• HOME
 • »
 • NEWS
 • »
 • buzz
 • »
 • 'പെറ്റ തള്ളയെ വേലക്കാരി ആക്കുന്ന പ്രവാസിമലയാളികൾ; അമ്മയാവുമ്പോൾ ശമ്പളം കൊടുക്കേണ്ടല്ലോ' - വൈറലായി ഒരു കുറിപ്പ്

'പെറ്റ തള്ളയെ വേലക്കാരി ആക്കുന്ന പ്രവാസിമലയാളികൾ; അമ്മയാവുമ്പോൾ ശമ്പളം കൊടുക്കേണ്ടല്ലോ' - വൈറലായി ഒരു കുറിപ്പ്

പോസ്റ്റിൽ കുഞ്ഞിനെ പോത്തുകുട്ടി എന്ന് വിശേഷിപ്പിച്ചതിന് എതിരെയും കമന്റ് ബോക്സിൽ പ്രതികൂല അഭിപ്രായവുമായി നിരവധി പേർ എത്തി.

പോൾസൺ പാവറട്ടി

പോൾസൺ പാവറട്ടി

 • News18
 • Last Updated :
 • Share this:
  പെറ്റ തള്ളയെ വേലക്കാരി ആക്കുന്ന നിരവധി മലയാളികൾ പ്രവാസി മലയാളികൾക്കിടയിൽ ഉണ്ടെന്ന ആരോപണം ഉയർത്തി ഒരു കുറിപ്പ്. വേൾഡ് മലയാളി സർക്കിൾ എന്ന ഗ്രൂപ്പിൽ പോൾസൺ പാവറട്ടി എന്നയാൾ കുറിച്ച കുറിപ്പാണ് വൈറലായിരിക്കുന്നത്. പെറ്റ തള്ളയെ വേലക്കാരി ആക്കുന്ന നിരവധി മലയാളികളെ താൻ ദുബായിൽ കണ്ടിട്ടുണ്ടെന്നും മകളുടെ / മരുമകളുടെ പ്രസവം അടുക്കുമ്പോൾ ആയിരിക്കും ഇക്കൂട്ടർക്ക് അമ്മയോട് 'പ്രത്യേക സ്നേഹം' കൂടുക. ആ സ്നേഹപ്രകടനത്തിൽ ഒരുവിധം അമ്മമാരൊക്കെ വീഴുമെന്നും കുറിപ്പിൽ കുറ്റപ്പെടുത്തുന്നു.

  അതേസമയം, കുറിപ്പിന് അനുകൂലവും പ്രതികൂലവുമായ നിരവധി അഭിപ്രായങ്ങളാണ് കമന്റ് ബോക്സിൽ ഉയർന്നത്. അമ്മമാർ സ്നേഹം കൊണ്ടാണ് മക്കളുടെ അടുത്തേക്ക് പോകാൻ തയ്യാറെടുക്കുന്നത് എന്ന് ചിലർ കുറിച്ചപ്പോൾ ഒരു വേലക്കാരിയെ വെക്കണമെങ്കിൽ വരുന്ന ഭീമമായ ചെലവ് ചുരുക്കാനാണ് മിക്കവരും അമ്മമാരെ വിദേശത്തേക്ക് കൊണ്ടു പോകുന്നത് എന്ന് മറ്റു ചിലർ കുറിച്ചു.

  You may also like:കുഞ്ഞിന് ഈ രണ്ടു പേരുകളിൽ ഏതെങ്കിലും ഒന്ന് നൽകണം; എങ്കിൽ 60 വർഷത്തേക്ക് ഡോമിനോസ് പിസ നൽകും [NEWS]മുഖക്കുരുവിന്റെ സ്പെഷ്യലിസ്റ്റ് ഡോക്ടർ ഒടുവിൽ ആ രഹസ്യം വെളിപ്പെടുത്തി; മുഖക്കുരു മാറ്റാനുള്ള 'മരുന്ന്' വീട്ടിൽ തന്നെയുണ്ട് [NEWS] Kerala Lottery Result Win Win W-593 Result | വിൻ വിൻ W-593 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ [NEWS]

  പോൾസൺ പാവറട്ടി ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ,

  ' പെറ്റ തള്ളയെ വേലക്കാരി ആക്കുന്ന നിരവധി മലയാളികളെ ഞാൻ ദുബായിൽ കണ്ടിട്ടുണ്ട്. മകളുടെ / മരുമകളുടെ പ്രസവം അടുക്കുമ്പോഴായിരിക്കും ഇക്കൂട്ടർക്ക് അമ്മയോട് "പ്രത്യേകസ്നേഹം" കൂടുക. ആ സ്നേഹപ്രകടനത്തിൽ ഒരുവിധം അമ്മമാരൊക്കെ വീഴും.

  അതുവരെ പാസ്പോർട്ട്‌ പോലും ഇല്ലാത്ത അമ്മക്ക് ഞൊടിയിടയിൽ പാസ്പോർട്ട്‌ എടുക്കുന്നു, വിസ എടുക്കുന്നു, വിമാന ടിക്കറ്റ് എടുക്കുന്നു... അതാ വിദേശത്ത് അമ്മ പറന്നെത്തുന്നു. എന്തായിരിക്കും ഈ സ്നേഹപ്രകടനത്തിന്റെ പിന്നിലെ രഹസ്യം? അത് വളരെ simple അല്ലേ. അമ്മയാവുമ്പോൾ വേലക്കാരിക്ക് കൊടുക്കേണ്ടി വരുന്ന ശമ്പളം കൊടുക്കണ്ടാ, മക്കളെ ഭംഗിയായി നോക്കുകയും ചെയ്യും. മാത്രമല്ല, വീട്ടിൽ ഒറ്റക്ക് നിർത്തി പോയാലും ഒന്നും മോഷണം പോകില്ല എന്ന സമാധാനവും ഉണ്ടാവും. പോരാത്തതിന്, വീട്ടിലെ എല്ലാ പണികളും ഒരു പരാതിയും ഇല്ലാതെ ചെയ്യുകയും ചെയ്യും.

  അതിനേക്കാളൊക്കെ സങ്കടം തോന്നുന്ന പല രംഗങ്ങളും കണ്ടിട്ടുണ്ട്. പള്ളിയിലേക്കോ അല്ലെങ്കിൽ ഷോപ്പിംഗിനോ ഒക്കെ പോകുമ്പോൾ ആരോഗ്യമുള്ള ഭാര്യയും ഭർത്താവും കൈകോർത്ത് ചിരിച്ചും കളിച്ചും മുന്നിൽ നടക്കുന്നുണ്ടായിരിക്കും. പ്രായമായ അമ്മച്ചി പോത്തുകുട്ടിയെപ്പോലെ ഭാരമുള്ള കുഞ്ഞിനേയും ചുമലിൽ ഏറ്റി പിന്നിൽ വേച്ചു വേച്ചു നടന്നു വരുന്നത് കാണാം.
  ചിലരൊടെങ്കിലും ഞാൻ മുഖത്തുനോക്കി ചോദിച്ചിട്ടുണ്ട്, വയസ്സായ അമ്മയെ ഇതുപോലെ ക്രൂരമായി പീഡിപ്പിക്കുന്ന നിങ്ങളൊക്കെ മനുഷ്യരാണോ എന്ന്.
  ആരോട് പറയാൻ! ആര് കേൾക്കാൻ!!'  അതേസമയം, പോസ്റ്റിൽ കുഞ്ഞിനെ പോത്തുകുട്ടി എന്ന് വിശേഷിപ്പിച്ചതിന് എതിരെയും കമന്റ് ബോക്സിൽ പ്രതികൂല അഭിപ്രായവുമായി നിരവധി പേർ എത്തി.
  Published by:Joys Joy
  First published: