• HOME
  • »
  • NEWS
  • »
  • buzz
  • »
  • നിന്നനില്പിൽ യുവതിയുടെ അരവണ്ണം രണ്ടിഞ്ച് കുറച്ച് പാസ്റ്റർ; വീഡിയോ ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ

നിന്നനില്പിൽ യുവതിയുടെ അരവണ്ണം രണ്ടിഞ്ച് കുറച്ച് പാസ്റ്റർ; വീഡിയോ ഏറ്റുപിടിച്ച് സോഷ്യൽ മീഡിയ

വീഡിയോയിൽ കാണികൾ നോക്കിനിൽക്കെ യുവതിയുടെ അരക്കെട്ടിന്റെ വണ്ണം കുറയ്ക്കുകയാണ് പാസ്റ്റർ

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    മനുഷ്യർക്ക് പലവിധ രോഗശാന്തി നൽകി അത്ഭുതം സൃഷ്‌ടിക്കുന്ന വ്യക്തികളുടെ വീഡിയോ പ്രചരിക്കുന്ന ഇടം കൂടിയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ. അത്തരമൊരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തീപിടിച്ച പോലെ പ്രചരിക്കുകയാണ്‌.

    ഒരു ലക്ഷം രൂപ നൽകിയാൽ സ്വർഗത്തിൽ ദൈവത്തെ കാണിക്കും, തന്റെ അധോവായു എന്നാൽ പരിശുദ്ധാത്മാവിന്റെ അംശമാണ് എന്ന് പറഞ്ഞ് അത് ഭക്തരുടെ മുഖത്തു പതിപ്പിക്കൽ തുടങ്ങി പാസ്റ്റർമാർ നടത്തിയിട്ടുള്ള വെല്ലുവിളികളുടെ വീഡിയോകൾ ഇതിനു മുൻപും തരംഗം തീർത്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ പാസ്റ്റർമാരാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിൽ. ചിലതിൽ സത്യാവസ്ഥ ഇല്ലെന്നു പറഞ്ഞു തള്ളിക്കളഞ്ഞപ്പോൾ, മറ്റു ചിലത് ഇപ്പോഴും കാണികളിൽ അമ്പരപ്പ് സൃഷ്‌ടിക്കുകയാണ്.

    Also read: ഐസ് പോലെ തണുത്ത പുണ്യനദിയിൽ മുങ്ങാൻ പാടുപെടുന്നവർക്ക് പരിഹാരം; 10 രൂപ നൽകിയാൽ താൻ മുങ്ങാമെന്ന് ഓഫർ

    ഇവിടെ ഒരു പാസ്റ്റർ കാണികൾ നോക്കിനിൽക്കെ യുവതിയുടെ അരക്കെട്ടിന്റെ വണ്ണം കുറയ്ക്കുകയാണ്. മാസങ്ങൾ ജിമ്മിൽ കഷ്‌ടപ്പെട്ട് പലരും ശരീരഭാരം കുറയ്ക്കുമ്പോൾ, ഇവിടെ ഇതിനായി കേവലം നിമിഷങ്ങൾ മാത്രമാണ് എടുക്കുക.

    നിലവിൽ ഇന്റർനെറ്റിൽ വൈറലായി മാറിയ വീഡിയോയിൽ സ്ത്രീയെ സ്റ്റേജിലേക്ക് ക്ഷണിച്ച് അവരുടെ വിശ്വാസം എന്തെന്ന് ആരായുകയാണ് ഇദ്ദേഹം. ക്ഷണനേരത്തിനുള്ളിൽ അരക്കെട്ടിന്റെ വണ്ണം രണ്ടിഞ്ചായി കുറയ്ക്കുന്നുമുണ്ട്. വിശ്വാസമുണ്ടെങ്കിൽ, എന്തും സാധിക്കും എന്ന് സ്ത്രീ മറുപടി നൽകുന്നു. അടുത്ത നിമിഷം ഇത് തെളിയിക്കുകയാണ് ഇദ്ദേഹം.

    സ്ത്രീ കൈകൾ മുകളിലേക്കുയർത്തുന്നു. ശേഷം പാസ്റ്റർ അവരുടെ അരവണ്ണം കുറയ്ക്കാൻ ദൈവത്തോട് അഭ്യർത്ഥിക്കുന്നു. അത്ഭുതമെന്നോണം, അവർ ധരിച്ചിരിക്കുന്ന പാന്റിന്റെ അരവണ്ണം വരുന്ന ഭാഗം ഞൊടിയിടയിൽ കുറയുന്ന തരത്തിലെ കാഴ്ചയാണ് അടുത്തത്. (വൈറലായി മാറിയ യൂട്യൂബ് വീഡിയോ ചുവടെ കാണാം)

    കണ്ടുനിൽക്കുന്നവർ കരഘോഷം മുഴക്കുന്നു. ഇത് അത്ഭുതശാന്തി എന്ന് പലരും കരുതുമ്പോൾ, ചെപ്പടിവിദ്യ മാത്രമാണ് എന്ന് മറ്റൊരു വിഭാഗം. ഇത്തരത്തിൽ ഞൊടിയിടയിൽ ശരീരഭാരം കുറയ്ക്കാൻ പാസ്റ്റർമാർ ഉണ്ടെങ്കിൽ ജിമ്മിൽ പോകുന്നതും ഡയറ്റ് ചെയ്യുന്നതും എന്തിനെന്ന് ചോദിക്കുന്ന ഒരു വിഭാഗം ആൾക്കാരുമുണ്ട്.

    Summary: A viral video on social media depicts a pastor shrinking a woman’s waistline while performing a miraculous healing on her. A large audience is watching the events as the woman is invited to the stage. The man is seen doing specific things to help the woman’s waistline shrink by 2 inches after asking her a few questions. The video popped on YouTube is watched by many

    Published by:user_57
    First published: