നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Video Chat | ആളുകൾ ഏറ്റവും കൂടുതൽ നുണ പറയുന്നത് വീഡിയോ ചാറ്റിലൂടെയെന്ന് പഠന റിപ്പോർട്ട്

  Video Chat | ആളുകൾ ഏറ്റവും കൂടുതൽ നുണ പറയുന്നത് വീഡിയോ ചാറ്റിലൂടെയെന്ന് പഠന റിപ്പോർട്ട്

  നിലവിലെ പഠനത്തിനായി 250 വ്യക്തികളുടെ വിവരങ്ങളാണ് ശേഖരിച്ചത്. പഠന വിധേയമാക്കിയ വ്യക്തികൾ പറഞ്ഞ നുണകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

  Video Calls

  Video Calls

  • Share this:
   ലോകം മുഴുവൻ ഇന്ന് ഡിജിറ്റൽ സാങ്കേതികവിദ്യയിലേയ്ക്ക് ചുവടുമാറി കൊണ്ടിരിക്കുകയാണ്. കൊറോണ വൈറസ് (Corona Virus) പടർന്നു പിടിച്ചതോടെ വീടുകളിലേയ്ക്ക് ലോകം ചുരുങ്ങി. ഓഫീസും ഷോപ്പിങ്ങും എന്നു വേണ്ട, ജീവിതത്തിലെ എല്ലാ കാര്യങ്ങളും ഡിജിറ്റൽ ലോകത്തേക്ക് മാറിയതോടെ ഇവയെല്ലാം നമ്മുടെ വിരൽത്തുമ്പിൽ ലഭിക്കുമെന്നായി. എന്നാൽ ഇപ്പോൾ പുറത്തു വന്ന പുതിയ പഠന റിപ്പോർട്ട് അനുസരിച്ച് ആളുകൾ ഏറ്റവും കൂടുതൽ നുണ പറയുന്നതെന്ന് വീഡിയോ ചാറ്റുകൾക്കിടയിലാണെന്ന് ഗവേഷകർ കണ്ടെത്തി

   2004ൽ, കമ്മ്യൂണിക്കേഷൻ ഗവേഷകനായ ജെഫ് ഹാൻ‌കോക്കും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും 28 വിദ്യാർത്ഥികളിൽ ഏഴ് ദിവസങ്ങളിലായി നടത്തിയ പഠനത്തിൽ വീഡിയോ ചാറ്റ്, ഫോൺ കോളിങ്, ചാറ്റ്, ഇമെയിൽ എന്നിവ വഴി വിദ്യാർത്ഥികൾ നടത്തിയ സംഭാഷങ്ങളുടെ വിവരം ശേഖരിച്ചു. ഇതിൽ ഓരോ തവണയും എത്ര കള്ളം പറഞ്ഞുവെന്നതും വിദ്യാർത്ഥികൾ റിപ്പോർട്ട് ചെയ്തു. ഇതിൽ ഫോൺ വിളികളിലും വീഡിയോ ചാറ്റുകളിലും ആളുകൾ കൂടുതലായി കള്ളം പറയുന്നതായി കണ്ടെത്തി. ഈ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും പഠനം നടന്നിരിക്കുന്നത്.

   സോഷ്യൽ മീഡിയയിൽ നടത്തുന്ന വീഡിയോ ചാറ്റുകൾ, ടെക്സ്റ്റ് മെസ്സേജുകൾ, ഇമെയിൽ, ഫോൺ കോളുകൾ, എന്നിവ പരിശോധിക്കുമ്പോൾ ആളുകൾ ഏറ്റവും കൂടുതൽ നുണകൾ പറയുന്നത് വീഡിയോ കോളിലൂടെയാണ് എന്നതാണ് പുതിയ പഠനം. നിലവിലെ പഠനത്തിനായി 250 വ്യക്തികളുടെ വിവരങ്ങളാണ് ശേഖരിച്ചത്. പഠന വിധേയമാക്കിയ വ്യക്തികൾ പറഞ്ഞ നുണകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

   Also Read- Airplane | വിമാനത്തിന്റെ വിൻഡോയിലെ ചെറിയ ദ്വാരം അത്ര നിസാരക്കാരനല്ല; ഈ ദ്വാരത്തിന്റെ ഉപയോഗമെന്ത്?

   സമൂഹ മാധ്യമത്തിലാണെങ്കിലും ഫോൺ സംഭാഷണത്തിലാണെങ്കിലും നുണ പറയുന്നവർ വളരെ കുറച്ച് മാത്രമാണുള്ളത്. എന്നാൽ നുണ പറയുന്നവരിൽ അധികവും വീഡിയോ കോളിലൂടെയാണ് നുണ പറയാൻ ശ്രമിക്കുന്നത്, വീഡിയോ കോളിൽ കൂടുതൽ പേരും നുണകൾ പറയുന്നത് പിടിക്കപെടാറില്ല. നിത്യ ജീവിതത്തിലെ ചില ചെറിയ ചെറിയ നുണകളാണെങ്കിലും അവ വീഡിയോ കോളിൽ ഇടയ്ക്കിടെ വന്നു പോകുന്നതായി പഠനത്തിൽ കാണാം.

   ഭൂരിഭാഗം ആളുകളും സത്യസന്ധരാണെന്നും നുണയന്മാർ കുറച്ച് മാത്രമേ ഉള്ളൂവെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. എന്നാൽ നേരിട്ട് നുണ പറയുന്നതിലും കൂടുതൽ ആളുകൾ വീഡിയോ കോളുകളിലൂടെയും മറ്റും നുണ പറയുന്നുണ്ടത്രേ. ചില ഘട്ടങ്ങളിൽ നുണ പറയുന്നതിൽ നിന്നും വ്യക്തികളെ തടയാത്തത് അത് നേരിട്ട് അല്ല പറയുന്നത് എന്നതു കൊണ്ടാണ്. ഇന്ന് മിക്കവാറും ആളുകൾ പ്രൊഫഷണൽ ആവശ്യങ്ങൾക്കായാണ് ഇമെയിലുകൾ ഉപയോഗിക്കുന്നത്. എന്നാൽ പ്രൊഫഷണൽ കാര്യങ്ങളിൽ കള്ളം പറയുന്നത് പിടിക്കപ്പെട്ടാൽ നൽകേണ്ടി വരുന്നത് വലിയ വിലയായിരിക്കും. കാരണം ഇത് നിങ്ങൾ ചെയ്യുന്ന വഞ്ചനയായാണ് കണക്കാക്കപ്പെടുക. അതുകൊണ്ട് പിടിക്കപ്പെട്ടാൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നതിനാലാകാം ഉപയോക്താക്കൾ ഇ-മെയിലുകളിൽ നുണ പറയാൻ ശ്രമിക്കാത്തത്.
   Published by:Anuraj GR
   First published:
   )}