• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പവിത്രന്റെ ബര്‍ത്ത്‌ഡേ വീഡിയോ വൈറല്‍


Updated: May 11, 2018, 12:45 AM IST
പവിത്രന്റെ ബര്‍ത്ത്‌ഡേ വീഡിയോ വൈറല്‍

Updated: May 11, 2018, 12:45 AM IST
കോഴിക്കോട്: എല്ലാവരും ജന്മദിനം ആഘോഷിക്കാറുണ്ട്. എന്നാല്‍ പതിവു രീതികളില്‍ നിന്നൊക്കെ വ്യത്യസ്തമായി ജന്മദിനം ആഘോഷിച്ച് സോഷ്യല്‍ മീഡിയിയില്‍ താരമായിരിക്കുകയാണ് കോഴിക്കോട്ടുകാരനായ പവിത്രന്‍.

പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി കേക്ക് മുറിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ എത്തിയതോടെ ഒറ്റദിവസം കൊണ്ടാണ് കോഴിക്കോട് മഞ്ചാന്തറ സ്വദേശി ഒന്തമ്മല്‍ പവിത്രന്‍ താരമായത്.

പിറന്നാള്‍ ദിനത്തില്‍ ഭാര്യയ്ക്കും ഏതാനും ചില സുഹൃത്തുക്കള്‍ക്കുമൊപ്പം കേക്ക് മുറിക്കാനായിരുന്നു പവിത്രന്റെ പ്ലാന്‍. കേക്ക് വാങ്ങി വീട്ടിലെത്തി മുറിക്കാന്‍ തുടങ്ങിയപ്പോഴാണ് പവിത്രന്റെ മനസില്‍ ലെഡു പൊട്ടിയത്. മരം വെട്ടുകാരനായ തനിക്ക് എന്തുകൊണ്ട് പണി ആയുധമായ വാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ചുകൂടാ. പിന്നെ ഒന്നും നോക്കിയില്ല.

ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ചു തന്നെ പവിത്രന്‍ കേക്ക് മുറിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സുഹൃത്തുക്കളിലാരോ പകര്‍ത്തി ഫേസ്ബുക്കില്‍ ഇടുകയായിരുന്നു. ഇതോടെ പവിത്രന്റെ വ്യത്യസ്തമായ പിറന്നാള്‍ ആഘോഷം നാട്ടുകാരെല്ലാം കണ്ടു.

First published: May 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍