ആകാശത്തേക്ക് കുതിച്ചു ചാടുന്ന മത്സ്യത്തെയാണ് നിർമ്മിച്ചതെങ്കിലും അതിന് പുരുഷ ലൈംഗികാവയവത്തിന്റെ ആകൃതി ആണെന്നായിരുന്നു പരാതി. ഇത് ഇത് അശ്ലീലമാണെന്നും തങ്ങൾക്ക് നാണക്കേടാണെന്നും നാട്ടുകാർ ആരോപിക്കുകയായിരുന്നു.

വ്യാഴാഴ്ചയാണ് അധികൃതര്‍ ഈ മത്സ്യപ്രതിമകള്‍ അധികൃതര്‍ പൊളിച്ചുമാറ്റാന്‍ തുടങ്ങിയത്. ഈ പ്രതിമയ്ക്ക് പരിസരത്തുള്ളവര്‍ക്ക് വലിയ അപമാനം ഈ പ്രതിമയുണ്ടാക്കുന്നു എന്നാണ് ചില പ്രദേശിക മാധ്യമങ്ങള്‍ പറയുന്നത്. ഇത്തരം അശ്ലീല പ്രതിമയ്ക്ക് വേണ്ടി ചിലവാക്കിയ തുക മറ്റ് വികസന പ്രവർത്തനങ്ങൾ ചെലവഴിക്കാമായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്.

കെനിട്ര പ്രവിശ്യയിലെ മെഹഡിയ പട്ടണത്തിലാണ് പ്രതിമ സ്ഥാപിച്ചിരുന്നത്. ജനങ്ങളുടെ പരാതിയെ തുടർന്ന് വ്യാഴാഴ്ചയാണ് പ്രതിമ പൊളിച്ചു നീക്കിയത്. പ്രതിമ പോണോഗ്രാഫിക് ആണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിലും വിമർശനമുയർന്നിരുന്നു.