• HOME
  • »
  • NEWS
  • »
  • buzz
  • »
  • ആകാശപ്പറക്കലിനിടെ വിമാനത്തിന്റെ വാതിൽ തുറന്നു; അടച്ചുപിടിക്കാൻ ശ്രമിച്ച് പരവശരായ യാത്രക്കാർ

ആകാശപ്പറക്കലിനിടെ വിമാനത്തിന്റെ വാതിൽ തുറന്നു; അടച്ചുപിടിക്കാൻ ശ്രമിച്ച് പരവശരായ യാത്രക്കാർ

വിമാനം ലാൻഡ് ചെയ്യുന്നതുവരെ യാത്രക്കാർക്ക് വാതിൽ പിടിക്കേണ്ടി വന്നതായി റിപ്പോർട്ടുണ്ട്

  • Share this:
    ഒരുപക്ഷേ, നിങ്ങൾ പുസ്തകങ്ങളിൽ വായിച്ചിട്ടുള്ളതോ സിനിമകളിൽ കണ്ടതോ ആയതുപോലത്തെ ഒരു സംഭവമാണിത്. ഒരു കൂട്ടം യാത്രക്കാരുമായി ബ്രസീലിന് മുകളിലൂടെ പറന്ന  വിമാനത്തിന്റെ വാതിൽ അടയ്ക്കാൻ തീവ്രമായി ശ്രമിക്കുന്ന ദൃശ്യങ്ങൾ ഓൺലൈനിൽ വൈറലായി മാറിയിരിക്കുന്നു.

    ജോർദാവോയിൽ നിന്നുള്ള വിമാനത്തിൽ ഡോർ തുറന്നതിനെത്തുടർന്ന് ഹാൻഡ്‌റെയിൽ എഞ്ചിന്റെ പ്രൊപ്പല്ലറുകളിൽ ഇടിച്ചതായി റിപ്പോർട്ടുകൾ പറയുന്നു. ഓൺലൈനിൽ പങ്കിട്ട ഞെട്ടിക്കുന്ന ക്ലിപ്പുകളും ചിത്രങ്ങളും രണ്ട് യാത്രക്കാർ ചെറുവിമാനത്തിന്റെ വാതിലിൽ തീവ്രമായി മുറുകെ പിടിക്കുന്നത് കാണാമായിരുന്നു. ഏപ്രിൽ 14 നാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

    വിമാനം ലാൻഡ് ചെയ്യുന്നതുവരെ യാത്രക്കാർക്ക് വാതിൽ പിടിക്കേണ്ടി വന്നതായി റിപ്പോർട്ടുണ്ട്. വിമാനത്തിൽ യാത്രക്കാർക്ക് പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

    ഏക്കറിലെ ജോർദാവോയിൽ നിന്ന് വിമാനം റിയോ ബ്രാങ്കോയിലേക്ക് പോകുന്നതിനിടെയാണ് വാതിൽ തുറന്നത്. വിമാനത്തിന്റെ മദ്ധ്യേ സപ്പോർട്ട് കേബിളുകളിലൊന്ന് പൊട്ടിയതിനാൽ വാതിൽ കൈവിട്ടുപോയതാണ് അടിയന്തര നടപടി സ്വീകരിക്കാൻ യാത്രക്കാരെ പ്രേരിപ്പിച്ചത്.

    ബ്രസീലിയൻ ഇരട്ട-ടർബോപ്രോപ്പ് ലൈറ്റ് എയർക്രാഫ്റ്റായ എംബ്രയർ 110 ബാൻഡെറാന്റേയാണ് വിമാനമെന്ന് കരുതപ്പെടുന്നു. ഇത് ഒരു മുഖ്യധാരാ വാണിജ്യ വിമാനമല്ല. ഒരേ സമയം 15 മുതൽ 21 വരെ യാത്രക്കാർക്ക് പറക്കാൻ കഴിയും. 20 മിനിറ്റിലേറെ നേരം വാതിൽ അടച്ചിടേണ്ടി വന്നതായി വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ പറയുന്നു. ഹാൻഡ്‌റെയിൽ പ്രൊപ്പല്ലറിൽ ഇടിച്ചതിനെ തുടർന്ന് പൈലറ്റിന് ഇടത് എഞ്ചിൻ ഷട്ട്ഡൗൺ ചെയ്യേണ്ടിവന്നു.

    റിയോ ബ്രാങ്കോ എയറോടാക്‌സിയാണ് വിമാനം ഓടിച്ചിരുന്നതെന്ന് സംഭവത്തെ തുടർന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

    റിയോ ബ്രാങ്കോ എയ്‌റോടാക്‌സിയുടെ വക്താവ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞതനുസരിച്ച്, സംഭവം രാജ്യത്തെ വ്യോമയാന അപകടങ്ങളുടെ അന്വേഷണത്തിനും പ്രതിരോധത്തിനുമുള്ള കേന്ദ്രമായ CENIPA യെ അറിയിച്ചിട്ടുണ്ട്.

    വിമാനം അറ്റകുറ്റപ്പണി നടത്തിയെന്നും ഇപ്പോൾ വീണ്ടും പറക്കാൻ തയ്യാറാണെന്നും അവർ കൂട്ടിച്ചേർത്തു.

    Summary: A flight door got accidentally opened mid-air and passengers are desperately trying to hold it back. Video of the incident had gone viral all over internet, which had left viewers in shock and wonder. However, no accident has been reported so far
    Published by:user_57
    First published: