ന്യൂഡൽഹി: വിമാന യാത്രക്കിടെ ഉണ്ടായ വാക്ക് തർക്കത്തിനൊടുവിൽ യാത്രക്കാരിലൊരാളെ കുറച്ചുപേർ ചേർന്ന് തല്ലിച്ചതച്ചു. യാത്രക്കാർ തമ്മിലുള്ള വാക്ക് തർക്കം മൂർച്ഛിച്ചതാണ് കൂട്ടത്തല്ലിന് വഴിമാറിയത്.
ബാങ്കോക്കിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള തായ് സ്മൈൽ എയർവേസിലാണ് സംഭവം. രണ്ടുപേർ തമ്മിലുണ്ടായ തർക്കമാണ് തല്ലിന് വഴിയൊരുക്കിയത്. വിമാനത്തിന്റെ ജീവനക്കാർ ഇരുവരെയും സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും തർക്കം തല്ലി തീർക്കുകയായിരുന്നു. മറ്റ് യാത്രക്കാർ നോക്കി നിൽക്കുകയും വിഡിയോ പകർത്തുകയും ചെയ്തു.
Also Read- റെയിൽവേ ട്രാക്കിലെ വൈദ്യുതി പോസ്റ്റിൽ കയറി വൈറലാവാൻ ശ്രമിച്ച യുവാവിന് ഗുരുതര പരിക്ക്
ഒരാൾ ‘താൻ സമാധാനത്തോടെ സീറ്റിലിരിക്ക്’ എന്ന് പറയുന്നത് കേൾക്കാം. ആ സമയം മറ്റുള്ളവർ ‘കൈ ചൂണ്ടി സംസാരിക്കരുത്’ എന്ന് ആക്രോശിക്കുകയും ചെയ്യുന്നു. തുടർന്ന് വാക് തർക്കം തല്ലിന് വഴിമാറുകയാണ്. ഒരാൾ അതി രൂക്ഷമായി മറ്റേയാളെ തല്ലുന്നു. അടിച്ചയാളുടെ പരിചയക്കാരും തല്ലുന്നുണ്ട്. തല്ലുകൊണ്ടയാൾ തിരിച്ചടിക്കുന്നില്ലെങ്കിലും അടി തടയാൻ ശ്രമിക്കുന്നുണ്ട്. വിമാനത്തിലെ ജീവനക്കാർ ഇവരോട് ശാന്തരായി ഇരിക്കാൻ ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇരു കൂട്ടരും ചെവികൊള്ളുന്നില്ല.
Bangkok To kolkata flight 😊🤨👇 pic.twitter.com/8KyqIcnUMX
— Munna _Yadav 💯%FB (@YadavMu91727055) December 28, 2022
Also Read- ഡോക്ടറുടെ കുറിപ്പടി വായിക്കാനാകാതെ ഫാർമസിസ്റ്റുകൾ; സംശയം ചോദിച്ചാൽ മറുപടികളും വിചിത്രമെന്ന് പരാതി
കുറച്ചു സമയം കൂടി തല്ല് തുടരുന്നുണ്ട്. അതിനിടെ വിമാനത്തിലെ കൂടുതൽ ജീവനക്കാരെത്തി രണ്ടു പേരെയും പിടിച്ചുമാറ്റി തർക്കം അവസാനിപ്പിച്ചു. ബാങ്കോക്കിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള വിമാനത്തിലാണ് തല്ലുണ്ടായത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് തായ് സ്മൈൽ എയർവേസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.