ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തയാളും കോവിഡ് 19 പോസിറ്റീവ്; ജാഗ്രത മുന്നറിയിപ്പുമായി പത്തനംതിട്ട കളക്ടർ

കർശന ജാഗ്രത വേണ്ട സമയമാണിത്. സർക്കാർ നിര്‍ദേശങ്ങള്‍ നിർബന്ധമായും അനുസരിക്കണം. ക്വാറന്റൈൻ കാലാവധിയുണ്ടെങ്കിൽ അത് നിർബന്ധമായും പൂർത്തിയാക്കിയിരിക്കണം.

News18 Malayalam | news18-malayalam
Updated: March 26, 2020, 12:59 PM IST
ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തയാളും കോവിഡ് 19 പോസിറ്റീവ്; ജാഗ്രത മുന്നറിയിപ്പുമായി പത്തനംതിട്ട കളക്ടർ
പി ബി നൂഹ്
  • Share this:
പത്തനംതിട്ട: കൊറോണ വൈറസിന്റെ യാതൊരു രോഗലക്ഷണങ്ങളും പ്രകടിപ്പിക്കാത്ത ഒരാളിൽ കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത മുന്നറിയിപ്പുമായി പത്തനംതിട്ട കളക്ടർ. ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെയാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ച ഒരാൾക്ക് യാതൊരു രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ലെന്നും അതുകൊണ്ട് കൂടുതൽ ജാഗ്രത വേണമെന്നും കളക്ടർ പി.ബി.നൂഹ് അറിയിച്ചത്.

കളക്ടറുടെ വീഡിയോയിലെ പ്രസക്ത ഭാഗങ്ങൾ :

കഴിഞ്ഞ ദിവസം രണ്ട് പോസിറ്റീവ് കേസുകളാണ് പത്തനംതിട്ടയിൽ സ്ഥിരീകരിച്ചത്. അതില്‍ ഒരാള്‍ അടൂരെ കണ്ണന്‍കോവിലിലും മറ്റൊരാള്‍ ആറമുളയിലെ എരുമക്കോല്‍ എന്ന സ്ഥലത്തുനിന്നും ഉള്ളതാണ്.നിലവില്‍ ജില്ലയില്‍ 12 കേസുകളാണ് ഉള്ളത്. ചില ജില്ലകളില്‍ അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുമ്പോഴും പത്തനം തിട്ട ജില്ലയിലെ പോസിറ്റീവ് കേസുകളുടെ എണ്ണം കുറവാണ്. അതുകൊണ്ട് തന്നെ ജില്ല സുരക്ഷിതമാണെന്നൊരു ധാരണ പലര്‍ക്കുമുണ്ട്. അതൊരു തെറ്റായ ധാരണയാണ്.

You may also like:COVID 19| കൊറോണ രോഗിക്ക് നൽകിയത് എച്ച്ഐവിയുടെ മരുന്ന്; മൂന്ന് ദിവസംകൊണ്ട് ഫലം നെഗറ്റീവ് [NEWS]ഒരു മഹാമാരി ലോകത്തിൽ വ്യാപിക്കുമെന്ന് മൈക്കിൾ ജാക്സൺ നേരത്തെ പ്രവചിച്ചിരുന്നു [PHOTOS]COVID 19| സൗദിയിൽ രണ്ടാമത്തെ മരണം; കർഫ്യൂ കർശനമാക്കി; പുതുതായി രോഗം സ്ഥിരീകരിച്ചത് 133 പേർക്ക് [NEWS]

കഴിഞ്ഞ ദിവസം രോഗംസ്ഥിരീകരിച്ചതിലൊരാൾ ദുബായിൽ നിന്നും മറ്റെയാൾ യുകെയിൽ നിന്നും എത്തിയതാണ്. ദുബായിൽ നിന്നെത്തിയ ആൾ നിർബന്ധിത ക്വാറന്റൈൻ നിർദേശങ്ങൾ അനുസരിക്കാതെ പുറത്തിറങ്ങി നടക്കുന്നുവെന്ന് വ്യാപക പരാതി ലഭിച്ചതിനെ തുടർന്നാണ് ഇയാളെ പരിശോധനയ്ക്ക് വിധേയനാക്കിയത്. റിസൾട്ട് വന്നപ്പോൾ പോസിറ്റീവ്. 45കാരാനായ ഇയാൾ യാതൊരു വിധ രോഗലക്ഷണങ്ങളും കാണിച്ചിരുന്നില്ലെന്നാണ് പരിശോധിച്ച ഡോക്ടർ പറയുന്നത്. അതിനർഥം ലക്ഷണങ്ങളില്ലാതെയും കോവിഡ് പോസിറ്റീവ് ആകാം എന്നാണ്.

കർശന ജാഗ്രത വേണ്ട സമയമാണിത്. സർക്കാർ നിര്‍ദേശങ്ങള്‍ നിർബന്ധമായും അനുസരിക്കണം. ക്വാറന്റൈൻ കാലാവധിയുണ്ടെങ്കിൽ അത് നിർബന്ധമായും പൂർത്തിയാക്കിയിരിക്കണം. സർക്കാര്‍ നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ കമ്മ്യൂണിസ്റ്റ് സ്പ്രെഡ് ഉണ്ടായേക്കും. അത് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുമെന്ന് മറക്കരുത്. ഇത്തരമൊരു സന്ദര്‍ഭം അതിജീവിക്കുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണ്.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: March 26, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍