• HOME
  • »
  • NEWS
  • »
  • buzz
  • »
  • Petrol | ഒരു ലിറ്റർ പെട്രോളിന് ഒരു രൂപ; പാഞ്ഞെത്തി ജനം; തിരക്ക് നിയന്ത്രിക്കാൻ പാടുപെട്ട് പോലീസ്

Petrol | ഒരു ലിറ്റർ പെട്രോളിന് ഒരു രൂപ; പാഞ്ഞെത്തി ജനം; തിരക്ക് നിയന്ത്രിക്കാൻ പാടുപെട്ട് പോലീസ്

ഓരോ വ്യക്തിക്കും ഒരു ലിറ്റർ പെട്രോളാണ് നൽകിയത്. ജനത്തിരക്ക് നിയന്ത്രിക്കാൻ പോലീസിനെയും സ്ഥലത്ത് നിയോഗിച്ചിരുന്നു.

(Image: AFP)

(Image: AFP)

  • Share this:
    ‘ഒരു ലീറ്റർ പെട്രോളിന് ഒരു രൂപ! മഹാരാഷ്ട്രയിലെ (Maharashtra) സോളാപുര്‍ നഗരത്തിൽ പെട്രോളിന് (Petrol) വമ്പിച്ച വിലക്കുറവ്. അംബേദ്‌കർ ജയന്തി ആഘോഷിക്കാനായി ഒരു പ്രാദേശിക സംഘടന കണ്ടെത്തിയ മാർഗമായിരുന്നു ഇത്. വേറിട്ട പരിപാടിയുമായി എത്തിയ സംഘടന 500 പേർക്കാണ് പെട്രോൾ ലിറ്ററിന് ഒരു രൂപാ നിരക്കിൽ വിറ്റത്. അംബേദ്‌കർ ജയന്തി ആഘോഷിക്കുന്നതിന് പുറമെ ഇന്ധനവില വർധനവിനെതിരെ പ്രതിഷേധം അറിയിക്കുവാൻ വേണ്ടി കൂടിയായിരുന്നു അവർ ഈ പരിപാടി സംഘടിപ്പിച്ചത്.

    ഒരു രൂപയ്ക്ക് പെട്രോൾ നൽകുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒരാൾക്ക് കേവലം ഒരു ലിറ്റർ മാത്രം നൽകാനായിരുന്നു സംഘടന തീരുമാനിച്ചത്. പെട്രോൾ ഒരു രൂപയ്ക്ക് ലഭിക്കുന്നുണ്ടെന്ന വാർത്ത കേട്ട് വൻ ജനാവലിയാണ് പെട്രോൾ പമ്പിലേക്ക് ഇരച്ചെത്തിയത്. ഒടുവിൽ പോലീസ് ഇടപെട്ടാണ് ജനത്തിരക്ക് നിയന്ത്രിച്ചത്.

    അംബേദ്കര്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് യൂത്ത് പാന്തേഴ്‌സ് എന്ന സംഘടനയാണ് ഈ വേറിട്ട ആഘോഷത്തിന്റെ പിന്നിൽ പ്രവർത്തിച്ചത്. പെട്രോൾ വില 120ലേക്ക് അടുക്കവെയാണ് ഇത്തരത്തിലുള്ള ആഘോഷം സംഘടിപ്പിച്ച് പ്രതിഷേധം അറിയിച്ചത്.

    'വിലക്കയറ്റം നിയന്ത്രണാതീതമായിരിക്കുകയാണ്. നരേന്ദ്ര മോദി സർക്കാരിന് കീഴിൽ ഒരു ലിറ്റർ പെട്രോളിന് 120 രൂപ എന്ന നിലയിലേക്ക് എത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ, ഇന്ധനവില വർദ്ധനവ് മൂലം വശംകെട്ടിരിക്കുന്ന ജനങ്ങൾക്ക് അല്പം ആശ്വാസം നൽകാനും അംബേദ്‌കർ ജയന്തി ആഘോഷിക്കാനുമാണ് പെട്രോൾ ഞങ്ങൾ ലിറ്ററിന് ഒരു രൂപ നിരക്കിൽ നൽകാൻ തീരുമാനിച്ചത്.' - സംഘടനയുടെ സംസ്ഥാന ഘടക നേതാവായ മഹേഷ് സർവഗോഡ പറഞ്ഞു.

    തങ്ങളുടേത് പോലെയുള്ള ഒരു ചെറിയ സംഘടനയ്ക്ക് 500 പേർക്ക് ആശ്വാസം നൽകാൻ കഴിയുമെങ്കിൽ മോദി സർക്കാരിന് രാജ്യത്തെ മുഴവൻ ജനങ്ങളെയും ഈ വിലക്കയറ്റത്തിൽ നിന്നും മുക്തരാക്കാൻ കഴിയുമെന്ന് സർവഗോഡ പറഞ്ഞു.

    Also read- Petrol, Diesel Price | പെട്രോൾ-ഡീസൽ വില മാറിയോ? ഇന്നത്തെ നിരക്കുകൾ അറിയാം

    അതേസമയം, തുടർച്ചയായി 9-ാം ദിവസവും പെട്രോൾ-ഡീസൽ വിലയിൽ (Petrol-Diesel Price) മാറ്റമില്ലാതെ തുടരുകയാണ്. ഡൽഹിയിൽ (Delhi) പെട്രോൾ വില ലിറ്ററിന് 105.41 രൂപയും മുംബൈയിൽ 120.51 രൂപയുമാണ്. ഡീസൽ വില ഡൽഹിയിൽ ലിറ്ററിന് 96.67 രൂപയായും മുംബൈയിൽ ലിറ്ററിന് 104.77 രൂപയായും തുടരുന്നു. കൊൽക്കത്തയിൽ പെട്രോൾ ലിറ്ററിന് 115.12 രൂപയിലും ഡീസലിന് 99.83 രൂപയ്ക്കുമാണ് ഞായറാഴ്ച വിൽക്കുന്നത്. ചെന്നൈയിലും ഒരു ലിറ്റർ പെട്രോൾ ലീറ്ററിന് 110.89 രൂപയിലും ഡീസലിന് 100.94 രൂപയിലുമാണ് വിൽക്കുന്നതെന്ന് സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികൾ വ്യക്തമാക്കുന്നു.

    ലഖ്‌നൗവിൽ പെട്രോൾ വില ലിറ്ററിന് 105.25 രൂപയും ഡീസലിന് 96.83 രൂപയുമാണ്. ബെംഗളൂരുവിൽ പെട്രോൾ വില ലിറ്ററിന് 111.09 രൂപയും ഡീസൽ വില 94.79 രൂപയുമായി. ഗാന്ധിനഗറിൽ പെട്രോൾ ലിറ്ററിന് 105.29 രൂപയും ഡീസലിന് 99.64 രൂപയുമാണ്.

    അതേസമയം, അടുത്ത ദിവസങ്ങളിൽ ഇന്ധനവിലയിൽ വൻ വർധനവുണ്ടായേക്കുമെന്നാണ് സൂചന. അയൽരാജ്യമായ പാകിസ്ഥാനിൽ ഇന്ധനവില കുതിച്ചുയർന്നതോടെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് എത്താനിടയായിട്ടുണ്ട്. പെട്രോൾ, ഡീസൽ എന്നിവയുടെ വില യഥാക്രമം 83.5 രൂപയും 119 രൂപയും പാക്കിസ്ഥാൻ വർധിച്ചതിനാൽ പാകിസ്ഥാനിലെ ജനങ്ങൾക്ക് മറ്റൊരു പ്രഹരം നേരിടേണ്ടി വന്നേക്കാം. തന്റെ മുൻഗാമിയായ ഇമ്രാൻ ഖാന്റെ കീഴിൽ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ സ്തംഭിച്ചിരിക്കുകയാണെന്ന് പാകിസ്ഥാന്റെ പുതിയ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു, നേതൃമാറ്റം ഉണ്ടായിട്ടും ഉയർന്ന പണപ്പെരുപ്പമാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു.
    Published by:Naveen
    First published: