ഇന്റർഫേസ് /വാർത്ത /Buzz / ഗവേഷണ പ്രബന്ധങ്ങൾ ചവറ്റുകുട്ടയിൽ; വിദ്യാർത്ഥികളെ ചൊടിപ്പിച്ച് കാനഡ യൂണിവേഴ്സിറ്റി

ഗവേഷണ പ്രബന്ധങ്ങൾ ചവറ്റുകുട്ടയിൽ; വിദ്യാർത്ഥികളെ ചൊടിപ്പിച്ച് കാനഡ യൂണിവേഴ്സിറ്റി

 കാനഡയിലെ എഡ്മണ്ടനിലുള്ള ആൽബെർട്ട സർവകലാശാലയിൽ നിന്ന് പുറത്തുവന്ന ചില ചിത്രങ്ങളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്

കാനഡയിലെ എഡ്മണ്ടനിലുള്ള ആൽബെർട്ട സർവകലാശാലയിൽ നിന്ന് പുറത്തുവന്ന ചില ചിത്രങ്ങളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്

കാനഡയിലെ എഡ്മണ്ടനിലുള്ള ആൽബെർട്ട സർവകലാശാലയിൽ നിന്ന് പുറത്തുവന്ന ചില ചിത്രങ്ങളാണ് ഓൺലൈനിൽ പ്രചരിക്കുന്നത്

  • Share this:

ഓരോ വിദ്യാർത്ഥിയെ സംബന്ധിച്ചും പിഎച്ച്ഡി നേടുക എന്നത് തന്റെ വിദ്യാഭ്യാസജീവിതത്തിലെ ഏറ്റവും പ്രയാസമേറിയതും എന്നാൽ വളരെ മൂല്യമുള്ളതുമായ ഒരനുഭവമാണ്. ഒരു ഗവേഷണ പ്രബന്ധം പൂർത്തിയാക്കുകയും അതിന് വേണ്ടി നടത്തിയ മുഴുവൻ കഠിനാധ്വാനവും ഒരു ഹാർഡ്-ബൗണ്ട് കോപ്പിയിലാക്കി സമർപ്പിക്കുകയും ചെയ്യുമ്പോൾ അത് വലിയൊരു സ്വപ്നത്തിന്റെ പൂർത്തീകരണം കൂടിയാണ്. ഓരോ പ്രബന്ധവും പൂർത്തിയാക്കാൻ വളരെയേറെ നിശ്ചയദാർഢ്യം ആവശ്യമാണ്.

എന്നാൽ കാനഡയിലെ എഡ്മണ്ടനിലുള്ള ആൽബെർട്ട സർവകലാശാലയിൽ നിന്ന് പുറത്തുവന്ന ചില ചിത്രങ്ങളാണ് ഓൺലൈനിൽ പിഎച്ച്ഡി വിദ്യാർത്ഥികളെ ചൊടിപ്പിച്ചിരിക്കുന്നത്. ട്വിറ്ററിൽ ‘caffienated_pigeon’ എന്ന് പേരുള്ള ഒരു ഉപയോക്താവാണ് വലിച്ചെറിയപ്പെട്ട ഗവേഷണ പ്രബന്ധങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. അതിനെ തുടർന്നാണ് സമൂഹ്യ മാധ്യമങ്ങളിൽ ഇതിരെതിരെ വൻ പ്രതിഷേധം ഉയർന്നിരിക്കുന്നത്.

“ഇന്ന് രാത്രി ക്ലാസ് കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് നടക്കുമ്പോൾ, @UAlberta എജ്യുക്കേഷൻ സെന്ററിന് പിന്നിൽ ബയിൻറ് ചെയ്ത കുറെയധികം പ്രബന്ധങ്ങൾ നിറഞ്ഞ ഒരു കുപ്പത്തൊട്ടി എന്റെ ശ്രദ്ധയിൽ പെട്ടു. ആധുനിക വിദ്യാഭ്യാസത്തിന്റെ അവസ്ഥ.” എന്നാണ് അദ്ദേഹം ചിത്രങ്ങളുടെ തലക്കെട്ടായി എഴുതിയത്. ഈ ട്വീറ്റ് വൈറലായതോടെ അത് ഓൺലൈനിൽ പലരെയും ചൊടിപ്പിക്കുകയും വൻവിമർശനത്തിന് കാരണമാവുകയും ചെയ്തു.

“വിഷമമുണ്ടാക്കുന്ന കാര്യമാണ്. അവ അച്ചടിക്കുന്നത് എത്ര ചെലവേറിയതാണെന്ന് ഓർക്കുന്നു. എന്റെ സൂപ്പർവൈസർ ഏതാനും ആഴ്ചകൾക്ക് മുമ്പ് എന്നെ ബന്ധപ്പെട്ടു, അദ്ദേഹത്തിന് എന്റെ തീസിസ് കണ്ടെത്താൻ കഴിഞ്ഞില്ലത്രേ. ഭാഗ്യത്തിന് 2016 മുതൽ എന്റെ പഴയ ലിനക്സ് ലാപ്‌ടോപ്പിൽ ഞാൻ ഒരു PDF സൂക്ഷിച്ചിരുന്നു. യൂണിവേഴ്സിറ്റിയിൽ നിന്ന് അത് നഷ്‌ടപ്പെട്ടെന്ന് തോന്നുന്നു,” ഒരു ട്വിറ്റർ ഉപയോക്താവ് എഴുതി.

“ഞാനൊരു ലൈബ്രേറിയനാണ്, അടുക്കിപെറുക്കലിന്റെ ഭാഗമായി ഇത്തരം കാര്യങ്ങൾ സംഭവിക്കാറുണ്ട്. ഇത് നിങ്ങളോട് തുറന്ന് പറയേണ്ടി വരുന്നതിൽ എനിക്ക് വിഷമമുണ്ടെന്ന്” മറ്റൊരാൾ കുറിച്ചു.

First published:

Tags: Canada, PhD admission, Students