• HOME
  • »
  • NEWS
  • »
  • buzz
  • »
  • PAULO COELHO SHARES PHOTO OF AN AUTO NAMED ALCHEMIST KERALITES GO BUZZ AROUND THE TWEET

Paulo Coelho Alchemist| നന്ദി കേരളമേ; ഓട്ടോയുടെ പിറകിലെ ആൽക്കെമിസ്റ്റ് പേരിന് നന്ദി പറഞ്ഞ് പൗലോ കൊയ്ലോ

എറണാകുളം പറവൂരിൽ രജിസ്റ്റർ ചെയ്ത സിഎൻജി ഓട്ടോയുടെ പിറകിലാണ് ഇംഗ്ലീഷിൽ പൗലോ കൊയ്ലോയുടെ പേരും അതിനടിയിലായി മലയാളത്തിൽ അദ്ദേഹത്തിൻറെ പ്രശസ്ത കൃതിയായ ആൽക്കെമിസ്റ്റ് എന്നും എഴുതിയിരിക്കുന്നത്.

  • Share this:
    മലയാളിയുടെ ഓട്ടോയുടെ പിറകിൽ ആല്‍ക്കെമിസ്റ്റ് എന്നെഴുതിയ ചിത്രം പങ്കുവെച്ച് ലോകപ്രശസ്ത ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ്ലോ. നന്ദി കേരളമേ (ഫോട്ടോയ്ക്ക് നന്ദി) എന്ന കുറിപ്പോടു കൂടിയാണ് പൗലോ കൊയ്ലോ ഈ ഓട്ടോയുടെ ചിത്രം തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

    എറണാകുളം പറവൂരിൽ രജിസ്റ്റർ ചെയ്ത സിഎൻജി ഓട്ടോയുടെ പിറകിലാണ് ഇംഗ്ലീഷിൽ പൗലോ കൊയ്ലോയുടെ പേരും അതിനടിയിലായി മലയാളത്തിൽ അദ്ദേഹത്തിൻറെ പ്രശസ്ത കൃതിയായ ആൽക്കെമിസ്റ്റ് എന്നും എഴുതിയിരിക്കുന്നത്.

    ലോകത്തെ പ്രശസ്ത എഴുത്തുകാരന്‍ കേരളത്തിലെ ഓട്ടോയുടെ ചിത്രം ഷെയര്‍ ചെയ്തത് അദ്ദേഹത്തിൻറെ മലയാളി ആരാധകരെയും ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. എഴുത്തുകാരന്റെ ചിത്രത്തിന് നിരവധി മലയാളികളാണ് നന്ദി രേഖപ്പെടുത്തിക്കൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. അതേസമയം, പൗലോ കൊയ്ലോ ആദ്യമായല്ല കേരളത്തിൽ നിന്നുളള ചിത്രം പങ്ക് വയ്‌ക്കുന്നത്. മുമ്പ് ആലുവയിൽ ആൽക്കെമിസറ്റ് ഉൾപ്പടെയുള്ള പുസ്തകങ്ങളുടെ മാതൃകയിൽ തീർത്ത ബുക്ക്സ്റ്റാളിന്റെ ചിത്രവും പൗലോ കൊയ്ലോ ഷെയർ ചെയ്തിരുന്നു. ന്റെ ചില പുസ്തകങ്ങളുടെ മലയാളം തര്‍ജമകളുടെ കവറുകളും അദ്ദേഹം നേരത്തെ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

    ലോകത്തിൽ ഏറ്റവും വായിക്കപ്പെടുന്ന എഴുത്തുകാരിലൊരാളാണ് പൗലോ കൊയ്ലോ. ഇതിൽ ഏറ്റവും കൂടുതൽ പേർ വായിച്ച പുസ്തകങ്ങളിൽ ഒന്നാണ് ആൽകെമിസ്റ്റ്. പോർച്ചുഗീസ് ഭാഷയിലുളള ആൽക്കെമിസ്റ്റ് എന്ന ഈ ക്ലാസിക് ഗ്രന്ഥം ഏകദേശം 70ഓളം ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 1998ലാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകരിച്ചത്. ആധുനിക ക്ലാസിക് കൂടിയാണ് ഈ കൃതിയെ ആരാധകർ കാണുന്നത്. ജീവിച്ചിരിക്കുന്ന ഒരു സാഹിത്യകാരന്റെ, ഏറ്റവുമധികം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട കൃതി എന്ന നിലയില്‍ ഈ കൃതി ഗിന്നസ് ബുക്കില്‍ ഇടം നേടിയിട്ടുണ്ട്. 150 രാജ്യങ്ങളിലായി 65 ദശലക്ഷത്തിൽ പരം കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്.

    മലയാളികൾക്കിടയിൽ അദ്ദേഹം വലിയ ഒരു പ്രഭാവം തന്നെ ചെലുത്തിയിട്ടുണ്ട് എന്ന് തന്നെ പറയാം. അദ്ദേഹവും അദ്ദേഹത്തിൻറെ കൃതികളും മലയാളികൾക്കിടയിൽ സൃഷ്‌ടിച്ച പ്രഭാവം അദ്ദേഹത്തിൻറെ വചനങ്ങൾക്കും ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് മലയാളികൾ അവരുടെ സ്വപ്നസാക്ഷത്കാരങ്ങൾക്ക് പുറകെ പോകുമ്പോൾ ആദ്യം ഓർക്കുന്നത് പൗലോ കൊയ്ലോ പറഞ്ഞ ഈ വചനമാണ്. - 'നിങ്ങൾ എന്തെങ്കിലും ശക്തമായി ആഗ്രഹിച്ചാൽ, അത് നേടിയെടുക്കുവാൻ ഈ ലോകം മുഴുവനും നിങ്ങൾക്ക് കൂട്ടുണ്ടാകും.' ജീവിതത്തിൽ പ്രത്യാശ പുലർത്തി സ്വപ്നങ്ങളെ പിന്തുടരാൻ പഠിപ്പിച്ച പ്രിയ എഴുത്തുകാരന് നന്ദി.
    Published by:Naveen
    First published:
    )}