പ്രാവുകളോട് കളിച്ചാൽ ഇങ്ങനെയിരിക്കും; ഇതൊരു ഒന്നൊന്നര പ്രതികാരമായിപ്പോയി!

ഇതുകണ്ട് അവതാരകനും ചിരിയടക്കാനായില്ല. എന്നാൽ തന്‍റെ അനുഭവം ചൂണ്ടിക്കാട്ടി തടിതപ്പാനായിരുന്നു ആൻഡേഴ്സൺ ശ്രമിച്ചത്

news18-malayalam
Updated: September 21, 2019, 3:59 PM IST
പ്രാവുകളോട് കളിച്ചാൽ ഇങ്ങനെയിരിക്കും; ഇതൊരു ഒന്നൊന്നര പ്രതികാരമായിപ്പോയി!
ഇതുകണ്ട് അവതാരകനും ചിരിയടക്കാനായില്ല. എന്നാൽ തന്‍റെ അനുഭവം ചൂണ്ടിക്കാട്ടി തടിതപ്പാനായിരുന്നു ആൻഡേഴ്സൺ ശ്രമിച്ചത്
  • Share this:
ന്യൂയോർക്ക്: പ്രാവുകളെക്കുറിച്ച് ഒരാൾ പരാതി പറഞ്ഞു. തങ്ങൾക്കെതിരെ ആക്ഷേപം പറഞ്ഞയാളെ എങ്ങനെയാകും പ്രാവുകൾ കൈകാര്യം ചെയ്യുക? അമേരിക്കയിൽ ഡെമോക്രാറ്റിക് നേതാവായ ജെയ്മി ആൻഡേഴ്സണാണ് പ്രാവുകൾ എട്ടിന്‍റെ പണി കൊടുത്തത്. ഇൻവിൻ പാർക്ക് ബ്ലൂലൈൻ സ്റ്റേഷനും പരിസരവും പ്രാവുകളുടെ ശല്യംകൊണ്ട് സഹിക്കാൻ വയ്യെന്നായിരുന്നു ജെയ്മിയുടെ പരാതി. നൂറുകണക്കിന് പ്രാവുകൾ അധിവസിക്കുന്ന ഇവിടം അവയുടെ കാഷ്ഠവും തൂവലുകളുംകൊണ്ട് വൃത്തികേടായ അവസ്ഥയിലാണ്.

ഇതിനെതിരെ ജെയ്മി ആൻഡേഴ്സണും കൂട്ടരും ഏറെക്കാലമായി പ്രക്ഷോഭങ്ങൾ നടത്തിവരികയായിരുന്നു. അതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം ഒരു ചാനലിന്‍റെ ലൈവ് ഷോയിൽ പങ്കെടുക്കുമ്പോഴാണ് ജെയ്മി ആൻഡേഴ്സണെതിരെ പ്രാവുകളുടെ പ്രതികാരം. ലൈവ് ഷോയ്ക്കിടെ ജെയ്മി ആൻഡേഴ്സണിന്‍റെ തലയിൽ പ്രാവുകൾ കാഷ്ഠിച്ചു. പ്രാവിന്‍റെ കാഷ്ഠം കൃത്യം ആൻഡേഴ്സന്‍റെ തലയിൽത്തന്നെ വീണു.

12 കോടിയുടെ ഓണം ബമ്പര്‍; ഒന്നാം സമ്മാനം അടിച്ചാൽ ശരിക്കും എത്ര കോടി കിട്ടും?

ഇതുകണ്ട് അവതാരകനും ചിരിയടക്കാനായില്ല. എന്നാൽ തന്‍റെ അനുഭവം ചൂണ്ടിക്കാട്ടി തടിതപ്പാനായിരുന്നു ആൻഡേഴ്സൺ ശ്രമിച്ചത്. എന്നാൽ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ധാരാളം ട്രോളുകളാണ് ജെയ്മി ആൻഡേഴ്സണെതിരെ വന്നുകൊണ്ടിരിക്കുന്നത്.
First published: September 21, 2019, 3:59 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading