നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • പെര്‍ഫെക്ട് ഓക്കെ മച്ചാൻ ഇപ്പോൾ വേറെ ലെവലാണ്; പുതിയ വീഡിയോയുമായി നൈസൽ ബാബു

  പെര്‍ഫെക്ട് ഓക്കെ മച്ചാൻ ഇപ്പോൾ വേറെ ലെവലാണ്; പുതിയ വീഡിയോയുമായി നൈസൽ ബാബു

  പെര്‍ഫെക്ട് ഒക്കെയുടെ കവര്‍ വേര്‍ഷൻ്റെ പുതിയ വീഡിയോയിലൂടെയാണ് നൈസൽ ബാബു വീണ്ടും വൈറലാവുന്നത്. കോഴിക്കോട് സ്വദേശി ശരത്ത് ആലുത്തറയും, പ്രജിൻ പ്രതാപും ചേർന്നാണ് പുതിയ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

  News18 Malayalam

  News18 Malayalam

  • Share this:
  സോഷ്യല്‍ മീഡിയയില്‍ അടുത്തകാലത്ത്  തരംഗമായി മാറിയിരിക്കുന്ന ഗാനങ്ങളിലൊന്നായിരുന്നു’പെര്‍ഫക്ട് ഓക്കെ'. കോഴിക്കോട്ടുകാരനായ നൈസല്‍ ബാബു കോവിഡ് കാലത്ത് ഒരു സുഹൃത്തിന് അയച്ച ഒരു വാട്‌സ്ആപ്പ് സന്ദേശമായിരുന്നു പിന്നീട് ഒരു പാട്ടിന്റെ രൂപത്തില്‍ പുറത്തിറങ്ങിയത്. തേഞ്ഞിപ്പലം സ്വദേശി അശ്വിൻ ഗാനത്തിന് പ്രത്യേക ഇണം നൽകി പുറത്തിറക്കിയതോടെ സോഷ്യൽ മീഡിയ അത് ഏറ്റെടുക്കുക ആയിരുന്നു.

  ഹായ് എന്താ പരിപാടി ? സുഖല്ലേ… പെര്‍ഫക്ട്..ഓക്കെ… ആന്‍ഡിറ്റീസ് ആന്‍ഡ്ദ റ്റാന്‍ ആന്‍ഡ്ദ കൂന്‍ ആന്‍ഡ്ദ പാക്ക്..ഒക്കേ.. എന്ന് തുടങ്ങുന്ന ഗാനം സിനിമാതാരമായ ജോജു ജോര്‍ജ്ജ് അടക്കമുള്ളവര്‍ പെര്‍ഫെക്ട് ഓക്കെയുടെ കവര്‍ വേര്‍ഷനുകളുമായി രംഗത്ത് എത്തിയതും ഗാനത്തെ കൂടുതൽ ജനപ്രിയമാക്കി. നൈസലിന്റെ ചിത്രം ട്രോളുകളായും വാട്‌സാപ്പ് സ്റ്റിക്കറുകളുമായും പ്രചരിച്ചിരുന്നു. അതിനിടെ ‘പെര്‍ഫക്റ്റ് ഓക്കേ’ ഡയലോഗില്‍ വൈറലായ നൈസല്‍ ബാബു ‘കേരള പൊലീസി’ന്റെ ഫേസ്ബുക്ക് പേജിലും താരമായിരുന്നു.

  Also Read- കോവിഡ് വാക്സിൻ എടുത്താൽ കാന്തിക ശക്തി കിട്ടുമോ? തട്ടിപ്പ് പൊളിച്ച് വീഡിയോ

  എന്നാല്‍ ഇപ്പോള്‍ പെര്‍ഫക്ട് ഒക്കെയുടെ കവര്‍ വേര്‍ഷൻ്റെ പുതിയ വീഡിയോയിലൂടെയാണ് നൈസൽ ബാബു വീണ്ടും വൈറലാവുന്നത്. കോഴിക്കോട് സ്വദേശി ശരത്ത് ആലുത്തറയും, പ്രജിൻ പ്രതാപും ചേർന്നാണ് പുതിയ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ഗാനത്തിൻ്റെ ഇണത്തിനൊപ്പം മറ്റ് നാല് പേരുടെ കൂടെയാണ് നൈസൽ നൃത്തം വയ്ക്കുന്നത്. ഇതിൽ രണ്ട് പേർ പെൺകുട്ടികളാണ്. രണ്ട് ദിവസത്തെ പരിശീലനത്തിന് ശേഷമായിരുന്നു ഗാനത്തിൻ്റെ ചിത്രീകരണം.

  പുതിയ വീഡിയോ കാണാം:  ആദ്യം ന്യത്തം ചെയ്യാൻ അറിയില്ലെന്ന് പറഞ്ഞ് മാറി നിന്ന നൈസൽ റെയിൻബോ പ്രൊഡക്ഷൻ യൂണിറ്റ് ഉടമ ശരത്തിൻ്റെ നിർബന്ധത്തിന് വഴങ്ങിയാണ് നൃത്തം ചെയ്യുവാൻ മുൻപോട്ട് വന്നത്. പാട്ട് പോലെ തന്നെ ഇപ്പോൾ പുതിയ വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമായി മാറുകയാണ്. നേരത്തെ ഈ ഡയലോഗ് പറയുന്ന നൈസലിന്റെ വീഡിയോയും വലിയ രീതിയില്‍ വൈറലായിരുന്നു. നിരവധി പേരാണ് ഈ വീഡിയോ പങ്കുവെക്കുകയും അനുകരിക്കുകയുമൊക്കെ ചെയ്യുന്നത്.

  Also Read- പുള്ളിപ്പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് അറുപതുകാരി; രക്ഷയായത് അരിവാൾ

  നൈസല്‍ ബാബുവിന്റെ വാട്‌സാപ്പ് സന്ദേശം റീമിക്‌സ് ചെയ്ത് പുറത്തിറങ്ങിയ ഗാനമാണ് കേരള പൊലീസിന്റെ മീഡിയ സെല്‍ അടുത്തിടെ  പോസ്റ്റ് ചെയ്തത്. കേരളത്തില്‍ അടുത്തിടെയുണ്ടായിരുന്നു ഉണ്ടായിരുന്ന കര്‍ശന നിയന്ത്രണങ്ങളില്‍ പോലീസ് നടത്തിയ പരിശോധനകളുടെ വിഡിയോയ്ക്കാണ് നൈസല്‍ ബാബുവിന്റെ ഡയലോഗുകള്‍ കോര്‍ത്തിണക്കിയിരുന്നത്. ഈ വീഡിയോയ്ക്കും വലിയ പ്രചരണം കിട്ടിയിരുന്നു.

  നേരത്തെ സിനിമയിൽ അഭിനയിക്കണമെന്ന മോഹവുമായി നിരവധി ഷൂട്ടിങ്ങ് സ്ഥലങ്ങളിലെ നിത്യ സന്ദർശകനായിരുന്നു നൈസൽ ബാബു. പിന്നണി കലാകാരനായി ചിത്രീകരണ വേളയിൽ സിനിമയിൽ മുഖം കാണിച്ചിട്ടുണ്ടെങ്കിലും ചിത്രം പുറത്തിറങ്ങുമ്പോൾ പലപ്പോഴും നൈസൽ ഉണ്ടായിരുന്നില്ല. തികച്ചു സാധാരണക്കാരനായ നൈസൽ ഇന്ന് ഒറ്റ ഡയലോഗിലൂടെയാണ് ഇപ്പോൾ താരമായി മാറിയിരിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പരസ്യചിത്രീകരണത്തിനായി പരസ്യ കമ്പനികൾ ഇദ്ദേഹത്തെ തേടിയെത്തുന്നുണ്ട്. സിനിമയിലേക്കും ചില ഓഫറുകൾ ലഭിച്ചിട്ടുണ്ട്. സിനിമ മേഖലയിലുള്ള പല പ്രമുഖരും നേരിട്ട് വിളിച്ച് നൈസലിനെ അഭിനന്ദിക്കുകയും ചെയ്തിരുന്നു
  Published by:Rajesh V
  First published: