• HOME
  • »
  • NEWS
  • »
  • buzz
  • »
  • അർജന്‍റീന സൗദിയോട് തോൽക്കാൻ കാരണം അബുവാണോ? സോഷ്യൽമീഡിയയിൽ വൈറലായി പയ്യോളി അബു

അർജന്‍റീന സൗദിയോട് തോൽക്കാൻ കാരണം അബുവാണോ? സോഷ്യൽമീഡിയയിൽ വൈറലായി പയ്യോളി അബു

മെസ്സിയെ പുറകിൽ നിന്ന് വിളിച്ച് അബു ശ്രദ്ധ തെറ്റിച്ചത് കൊണ്ടാണോ സൗദിയോട് തോറ്റത്?

  • Share this:
    ആരാണ് അബു? അറക്കൽ അബു അല്ല, ഇത് അതിലും വലിയ ഭീകരനാണെന്നാണ് സോഷ്യൽമീഡിയ പറയുന്നത്. ഫിഫ ലോകകപ്പിൽ സൗദിയോട് അർജന്റീന തോൽക്കാൻ കാരണം പയ്യോളിക്കാരൻ അബുവാണത്രേ. ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന മെസ്സിയെ പുറകിൽ നിന്ന് വിളിച്ച് അബു ശ്രദ്ധ തെറ്റിച്ചത് കൊണ്ടാണ് സൗദിയോട് തോറ്റുപോയതെന്നാണ് അർജന്റീന ഫാൻസ് പറയുന്നതെന്നൊക്കെയാണ് ട്രോളുകൾ.

    അതെന്തായായുലും, പയ്യോളി അബു ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. അർജന്റീന-സൗദി മത്സരം കാണാൻ എത്തിയ പയ്യോളിക്കാരൻ അബു ഷംനാദ് ആരാണെന്നറിയില്ലെങ്കിലും അദ്ദേഹത്തിന്റെ ശബ്ദവും 'മെസ്യേ മെസ്യേ' എന്ന വിളിയും ഇന്നും പലർക്കും സുപരിചതമാണ്.

    മെസ്സിയുടെ ശ്രദ്ധ തിരിച്ച് കളി തോൽപിച്ച പയ്യോളിക്കാരൻ അബു എന്നൊക്കെയാണ് സോഷ്യൽമീഡിയയിൽ വീഡിയോ പങ്കുവെച്ച് കൊണ്ട് പലരും ട്രോളായി നൽകിയിരിക്കുന്നത്. എന്നാൽ, ലോകത്തിലെ എല്ലാ ഫുട്ബോൾ പ്രേമികളേയും അമ്പരപ്പിച്ച ആദ്യ മത്സരത്തിലെ അർജന്റീനയുടെ പരാജയം, മെസ്സിയെ സ്നേഹിക്കുന്ന ഓരോ അർജന്റീനൻ ആരാധകരുടേയും നെഞ്ച് തകർക്കുന്നതാണ്. ആ തോൽവി നേരിട്ടുകണ്ട് ഹൃദയം തകർന്ന ലക്ഷക്കണക്കിന് മെസ്സി സ്നേഹികളിൽ  ഒരാൾ കൂടിയായിരിക്കും പയ്യോളിയിൽ നിന്ന് ഖത്തറിലേക്ക് ലോകകപ്പ് കാണാൻ എത്തിയ അബു ഷംനാദും.
    Published by:Naseeba TC
    First published: