HOME » NEWS » Buzz » PATIENT DANCES WITH DOCTOR AFTER BEATING COVID VIRAL VIDEO GH

Viral Video | കോവിഡ് മുക്തി നേടിയത് നൃത്തം ചെയ്ത് ആഘോഷിച്ച് രോഗിയും ഡോക്ടറും

ബംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ആശുപത്രിയിലെ ജനറൽ വാർഡിൽ രോഗിയോടൊപ്പം പിപിഇ കിറ്റ് ധരിച്ച ഒരു ഡോക്ടർ നൃത്തം ചെയ്യുന്ന വീഡിയോ ആണ് വൈറലാകുന്നത്.

News18 Malayalam | news18-malayalam
Updated: May 27, 2021, 2:45 PM IST
Viral Video | കോവിഡ് മുക്തി നേടിയത് നൃത്തം ചെയ്ത് ആഘോഷിച്ച് രോഗിയും ഡോക്ടറും
Image credit: Twitter
  • Share this:
കോവിഡ് 19 രോഗം ഒരാളുടെ ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തെ സാരമായി ബാധിക്കുന്ന ഒന്നാണ്. കൂടുതൽ പേർ കോവിഡ് ബാധിതരാവുകയും ആശുപത്രി കിടക്കകളും ഓക്സിജൻ സിലിണ്ടറുകയും മരുന്നുകളും ലഭിക്കാൻ രോഗികൾ ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്ന ഈ പ്രതിസന്ധി ഘട്ടത്തിൽ ചുറ്റും പരക്കുന്ന ഇരുട്ടും നിസഹായാവസ്ഥയുമാണ് നമുക്ക് കാണാനാവുക . കോവിഡിന്റെ രണ്ടാം തരംഗം സർവ്വസംഹാരിയായാണ് ഇന്ത്യയിൽ അവതരിച്ചത്. കോവിഡ് മൂലം ഉറ്റവരെ നഷ്ടപ്പെട്ട അനേകം കുടുംബങ്ങളെയാണ് ഈ മഹാമാരിക്കാലം ബാക്കിയാകുന്നത്. കോവിഡ് സൃഷ്‌ടിച്ച ആഘാതം സമസ്ത മേഖലകളെയും കാർന്നു തിന്നുമ്പോൾ രോഗമുക്തി നേടിയവരെക്കുറിച്ചുള്ള വാർത്തകളും ആശുപത്രികളിൽ നിന്ന് പുറത്തു വരുന്ന സന്തോഷം പകരുന്ന വീഡിയോകളും മാത്രമാണ് നമ്മളിൽ പുഞ്ചിരി വിടർത്തുന്നത്.

അത്തരത്തിൽ സന്തോഷം പകരുന്ന ഒരു വീഡിയോ ഇതിനിടെ ഇന്റർനെറ്റിൽ വൈറലായി മാറിയിട്ടുണ്ട്. കോവിഡ്  ഭേദമായ ഒരു രോഗിയും അദ്ദേഹത്തിന്റെ ഡോക്ടറും ചേർന്ന് രോഗമുക്തിയിൽ ആഹ്‌ളാദം പ്രകടിപ്പിച്ചുകൊണ്ട് നൃത്തം ചവിട്ടുന്നതിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയത്. ഇ ആർ ടി ബാംഗ്ലൂർ എന്ന ട്വിറ്റർ ഹാൻഡിലിൽ നിന്നാണ് ഈ വീഡിയോ ആദ്യം പങ്കുവെയ്ക്കപ്പെട്ടത്. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ആശുപത്രിയിലെ ജനറൽ വാർഡിൽ രോഗിയോടൊപ്പം പി പി ഇ കിറ്റ് ധരിച്ച ഒരു ഡോക്ടർ നൃത്തം ചവിട്ടുന്നതാണ് വീഡിയോ.

Also Read-ലോക്ക്ഡൗൺ നിയന്ത്രണം മാനിക്കാതെ രഹസ്യമായി നടന്ന വിവാഹങ്ങൾ നിയമവിരുദ്ധമായി പ്രഖ്യാപിക്കാൻ മധ്യപ്രദേശ്

കുമാർ എന്നാണ് രോഗിയുടെ പേര്. ആംബുലൻസ് ഡ്രൈവർ ആയി ജോലി ചെയ്യുന്ന കുമാറിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. രോഗത്തിന്റെ തീവ്രത എത്രത്തോളം ഉണ്ടെന്ന് അറിയാൻ അദ്ദേഹം സി ടി സ്കാനിങിന് വിധേയനായി. സി ടി സ്കാനിൽ അദ്ദേഹത്തിന്റെ സ്‌കോർ 25-ൽ 18 ആയിരുന്നു. അദ്ദേഹത്തിന്റെ ഓക്സിജൻ  നില 75 ആയി കുറഞ്ഞ്,  ആരോഗ്യം വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറാൻ നിര്‍ദേശമെത്തി.

എന്നാൽ, ഒരു ആശുപത്രിയിലും കിടക്കകൾ ലഭ്യമായിരുന്നില്ല. ആശുപത്രി കിടക്ക ലഭിക്കുമെന്ന പ്രതീക്ഷയിൽ  മൈസൂരിലേക്ക് പോയെങ്കിലും അവിടേയും നിരാശനാകേണ്ടി വന്നു. തുടർന്ന് അദ്ദേഹം ഇ ആർ ടി സംഘവുമായി ബന്ധപ്പെടുകയും അവർ ബെംഗളൂരുവിൽ തന്നെ ഒരു ആശുപത്രി കിടക്ക കണ്ടെത്താൻ അദ്ദേഹത്തെ സഹായിക്കുകയും ചെയ്തു.ആശുപത്രിയിൽ പ്രവേശിച്ചതിന് ശേഷം ഏഴ് ദിവസങ്ങൾ കഴിഞ്ഞ് ആരോഗ്യനില എന്താണെന്നറിയാൻ ഈ സംഘടന വീണ്ടും അദ്ദേഹത്തെ ബന്ധപ്പെട്ടു. രോഗമുക്തി നേടിയ വിവരം അറിയിക്കാൻ ഡോക്ടറുമായി നൃത്തം ചവിട്ടുന്ന ഈ വീഡിയോയുടെ ദൃശ്യങ്ങളാണ് കുമാർ അവർക്ക് അയച്ചു കൊടുത്തത്. ആശുപത്രി വിടുന്നതിന് തൊട്ടുമുമ്പ് റെക്കോർഡ് ചെയ്ത വീഡിയോ ആയിരുന്നു അത്. മെയ് 25-ന് ആശുപത്രി വിട്ടതിന് ശേഷം അദ്ദേഹത്തോട് വീട്ടിൽ തന്നെ സ്വയം ഐസൊലേഷനിൽ കഴിയാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുകയാണ്.
Published by: Asha Sulfiker
First published: May 27, 2021, 2:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories