HOME » NEWS » Buzz » PET OWNER DRESSES PUG WITH GROOM DRESS POST GOES VIRAL JJ

കല്യാണച്ചെക്കനായി അണിഞ്ഞൊരുങ്ങി 'മലയാളി' പഗ്; 'ഇവനൊരു പെണ്ണിനെ' വേണമെന്ന് ഉടമസ്ഥൻ

ഏതായാലും ഈ വിവാഹ ആലോചന സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്.

News18 Malayalam | news18
Updated: January 23, 2021, 5:21 PM IST
കല്യാണച്ചെക്കനായി അണിഞ്ഞൊരുങ്ങി 'മലയാളി' പഗ്; 'ഇവനൊരു പെണ്ണിനെ' വേണമെന്ന്  ഉടമസ്ഥൻ
pug
  • News18
  • Last Updated: January 23, 2021, 5:21 PM IST
  • Share this:
'അപ്പം തിന്നാൻ കൈ കൊട്ട്, ഡോറ മോള് കൈ കൊട്ട്' - എന്നൊരു പാട്ട് പാടി വീട്ടിലെ ഓമനപ്പട്ടിയായ റോട്ട് വീലറിനെ കളിപ്പിക്കുന്ന വീഡിയോ നമ്മൾ കുറേക്കാലം മുമ്പ് സോഷ്യൽ മീഡിയയിൽ കണ്ടിരുന്നു. മറ്റ് നാടുകളിൽ റോട്ട് വീലറിന്റെ ആക്രമണത്തിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടുന്നു എന്ന വാർത്തകൾക്ക് ഇടയിൽ ആയിരുന്നു. ഇതിനിടയിലാണ് വീട്ടിലെ ഓമനപ്പട്ടിക്ക് കല്യാണ ആലോചനയുമായി ഒരു പഗ്ഗിന്റെ ഉടമസ്ഥൻ എത്തിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ വിവാഹ ആലോചന നടത്തുന്നത് ഒരു പുതിയ കാര്യമല്ല. പുതിയകാലത്ത് അത് വളരെ സാധാരണമാണ്. പുതിയതായി ഒരു പഗ്ഗിനാണ് സോഷ്യൽ മീഡിയ ജീവിതപങ്കാളിയെ തിരയുന്നത്. കേരളത്തിലെ ഒരു വീട്ടിലെ 'തികച്ചും മലയാളിയായ' ഒരു പഗിനാണ് തകൃതിയായി ഇപ്പോൾ കല്യാണ ആലോചന നടക്കുന്നത്. തന്റെ പ്രിയപ്പെട്ട പഗിന് ഒരു പങ്കാളി വേണമെന്ന് തോന്നിയപ്പോൾ ആണ് സോഷ്യൽ മീഡിയയിൽ പരസ്യവുമായി എത്തിയത്.

You may also like:നടൻ കമൽ ഹാസൻ അറപ്പുളവാക്കുന്ന വ്യക്തി; സൂപ്പർ താരത്തിനെതിരെ ഗുരുതര ആരോപണവുമായി സുചിത്ര [NEWS]മോസ്കിൽ സ്ത്രീകൾക്കായി ജിം തുറന്നു; സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചതൊക്കെ ഇനി പഴങ്കഥ [NEWS] 'സ്ഥാനാർത്ഥികളെ തീരുമാനിച്ചില്ല, മികച്ച സ്ഥാനാർത്ഥികളെ അണിനിരത്തും': മുല്ലപ്പള്ളി രാമചന്ദ്രൻ [NEWS]
ഏതായാലും കല്യാണ പരസ്യം കേറിയങ്ങ് വൈറലായി. പരസ്യത്തിലെ പഗ് പ്രത്യക്ഷപ്പെട്ടതോ തികച്ചും പരമ്പരാഗതമായ രീതിയിലാണ്. പരമ്പരാഗതമായ കസവു മുണ്ടും അതിനു ചേരുന്ന വിധത്തിലുള്ള പിങ്ക് ഷർട്ടുമാണ് പഗിന്റെ വേഷം. രണ്ടു കാലിൽ നിവർന്നു നിൽക്കുന്ന ഒരു ഫുൾ സൈസ് ഫോട്ടോയും വിളമ്പിയ സദ്യയ്ക്ക് മുമ്പിൽ ഇരിക്കുന്ന മറ്റൊരു ഫോട്ടോടയുമാണ് സോഷ്യൽ മീഡിയയിൽ പങ്കു വച്ചിരിക്കുന്നത്. വാഴയിലയിൽ പരമ്പരാഗത രീതിയിലാണ് സദ്യ ഒരുക്കിയിരിക്കുന്നത്.

'ആരെങ്കിലും അവരുടെ മകൾക്ക് വേണ്ടി സുന്ദരനായ ഒരു മലയാളി പയ്യനെ വിവാഹത്തിനായി നോക്കുകയാണെങ്കിൽ' - എന്ന കുറിപ്പോടെയാണ് ഫോട്ടോകൾ പങ്കുവച്ചിരിക്കുന്നത്.

Tbh only reason I’m still on Facebook is for Indian dog parents groups! So EXTRA. Never disappoints pic.twitter.com/wCo0LkcCyT



അതേസമയം, ഈ കുറിപ്പിന്റെ സ്‌ക്രീൻഷോട്ട് ആണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ട്വിറ്ററിൽ പ്രചരിക്കുന്നത്. അതുകൊണ്ടു തന്നെ ആരാണ് ഇത് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നോ എന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നതെന്നോ സ്ക്രീൻ ഷോട്ടിൽ ലഭ്യമല്ല. അതേസമയം, ട്വിറ്ററിൽ ഇതിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ചയാൾ താൻ ഇപ്പോഴും ഫേസ്ബുക്കിൽ ഉള്ളത് ഇന്ത്യൻ ഡോഗ് മാതാപിതാക്കൾക്ക് വേണ്ടിയാണ്. ഒരിക്കലും നിരാശപ്പെടരുത് എന്ന് പറഞ്ഞാണ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്.



ഏതായാലും, ഈ മനോഹരമായ പോസ്റ്റിനെ സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ കൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഏതായാലും നിരവധി ആളുകളാണ് ഇപ്പോൾ ഈ മനോഹരമായ വിവാഹ ആലോചനയോട് കാര്യമായി പ്രതികരിച്ചിരിക്കുന്നത്. അങ്ങ് കശ്മീരിൽ നിന്നു വരെ കേരളത്തിൽ നിന്നുള്ള ഈ മൊഞ്ചന് ആലോചന എത്തിയിട്ടുണ്ട്.



ഏതായാലും ഈ വിവാഹ ആലോചന സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. ഇത്തരത്തിലുള്ള നിരവധി കഥകളാണ് ഈ അടുത്തകാലത്ത് പ്രചരിച്ചിരിക്കുന്നത്. തങ്ങളുടെ വളർത്തുനായയെ മണവാട്ടിയായും മണവാളനായും ഒരുക്കി സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകൾ ഈ അടുത്ത കാലത്ത് പ്രചരിച്ചിരുന്നു.
Published by: Joys Joy
First published: January 23, 2021, 5:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories