കോവിഡ് കാലത്ത് ലോകത്തെ ഒട്ടുമിക്ക ജോലികളും ഓൺലൈനായി ഒരു വർഷം കഴിഞ്ഞിട്ടും വീഡിയോ കോളുകൾക്കിടെ സംഭവിക്കുന്ന മണ്ടത്തരങ്ങൾ യാതൊരു കുറവും സംഭവിച്ചിട്ടില്ലെന്നത് വസ്തുതയാണ്. ഈയടുത്ത് ഒരു ഓൺലൈ൯ കോടതിക്കിടെ നടന്ന രസകരമായ ഒരു സംഭവമാണ് ഇപ്പോൾ സൈബർ ലോകത്തെ പുതിയ ചർച്ച. ബീഹാർ ഹൈക്കോടതിയിലാണ് സംഭവം നടന്നിരിക്കുന്നത്. ഓൺലൈ൯ വീഡിയോ ആപ്ലിക്കേഷനായ സൂ വഴി നടന്ന കോടതി സെഷനിടെ ആസ്വദിച്ച് ഉച്ചഭക്ഷണം കഴിക്കുന്ന വക്കീലിന്റെ വീഡിയോ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞു.
വിർച്വൽ കോടതി കഴിഞ്ഞ ശേഷം വെബ് ക്യാമറ ഓഫാക്കാ൯ മറന്നു പോയതാണ് വക്കീലിന് പറ്റിയ അമളി. വളരെ ഹൃസ്വമായ വീഡിയോ ക്ലിപ്പിൽ ക്ഷത്രശാൽ രാജ് എന്ന വക്കീൽ കോടതി നടപടികൾ തുടർന്നു കൊണ്ടിരിക്കുന്നെന്ന ബോധ്യമില്ലാതെ ഭക്ഷണം കഴിക്കുന്നത് കാണാം. വീഡിയോക്കിടെ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത രാജ് ഇപ്പോഴും ഓൺലൈനിലുണ്ടെന്ന് അദ്ദേഹത്തെ ഓർമ്മിപ്പിക്കാ൯ ശ്രമിക്കുന്നതും കാണാം. എന്നാൽ ചുറ്റുപാടിനെ കുറിച്ച് ബോധവാനല്ലാത്ത വക്കീലിനെ മെഹ്ത അവസാനം ഫോണിൽ വിളിച്ച് ഇക്കാര്യം അറിയിക്കുകയായിരുന്നു.
Also Read
വാശിയേറിയ ലേലം; 72 ലക്ഷം രൂപയുടെ മദ്യശാല 510 കോടിക്ക് സ്വന്തമാക്കി രണ്ട് സ്ത്രീകൾഅമളി പറ്റിയതറിഞ്ഞ രാജ് പിന്നിട് എന്തു ചെയ്യണമെന്നറിയാതെ പരതുന്നതും വീഡിയോയിൽ കാണാം. ഭക്ഷണം കഴിച്ചു കൊണ്ടിരുന്നു പ്ലേറ്റ് പെട്ടെന്ന് ഒരു വശത്തേക്ക് മാറ്റി. ഫോൺ വിളിക്കുന്നതിനിടെ തമാശ രൂപേണ അൽപ്പം ഭക്ഷണം എനിക്കും കൊടുത്തയക്കൂ എന്ന് സോളിസിറ്റർ ജനറൽ പറയുന്നത് കേൾക്കാം. അൽപ്പ സമയത്തിനുള്ളിൽ തന്നെ സൈബർ ലോകം വീഡിയോ ഏറ്റെടുത്തു.
സൂം കോളിനിടെ നടക്കുന്ന മണ്ടത്തരങ്ങൾ ഈയടുത്ത കാലത്തായി ഇന്റർനെറ്റിൽ ഏറെ തരംഗങ്ങൾ സൃഷ്ടിക്കാറുണ്ട്. അടുത്തിടെ ടെക്സസിൽ ഓൺലൈ൯ കോടതി സെഷനിടെ അറ്റോണിയുടെ ക്യാറ്റ് ഫിൽട്ടർ ഓണ് ആയത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. റോയ് ഫെർഗ്യുസ൯ എന്ന ജഡ്ജ് കോടതി നടപടികൾക്കായെത്തിയപ്പോൾ രണ്ട് വക്കീലുമാരും ഒരു പൂച്ചയും തന്റെ മുന്നിലിരിക്കുന്നതാണ് കണ്ടത്. ഒരു മൂലയിരിക്കുന്ന നീല കണ്ണുകളുള്ള മനോഹരമായ പൂച്ച യഥാർത്ഥത്തിൽ റോഡ് പോന്റോണ് എന്ന വക്കീലായിരുന്നു.
“മിസ്റ്റർ പോന്റോണ്, താങ്കളുടെ വീഡിയോ വീഡിയോ സെറ്റിംഗ്സിൽ ക്യാറ്റ് ഫിൽട്ടർ ഓണ് ആയിരിക്കുന്നു” എന്ന് പറഞ്ഞ ജഡ്ജിയോട് തന്റെ അസിസ്റ്റർ സെറ്റിംഗ്സ് ശരിയാക്കുന്നു എന്നാണ് പോന്റോണ് മറുപടി നൽകിയത്.“ ഞാനിവിടെ തന്നെ ലൈവ് ആയുണ്ട്, ഞാനൊരു പൂച്ചയല്ല,” പോന്റോണ് പറയുന്നത് കേൾക്കാം.
സംഭവം വൈറലായതോടെ ജഡ്ജി സംഭവത്തെ കുറിച്ച് ട്വിറ്ററിൽ കുറിച്ചതിങ്ങനെ: “വളരെ പ്രധാനപ്പെട്ട ഒരു സൂം ടിപ്പ്: താങ്കളുടെ കുട്ടികൾ മുന്പ് താങ്കളുടെ കംപ്യൂട്ടറിൽ സൂം ഉപയോഗിച്ചിട്ടുണ്ടെങ്കിൽ ഫിൽട്ടറുകൾ ഓണ് അല്ല എന്ന് ഉറപ്പു വരുത്തുക.”
Zoom, Zoom app, Online Court, solicitor general, Bihar High Court,
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.