നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • അരുമയായി വളർത്തിയ പശുക്കൾ ഉടമസ്ഥന്റെ വീട് തകർത്തു; 9 ലക്ഷം രൂപയുടെ നഷ്ടം

  അരുമയായി വളർത്തിയ പശുക്കൾ ഉടമസ്ഥന്റെ വീട് തകർത്തു; 9 ലക്ഷം രൂപയുടെ നഷ്ടം

  വീട്ടുസാധനങ്ങളും ചെടിച്ചട്ടിയിലെ ചെടികളും എല്ലാം തകർന്നു കിടക്കുകയായിരുന്നു. അതുകൊണ്ടും അവസാനിച്ചില്ല പശുക്കളുടെ പരാക്രമം. വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റ് വസ്തുക്കളുമെല്ലാം ഉപയോഗശൂന്യമാം വിധം നശിപ്പിച്ചിരുന്നു.

  News18

  News18

  • Share this:
   ഇന്ത്യയിലെ പോലെ തന്നെ, ലോകത്താകമാനമുള്ള ആളുകൾ കന്നുകാലികളെ വളർത്തുന്നുണ്ട്. അതിന് പിന്നിൽ പാൽ ഉത്പന്നങ്ങളുടെ ലഭ്യത മാത്രമല്ല മറ്റ് പല കാരണങ്ങളാലും ഇവയെ വളർത്തുന്നവരുണ്ട്. ജീവികളിൽ ഏറ്റവും നിശബ്ദരായവർ ആയതു കൊണ്ട് മാത്രമല്ല, അവ വളരെ സ്‌നേഹമുള്ള ജീവികളായത് കൊണ്ട് കൂടിയാണ്. എന്തായാലും, ടാസ്മാനിയൻ സ്വദേശിനിയായ ചെൽസെയ്ക്ക് വ്യത്യസ്തമായ അഭിപ്രായമാണ് പശുക്കളെക്കുറിച്ചുള്ളത്.

   ഓഗസ്റ്റ് 22ന് ഓസ്‌ട്രേലിയയിലെ ടാസ്മാനിയൻ സ്വദേശിനിയായ ചെൽസെ ഹിങ്‌സ്റ്റൺ, തന്റെ രണ്ട് പെൺമക്കളെ പ്ലേ സ്‌കൂളിൽ വിടാനായി പോയി. തിരികെ എത്തിയപ്പോൾ കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു. ‘ബണ്ഡിറ്റ്’ എന്നും ‘സോബ്’ എന്നും പേരുകളുള്ള തന്റെ രണ്ട് അരുമ പശുക്കൾ വീട് ഇളക്കി മറിച്ചിട്ടിരിക്കുന്ന കാഴ്ചയാണ് ചെൽസെയെ വരവേറ്റത്. ചെൽസെയുടെ വീട്ടുസാധനങ്ങളും ചെടിച്ചട്ടിയിലെ ചെടികളും എല്ലാം തകർന്നു കിടക്കുകയായിരുന്നു. അതുകൊണ്ടും അവസാനിച്ചില്ല പശുക്കളുടെ പരാക്രമം. വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങളും മറ്റ് വസ്തുക്കളുമെല്ലാം ഉപയോഗശൂന്യമാം വിധം നശിപ്പിച്ചിരുന്നു. ഡെയിലി മെയിലിലെ റിപ്പോർട്ട് അനുസരിച്ച് ചെൽസെയ്ക്ക് ഏതാണ് 15,000 ഓസ്‌ട്രേലിയൻ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. അതായത് ഏതാണ്ട് 9 ലക്ഷത്തോളം രൂപയുടെ നഷ്ടം.

   ചെൽസെ ദമ്പതികൾ കഴിഞ്ഞ ഡിസംബറിലാണ് പുതിയ വീട് വാങ്ങിയത്. “ഞാനും എന്റെ പങ്കാളിയും ചേർന്ന് കഴിഞ്ഞ ഡിസംബറിലാണ് ഈ വീട് വാങ്ങിയത്. അതിനാൽ തന്നെ വീടുനുള്ളിലെ നാശ നഷ്ടങ്ങൾ കണ്ട് മനസ്സ് തകർന്നു പോയി എന്ന് പറഞ്ഞാൽ, മതിയാകാതെ വരും,” എന്ന് ചെൽസെ പറഞ്ഞു. “വസ്ത്രങ്ങളും, ചെടികളും, കളിപ്പാട്ടങ്ങളുമടക്കം വലിയ നഷ്ടം തന്നെയാണ് ഞങ്ങൾക്ക് സംഭവിച്ചിരിക്കുന്നത്,” താൻ വീട്ടിലെത്തി ആദ്യം ഈ കാഴ്ചകൾ കണ്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഈ കാഴ്ച്ച കണ്ട് ഭയന്ന് പോയി എന്നും ഇവർ ഡെയിലി മെയിലിനോട് പറഞ്ഞു. “ഞാൻ പതുക്കെ വീടിന്റെ മുൻവശത്തെ വാതിൽ തുറന്ന് പശുക്കലെ പുറത്തേയ്ക്ക് വിളിച്ചു, അവർ പതുക്കെ ഇറങ്ങി പോവുകയും ചെയ്തു” ചെൽസെ കൂട്ടിച്ചേർത്തു.

   വീടിനകത്ത് നാശമുണ്ടാക്കുക മാത്രമല്ല ഇവറ്റകൾ ചെയ്തത്, വീടിന്റെ തറയിലും കാർപ്പെറ്റുകളിലും ചാണകമിട്ട് വൃത്തികേടാക്കുകയും ചെയ്തുവെന്ന് ചെൽസെ ടിക്ടോക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നുണ്ട്.

   എന്തൊക്കെയായാലും, ഇത്രയുമൊക്കെ കാണിച്ച് കൂട്ടിയിട്ട് പശുക്കൾ ഓടിപ്പോയില്ല. പകരം വീടിന്റെ ഒരു മൂലയിൽ ഒന്നുമറിയാത്തത് പോലെ കിടക്കുകയായിരുന്നു. അതേസമയം, വീട്ടുടമസ്ഥരുടെ കണ്ണിലേക്കോ ക്യാമറയിലേക്കോ ഒന്ന് നോക്കാൻ പോലും പശുക്കൾ മുതിർന്നതുമില്ല.

   കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും, പശുക്കൾ മൂലം സാമ്പത്തിക നഷ്ടം വന്നെങ്കിലും, അവർ കാണിച്ചു കൂട്ടിയ അക്രമം തമാശ നിറഞ്ഞതാണന്നാണ് ചെൽസെ ദമ്പതികൾ പറയുന്നു. രണ്ട് പശുക്കളെയും വീടിന്റെ പുറകിലുള്ള മുറ്റത്ത് കെട്ടിയിട്ടാണ് താൻ കുട്ടികളെയും കൊണ്ട് സ്‌കൂളിൽ പോയതെന്നും പശുക്കൾ വീട്ടിലേക്കെത്തിയത്, സമയത്ത് അറ്റകുറ്റപ്പണികൾ നടത്താതിരുന്ന വേലിയിലൂടെയായിരിക്കുമെന്നുമാണ് ഇവർ അനുമാനിക്കുന്നത്.
   Published by:Sarath Mohanan
   First published:
   )}