• HOME
 • »
 • NEWS
 • »
 • buzz
 • »
 • ശ്രീജേഷുമാർക്ക് 101 രൂപയ്ക്ക് പെട്രോൾ, ഡീസൽ സൗജന്യം; ഓഫർ പ്രഖ്യാപിച്ച് പെട്രോൾ പമ്പുടമ

ശ്രീജേഷുമാർക്ക് 101 രൂപയ്ക്ക് പെട്രോൾ, ഡീസൽ സൗജന്യം; ഓഫർ പ്രഖ്യാപിച്ച് പെട്രോൾ പമ്പുടമ

മലയാളിയായ പിആര്‍ ശ്രീജേഷിനോടുള്ള ആദരവ് പ്രകടിപ്പിക്കാൻ വേറിട്ട ഒരു ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു പെട്രോൾ പമ്പ് ഉടമ. തിരുവനന്തപുരത്തെ കാഞ്ഞിരംപാറയിലെ ഇന്ത്യന്‍ ഓയിലിന്‍റെ ഹരേകൃഷ്ണ ഫ്യൂവൽസിന്‍റേതാണ് ഈ വേറിട്ട ഓഫർ.

News18 Malayalam

News18 Malayalam

 • Share this:
  തിരുവനന്തപുരം: ടോക്യോ ഒളിംപിക്സിൽ സ്വർണത്തെക്കാൾ തിളക്കമുള്ള വെങ്കലമെഡലാണ് ഇന്ത്യൻ പുരുഷ ഹോക്കി ടീം സ്വന്തമാക്കിയത്. മലയാളിയായ പി ആർ ശ്രീജേഷിന്റെ മിന്നുന്ന പ്രകടനമാണ് ടീമിന് മുതൽക്കൂട്ടായത്. വെങ്കല മെഡലുമായി കേരളത്തിലെത്തിയ പി ആർ ശ്രീജേഷ് ഇപ്പോൾ മലയാളികളുടെ 'അഭിമാന ശ്രീ' ആണ്.

  മലയാളിയായ പിആര്‍ ശ്രീജേഷിനോടുള്ള ആദരവ് പ്രകടിപ്പിക്കാൻ വേറിട്ട ഒരു ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഒരു പെട്രോൾ പമ്പ് ഉടമ. തിരുവനന്തപുരത്തെ കാഞ്ഞിരംപാറയിലെ ഇന്ത്യന്‍ ഓയിലിന്‍റെ ഹരേകൃഷ്ണ ഫ്യൂവൽസിന്‍റേതാണ് ഈ വേറിട്ട ഓഫർ.

  Also Read- ഒളിമ്പിക്സ് മെഡൽ വാങ്ങിയപ്പോൾ പോലും ഇങ്ങനെ കൈവിറച്ചില്ല; മമ്മൂട്ടിയുടെ കയ്യിൽ നിന്നും ബൊക്കെ സ്വീകരിച്ച ശേഷം ശ്രീജേഷ്

  ശ്രീജേഷ് എന്നു പേരുള്ളവര്‍ക്ക് 101 രൂപയുടെ ഇന്ധനം സൗജന്യമായി നല്‍കുന്നതാണ് ഓഫര്‍. ആഗസ്ത് 31 വരെയാണ് ഓഫര്‍. പേര് ശ്രീജേഷ് ആണെന്ന് തെളിയിക്കുന്ന ആര്‍ക്കും 101 രൂപയുടെ ഇന്ധനം സൗജന്യമായി ലഭിക്കും. പരസ്യം സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു. പരസ്യം സത്യമാണോ എന്നറിയാന്‍ നിരവധി പേര്‍ തന്നെ വിളിക്കുന്നുണ്ടെന്ന് പമ്പുടമ പറഞ്ഞു.

  രണ്ടുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

  കേരളത്തിലേക്ക് 49 വർഷത്തിനുശേഷം ഒളിംപിക് മെഡൽ  കൊണ്ടുവന്ന പി.ആർ. ശ്രീജേഷിന് രണ്ടു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. വിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായി സ്ഥാനക്കയറ്റവും നൽകിയതായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിലവിൽ ഡപ്യൂട്ടി ഡയറക്ടറാണ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഹോക്കി ടീം അംഗം ശ്രീജേഷ്.  41 വർഷത്തിനുശേശേഷം ഇന്ത്യയ്ക്കു ഹോക്കി മെഡൽ ലഭിക്കുന്നതിന് നിർണായകമായത് ഗോൾക്കീപ്പറായ ശ്രീജേഷിന്റെ പ്രകടനമായിരുന്നു.

  വിവരം ശ്രീജേഷിനെ ഔദ്യോഗികമായി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു നിരവധി ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. പക്ഷേ കേരളത്തിൽ ഇത്തരത്തിലുള്ള തീരുമാനങ്ങളെടുക്കുന്നത് മന്ത്രിസഭയാണ്. അത് അറിയാതെയാണ് പലരും വിമർശനം ഉന്നയിക്കുന്നത്. ഭാവിയിലും ഇത്തരം തീരുമാനം മന്ത്രിസഭയായിരിക്കും എടുക്കുക . ഒളിമ്പിക്സിൽ പങ്കെടുത്ത മറ്റു കായിക താരങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വീതം ലഭിക്കുമെന്നും അബ്ദുറഹ്മാൻ അറിയിച്ചു.

  ഓഗസ്റ്റ് 5 നു നടന്ന മത്സരത്തിലാണ് ഇന്ത്യൻ ഹോക്കി ടീമിനു വെങ്കല മെഡൽ ലഭിച്ചത്. അതിനുശേഷം ചേരുന്ന ആദ്യ മന്ത്രിസഭായോഗമായിരുന്നു ഇന്നത്തേത്. ശ്രീജേഷിനു പാരിതോഷികം പ്രഖ്യാപിക്കാത്തതിൽ സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നിരുന്നു. ജാവലിനിൽ സ്വർണം നേടിയ നീരജ് ചോപ്രയ്ക്കു ഹരിയാന സർക്കാർ 6 കോടിയാണ് നൽകിയത്. ഹോക്കി ടീമിലെ പഞ്ചാബ് താരങ്ങൾക്കെല്ലാം ഒരു കോടിയാണ് സർക്കാർ നൽകി.

  മധ്യപ്രദേശ് സർക്കാർ വെങ്കല മെഡൽ ജേതാക്കൾക്ക് ഒരു കോടിയും നാലാം സ്ഥാനത്തെത്തിയ വനിതാ ഹോക്കി താരങ്ങൾക്ക് 31 ലക്ഷം രൂപ വീതവുമാണ് നൽകിയത്. ഒളിംപിക്സ് പുരുഷ ഹോക്കിയിൽ ജർമനിയെയാണ് ഇന്ത്യ തോൽപിച്ചത്.

  ഒളിമ്പിക്സിലെ ഒമ്പത് ഗോളുകള്‍ പിറന്ന അത്യന്തം ആവേശകരമായിരുന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ ജര്‍മനിയെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത ഇന്ത്യന്‍ ടീമിന് പലപ്പോഴും രക്ഷയായത് ശ്രീജേഷിന്റെ തകര്‍പ്പന്‍ സേവുകളായിരുന്നു. കളി തീരാന്‍ വെറും സെക്കന്റുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യക്കെതിരെ ജര്‍മനിക്ക് പെനാല്‍റ്റി കോര്‍ണര്‍ ലഭിച്ചപ്പോള്‍ എല്ലാ ഇന്ത്യക്കാരും മുള്‍മുനയിലായി. പക്ഷെ സമ്മര്‍ദ്ദ നിമിഷത്തില്‍ പതറാതെ ജര്‍മന്‍ താരങ്ങള്‍ എടുത്ത പെനാല്‍റ്റി കോര്‍ണര്‍ വളരെ മികച്ച രീതിയില്‍ തടുത്തിട്ടതോടെയാണ് ഇന്ത്യന്‍ ടീമിന് ചരിത്ര ജയം സ്വന്തമായത്.

  കേരള ഹോക്കി അസോസിയേഷന്‍ അഞ്ച് ലക്ഷം രൂപ, മലപ്പുറം ജില്ലാ പഞ്ചായത്ത് ഒരു ലക്ഷം രൂപ വി പി എസ് ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപകനുമായ ഡോ. ഷംഷീര്‍ വയലില്‍ ഒരു കോടി രൂപയും ശ്രീജേഷിന് പാരിതോഷികമായി നല്‍കിയിരുന്നു.
  Published by:Rajesh V
  First published: