന്‍സ് ഫ്ലൈറ്റുകളില്‍ നിന്ന് തന്നെ വിലക്കിയിട്ടുണ്ടെന്നും ഇതേ കാര്യം ചെയ്തതിന് ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനത്തില്‍ നിന്ന് തന്നെ നേരത്തെ പുറത്താക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
യുണൈറ്റഡ് എയര്‍ലൈനിന്റെ വെബ്സൈറ്റില്‍ പറയുന്നത് അനുസരിച്ച്, മാസ്ക്കുകള്‍ക്ക് വായയും മൂക്കും പൂര്‍ണ്ണമായും മറയ്ക്കാന്‍ കഴിയണം. അതുകൊണ്ടാണ് താന്‍ അടിവസ്ത്രം തെരഞ്ഞെടുത്തതെന്ന് ജെന്നി അവകാശപ്പെട്ടു.
അതേസമയം, യുണൈറ്റഡ് എയര്‍ലൈന്‍സ് ഈ സംഭവത്തില്‍ ഒരു ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ''യാത്രക്കാരന് മാസ്ക് നിര്‍ബന്ധമാക്കണമെന്ന കോവിഡ് പ്രോട്ടോകോള്‍ പാലിച്ചില്ല'' എന്നാണ് പ്രസ്താവനയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ആദം ജെന്നിക്ക്മോശം പെരുമാറ്റത്തെ തുടര്‍ന്ന് വിമാനത്തില്‍ നിന്ന് വിലക്കിയിരിക്കുന്നതായി എയര്‍ലൈനില്‍ നിന്ന് ഒരു ഇമെയിലും ലഭിച്ചു.
Kidney Stones | കടുത്ത വയറുവേദയുമായെത്തിയ രോഗിയുടെ വൃക്കയിൽ നിന്ന് 156 കല്ലുകള്‍ നീക്കം ചെയ്തുഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.