സിസ്റ്റർ ലൂസി കളപ്പുരയുടെ വിവാദ പുസ്തകം പിൻവലിക്കാനുള്ള ഹർജി തള്ളി

Petition seeking ban on Sr Lucy Kalappura's autobiography rejected | പുസ്തകം പള്ളിയെയും പുരോഹിതരെയും അവഹേളിക്കുന്ന തരത്തിലാണെന്നായിരുന്നു പരാതി

News18 Malayalam | news18-malayalam
Updated: December 5, 2019, 12:03 PM IST
സിസ്റ്റർ ലൂസി കളപ്പുരയുടെ വിവാദ പുസ്തകം പിൻവലിക്കാനുള്ള ഹർജി തള്ളി
സിസ്റ്റർ ലൂസി കളപ്പുര
  • Share this:
സിസ്റ്റർ ലൂസി കളപ്പുരയുടെ വിവാദ ജീവചരിത്രം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. പുസ്തകം പള്ളിയെയും പുരോഹിതരെയും അവഹേളിക്കുന്ന തരത്തിലാണെന്നായിരുന്നു പരാതി.

സിറോ മലബാർ വിഭാഗത്തിലെ പുരോഹിതരെയും കന്യാസ്ത്രീമാരെയും വിശ്വാസികളെയും അസാന്മാര്‍ഗ്ഗികകളായി ചിത്രീകരിച്ചിരിക്കുന്ന പുസ്തകമെന്നായിരുന്നു ആരോപണം. സിസ്റ്റർ ലിസിയ ജോസഫായിരുന്നു ഹർജി ഫയൽ ചെയ്തത്. പുസ്തകത്തെപ്പറ്റി പരാതിയുണ്ടെങ്കിൽ പോലീസിനെ സമീപിക്കാമെന്ന് ഹർജി തള്ളിക്കൊണ്ട് ജസ്റ്റിസ് അശോക് മേനോൻ വിധിച്ചു. എന്നിട്ടും പരാതിയിന്മേൽ നടപടിയുണ്ടായില്ലെങ്കിൽ, മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ജഡ്ജി വ്യക്തമാക്കി.

സ്ത്രീപീഡനം ആരോപിക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ശബ്ദമുയർത്തിയാണ് സിസ്റ്റർ ലൂസി കളപ്പുര ശ്രദ്ധേയയാവുന്നത്. ഇവരെ പിന്നെ സഭ പുറത്താക്കുകയും ചെയ്തു. 'കർത്താവിന്റെ നാമത്തിൽ' എന്ന പുസ്തകം ഡിസംബർ 10ന് പുറത്തിറങ്ങും.
First published: December 5, 2019, 12:03 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading