പണപ്പെരുപ്പം (Inflation) ആളുകളെ പ്രതികൂലമായി ബാധിക്കാറുണ്ട്. എന്നാല്‍ പണപ്പെരുപ്പം മനുഷ്യരെ മാത്രമല്ല ബാധിക്കുന്നതെന്ന് ജപ്പാനിലെ (Japan) ഹക്കോനെ-എന്‍ (Hakone-en) എന്ന അക്വേറിയത്തിലെ ഒരു വിചിത്രമായ സംഭവം വ്യക്തമാക്കുകയാണ്. ജാപ്പാനിലെ കനഗാവ പ്രിഫെക്ചറില്‍ സ്ഥിതിചെയ്യുന്ന അക്വേറിയത്തിലെ പെന്‍ഗ്വിനുകള്‍ (Penguisn) തങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് ഇഷ്ടമുളളത് മാത്രം തിരഞ്ഞെടുത്ത് കഴിക്കുകയാണെന്നും വിലകുറഞ്ഞ മത്സ്യങ്ങൾ കഴിക്കാൻ കൂട്ടാക്കുന്നില്ലെന്നും അക്വേറിയം അധികൃതർ പറയുന്നു.
'പെന്‍ഗ്വിനുകള്‍ ആദ്യം ഭക്ഷണം വായിലെടുക്കും, പക്ഷേ അത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കില്‍ പുറത്തേയ്ക്ക് കളയുകയും ചെയ്യും'' അക്വേറിയം മേധാവി ഹിരോക്കി ഷിമാമോട്ടോ എ എഫ് പിയോട് പറഞ്ഞു. 'എന്തോ പ്രശ്നമുള്ളതായി' അവര്‍ മനസ്സിലാക്കുന്നുണ്ടെന്നും ഹിരോക്കി കൂട്ടിച്ചേര്‍ത്തു.
പണപ്പെരുപ്പത്തെ തുടര്‍ന്ന് പെന്‍ഗ്വിനുകള്‍ക്ക് നല്‍കിയിരുന്ന കുതിര അയലക്ക് (horse mackerel) പകരം വില കുറഞ്ഞ അയലയാണ് ഭക്ഷണമായി നല്‍കുന്നത്. ഇതാണ് അവര്‍ ഭക്ഷണം ഉപേക്ഷിക്കാനുള്ള പ്രധാനം കാരണം. പെന്‍ഗ്വിനുകള്‍ ഭക്ഷണം കഴിക്കാന്‍ കൂട്ടാക്കാത്തിന്റെ വീഡിയോയും പുറത്തിറങ്ങിയിട്ടുണ്ട്.
പണപ്പെരുപ്പവും സമീപകാലത്ത് മീന്‍പിടിത്തം കുറഞ്ഞതുമാണ് കുതിര അയലയുടെ വില ഉയരാന്‍ കാരണമെന്ന് എഎഫ്പി റിപ്പോർട്ട് വ്യക്തമാക്കുന്നു. മെയ് മാസത്തിലാണ് അക്വേറിയം അധികൃതര്‍ മൃഗങ്ങളുടെ ഭക്ഷണത്തിനായി കുറഞ്ഞ വിലയുള്ള അയല വാങ്ങാന്‍ തുടങ്ങിയത്. എന്നാൽ ഇപ്പോള്‍, ഈ വിലകുറഞ്ഞ മത്സ്യം അവരുടെ ദിവസേനയുള്ള ഭക്ഷണത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. പുതിയ മത്സ്യം കഴിക്കാന്‍ വിസമ്മതിക്കുന്നവര്‍ക്ക് അവര്‍ നേരത്തെ കഴിച്ചിരുന്ന മത്സ്യം കൊടുക്കാറുണ്ടെന്ന് ഷിമാമോട്ടോ പറഞ്ഞു.
അതേസമയം, മുകളില്‍ സൂചിപ്പിച്ച വീഡിയോയില്‍ നിന്നുള്ള ഒരു സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചുകെണ്ട് 'കുതിച്ചുയരുന്ന പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുമ്പോള്‍, എന്ന് അടിക്കുറിപ്പോടെ ജാപ്പനിലെ ഒരു മൃഗശാല അവിടുത്തെ കടല്‍ജീവികൾക്ക് വിലകുറഞ്ഞ മത്സ്യം നല്‍കുന്നുവെന്ന് സിഎന്‍എന്നിന്റെ ജേക്ക് ക്വോണ്‍ പ്രതികരിച്ചു. പെന്‍ഗ്വിനുകള്‍ തീരെ ഇഷ്ടമില്ലാതെ കഴിക്കുന്നതും ചിലർ ഭക്ഷണത്തെ നോക്കാന്‍ പോലും കൂട്ടാക്കാത്തതും കാണാന്‍ സാധിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നീര്‍നായകള്‍ അവര്‍ക്ക് നല്കുന്ന ഭക്ഷണം കളയുകയാണെന്നും ചിത്രം കാണിച്ചുകൊണ്ട് ജേക്ക് പറഞ്ഞു. ചിത്രത്തിന് ഇതുവരെ 90,000-ലധികം ലൈക്കുകളാണ് ലഭിച്ചത്.
ജപ്പാനിൽ നിന്ന് ഞെട്ടിക്കുന്ന ഒരു വാർത്തയാണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്. ജപ്പാന് മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റു. കിഴക്കന്‍ ജപ്പാനിലെ നാരാ നഗരത്തില്‍ വച്ചാണ് ആബെയ്ക്ക് വെടിയേറ്റത്. ആബെയുടെ നില അതീവഗുരുതരമായി തുടരുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നെഞ്ചിലാണ് വെടിയേറ്റത്. പാർലമെന്റിന്റെ ഉപരിസഭയിലേക്ക് ഞായറാഴ്ച നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ പ്രചാരണ യോഗത്തിനിടെയായിരുന്നു വെടിയേറ്റത്. പിന്നില്‍ നിന്നാണ് അദ്ദേഹത്തിന് വെടിയേറ്റതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. നാല്‍പ്പത്തിരണ്ടുകാരനായ ഇയാള്‍ക്കെതിരെ കൊലപാതകശ്രമത്തിനു പൊലീസ് കേസെടുത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.