നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ആർദ്രക്കൊപ്പം നൃത്തച്ചുവടുകൾ വെച്ച് മിട്ടു; സോഷ്യൽ മീഡിയയിൽ ലൈക്കുകളുടെ പെരുമഴ

  ആർദ്രക്കൊപ്പം നൃത്തച്ചുവടുകൾ വെച്ച് മിട്ടു; സോഷ്യൽ മീഡിയയിൽ ലൈക്കുകളുടെ പെരുമഴ

  ആലപ്പുഴ ചേർത്തല തണ്ണീർമുക്കം സ്വദേശിയായ ആർദ്ര പ്രസാദ്​ പതിവുപോലെ വീട്ടിൽ നൃത്തച്ചുവട്​ വെയ്​ക്കു​മ്പോളാണ്​ വളർത്തുനായ്​ മിട്ടു ഒപ്പം കൂടിയത്​. ചങ്ങലയിൽ ബന്ധിതനാണെങ്കിലും അതൊന്നും വകവെക്കാതെ നൃത്തത്തിനൊത്ത് ചുവടുവെക്കുകയാണ് വീഡിയോയിൽ മിട്ടു.

  News18 Malayalam

  News18 Malayalam

  • Share this:
   മഹാമാരിയുടെ സമയത്തും സന്തോഷിക്കാനുള്ള വക നൽകുന്ന ഒത്തിരി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പ്രത്യേകിച്ച് അരുമയായ വളർത്തുമൃഗങ്ങളുടെ ക്യൂട്ട് വീഡിയോകൾ എല്ലാ ദുഃഖങ്ങളും മറന്ന് സന്തോഷിക്കാൻ നമുക്ക് വകനൽകുമെന്ന കാര്യത്തിൽ സംശയമില്ല. ഇപ്പോൾ നർത്തകിക്കൊപ്പം നൃത്തച്ചു​വടുകൾ വെയ്​ക്കാൻ ശ്രമിക്കുന്ന മിട്ടു എന്ന വളർത്തുനായയുടെ വീഡിയോ ആണ്​ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്​.

   ആലപ്പുഴ ചേർത്തല തണ്ണീർമുക്കം സ്വദേശിയായ ആർദ്ര പ്രസാദ്​ പതിവുപോലെ വീട്ടിൽ നൃത്തച്ചുവട്​ വെയ്​ക്കു​മ്പോളാണ്​ വളർത്തുനായ്​ മിട്ടു ഒപ്പം കൂടിയത്​. ചങ്ങലയിൽ ബന്ധിതനാണെങ്കിലും അതൊന്നും വകവെക്കാതെ നൃത്തത്തിനൊത്ത് ചുവടുവെക്കുകയാണ് വീഡിയോയിൽ മിട്ടു.

   Also Read- മോട്ടോർസൈക്കിൾ ഉപയോഗിച്ച് കൃഷിക്ക് നിലമൊരുക്കാം, കണ്ടുപിടുത്തവുമായി കർഷകൻ

   'ബാഹുബലി'യിലെ 'കണ്ണാ നീ ഉറങ്ങെടാ' എന്ന ഗാനത്തിനൊപ്പം ചുവടുവെയ്​ക്കുന്ന ആർദ്രക്ക്​ പിന്നിൽ താളത്തിനൊത്ത്​ ചുവടുവെയ്​ക്കാൻ ശ്രമിക്കുന്ന മിട്ടു ആണ്​ വീഡിയോയിലുള്ളത്​. ആർദ്രയുടെ സുഹൃത്തുക്കൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ നിരവധി പേരാണ് ഷെയർ ചെയ്തത്. ശ്രീജിത്ത്​ തൃക്കര എന്നയാൾ ഫേസ്​ബുക്കിൽ പോസ്റ്റ്​ ചെയ്​ത വീഡിയോ നാലുലക്ഷത്തിലധികം പേരാണ്​ കണ്ടത്​. ആറര ലക്ഷത്തോളം പേർ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. സ്വതന്ത്രമായി നൃത്തം ചെയ്യാൻ മിട്ടുവിനെ ചങ്ങലയിൽ നിന്ന് അഴിച്ച് വിടണമെന്നും കമന്റുകൾ വീഡിയോക്ക് താഴെ ലഭിക്കുന്നുണ്ട്.

   Also Read- പുതിയ ചിലന്തി വർഗത്തിന് കസബിനെ പിടികൂടുന്നതിനിടെ വീരമൃത്യു വരിച്ച തുക്കാറാമിന്റെ പേര്   Also Read- കലാപ്രേമികൾക്കായി വെർച്വൽ വാൻ ഗോഗ് എക്‌സിബിഷനൊരുക്കി ദുബായ് ഷോപ്പിംഗ് സെന്റര്‍

   നൃത്തപരിശീലനത്തിനിടെ മിട്ടുവും ഒപ്പം കൂടാറുണ്ടെന്ന് ആർദ്ര പറയുന്നു. വീഡിയോ വൈറലായതോടെ മിട്ടുവിനെ അഭിനന്ദിച്ച്​ നിരവധി സന്ദേശങ്ങളാണ്​ ലഭിക്കുന്നത്​. തയ്യിടവെളി വീട്ടിൽ റിട്ട. പോളിടെക്നിക് അധ്യാപകൻ ടി‌ കെ പ്രസാദിന്‍റെയും റിട്ട. കെ എസ് ഇ ബി സീനീയർ സുപ്രണ്ട് ഗംഗയുടെയും മകളാണ് ആർദ്ര. എസ് സി എം എസ് സ്കൂൾ ഓഫ് എഞ്ചിനീയറിങ് ആൻഡ്​ ടെക്നോളജിയിൽ രണ്ടാം വർഷ എംസിഎ വിദ്യാർഥിനിയാണ്.

   Also Read- ജന്മദിന ആഘോഷത്തിന് പാതി മയക്കിയ സിംഹവും; പാക് സോഷ്യൽ മീഡിയ താരം വിവാദത്തിൽ
   എന്നാൽ ഇത് ആദ്യമല്ല വളർത്തു നായയുടെ പ്രകടനം സോഷ്യൽ മീഡിയയുടെ ഹൃദയം കവരുന്നത്. ടിക് ടോക്കിൽ പങ്കുവെക്കപ്പെട്ട ഒരു വീഡിയോ ആണിത്. പിന്നീട് @my_aussie_gal എന്ന ഇൻസ്റ്റാഗ്രാം യൂസർ ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.26 ലക്ഷം ലൈക്കാണ് ഈ വിഡിയോക്ക് ലഭിച്ചിട്ടുള്ളത്.
   Published by:Rajesh V
   First published:
   )}