നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • 'ഈ ബുൾജെറ്റ്കാരെ അകത്താക്കിയത് വളരെ ഇഷ്ടപ്പെട്ടു; എന്ത് വൃത്തികേടും കാണിക്കാമോ?' പിസി ജോർജ് 

  'ഈ ബുൾജെറ്റ്കാരെ അകത്താക്കിയത് വളരെ ഇഷ്ടപ്പെട്ടു; എന്ത് വൃത്തികേടും കാണിക്കാമോ?' പിസി ജോർജ് 

  ഈ ബുൾജെറ്റ് സഹോദരന്മാർ പല നല്ല കാര്യങ്ങളും ചെയ്തു എന്നത് സമ്മതിക്കുന്നു, എന്നാൽ ആർടിഒ ഓഫീസിൽ ചെയ്ത സംഭവങ്ങളെ തള്ളിപ്പറയുന്നതായി പിസി ജോർജ് പറഞ്ഞു.

  പി.സി. ജോർജ്

  പി.സി. ജോർജ്

  • Share this:
  യൂട്യൂബ് ബ്ലോഗർമാരായ ഈ ബുൾജെറ്റ് സഹോദരന്മാരെ അകത്താക്കിയത് വലിയ ചർച്ചാവിഷയമായിരുന്നു. പൂഞ്ഞാർ മുൻ എംഎൽഎ പി സി ജോർജിനെ വിളിച്ച് സംസാരിച്ച കുട്ടിയുടെ ഓഡിയോ വൈറലായിരുന്നു. എന്നാൽ ഈ വിഷയത്തിൽ തന്റെ നിലപാട് ആദ്യമായി പരസ്യം ആക്കുകയാണ് പിസി ജോർജ്. ഈ ബുൾജെറ്റ് സഹോദരന്മാരെ പൂർണമായും തള്ളിക്കൊണ്ടാണ്  കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ പിസി ജോർജ് നിലപാട് തുറന്നടിച്ചത്.

  ഇപ്പോൾ ബുൾജെറ്റ് സഹോദരന്മാരായ ലിബിനേയും എബിനെയും പോലീസ് അറസ്റ്റ് ചെയ്തത് വളരെ ഇഷ്ടപ്പെട്ടു എന്ന് പിസി ജോർജ് പറഞ്ഞു. എന്തു വൃത്തികേടും കാണിക്കാമോ എന്നാണ് പിസി ജോർജ് ചോദിച്ചത്. ഈ ബുൾജെറ്റ് സഹോദരന്മാർ പല നല്ല കാര്യങ്ങളും ചെയ്തു എന്നത് സമ്മതിക്കുന്നു, എന്നാൽ ആർടിഒ ഓഫീസിൽ ചെയ്ത സംഭവങ്ങളെ തള്ളിപ്പറയുന്നതായി പിസി ജോർജ് പറഞ്ഞു.  മോട്ടോർ വാഹന വകുപ്പ് ഓഫീസിൽനിന്ന് കിടന്ന് ബഹളം വെക്കുന്നു നടപടിയാണ് അവർ കാണിച്ചത്. തല്ലുകയും വഴക്കുണ്ടാക്കുകയും ഒക്കെ ചെയ്തു. അത് അംഗീകരിക്കാനാവില്ല എന്ന് പിസി ജോർജ് പറയുന്നു.

  ഈ ബുൾജെറ്റ് സഹോദരന്മാരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഒരു ആയിരം പേരെങ്കിലും തന്നെ ഫോണിൽ വിളിച്ചിട്ട് ഉള്ളതായി പിസി ജോർജ് പറഞ്ഞു. ഇത്രയധികം ഫോൺ കോൾ വന്ന സാഹചര്യത്തിൽ താൻ അതിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി.  അതിനുശേഷമാണ് ആ വിഷയത്തിൽ കൃത്യമായ നിലപാട് സ്വീകരിച്ചത് എന്നും പി സി ജോർജ്ജ് പറഞ്ഞു. യുവാക്കളെ പൊലീസ് മർദ്ദിക്കുന്നത് എന്ന നിലപാടാണ് തനിക്ക് ഉള്ളത്. പോലീസ് അവിടെ ചെയ്തത് കൃത്യമായ നിയമപരമായ നടപടിയാണ് എന്ന് പിസി ജോർജ് കൂട്ടിച്ചേർത്തു.

  യുവാക്കളെ തെറ്റായ മാർഗത്തിലേക്ക് നയിക്കുകയാണ് ഈ ബുൾജെറ്റ് സഹോദരന്മാർ ചെയ്തത്  എന്നും പി സി ജോർജ് ആരോപിച്ചു. അതിനെ എങ്ങനെ പ്രോത്സാഹിപ്പിക്കാൻ ആകും എന്നും അദ്ദേഹം ചോദിച്ചു. നമ്മൾ പ്രോത്സാഹിപ്പിച്ചാൽ കൂടുതൽ കുഴപ്പങ്ങൾ ഉണ്ടാകും എന്നും പി സി ജോർജ് പറഞ്ഞു. വളരെ മര്യാദകെട്ട നടപടിയാണ് അവർ കാണിച്ചത്. അതുകൊണ്ട് അവരെ മോചിപ്പിക്കണമെന്ന് എങ്ങനെ ആവശ്യപ്പെടുമെന്നും പിസി ജോർജ് ചോദിക്കുന്നു. ഇക്കാര്യത്തിൽ കോടതി മര്യാദയാണ് കാണിച്ചത് എന്നും പി സി ജോർജ് പറഞ്ഞു. കൃത്യമായ നിയമനടപടികൾ നോക്കിയാൽ ജാമ്യം കൊടുക്കാൻ ആകുന്ന സാഹചര്യമല്ല ഉള്ളത്. ആ മജിസ്ട്രേട്ട് സന്മനസ്സ് കൊണ്ടാണ് ജാമ്യം കിട്ടി ഈ ബുൾജറ്റ് സഹോദരന്മാർ പുറത്തുവന്നത് എന്നും പിസി ജോർജ് പറയുന്നു.

  ഇനിയെങ്കിലും ഇത്തരം പണികൾ നിർത്താൻ ഇപ്പോൾ ഈ ബുൾജെറ്റ് സഹോദരന്മാർ തയ്യാറാകണമെന്നും പിസി ജോർജ് ആവശ്യപ്പെട്ടു. കുറച്ച് ആളുകൾ സ്നേഹിച്ചു എന്ന് കരുതി എന്തും ചെയ്യാം എന്ന് കരുതരുത് എന്നും പിസി ജോർജ് വ്യക്തമാക്കി. നേരത്തെ ഈ വിഷയത്തിൽ പിസി ജോർജിനെ ഫോൺ വിളിച്ചപ്പോൾ ഇക്കാര്യത്തിൽ ഇടപെടാമെന്ന് മറുപടിയായിരുന്നു അദ്ദേഹം  വിളിച്ചവർക്ക് നൽകിയത്. മുഖ്യമന്ത്രിയെ വിളിച്ച് അവരെ പുറത്തു വിടാൻ ഉള്ള നടപടി സ്വീകരിക്കാമെന്നും പിസി ജോർജ് ഉറപ്പു പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് ഈ വിഷയത്തിൽ താൻ നടത്തിയ അന്വേഷണത്തെക്കുറിച്ച് പിസി ജോർജ് ഇപ്പോൾ വ്യക്തമാക്കുന്നത്.
  Published by:Naveen
  First published: