മലവെള്ളപ്പാച്ചിലും കൊടുങ്കാറ്റും മറികടന്നൊരു വിവാഹം; ഈ ദമ്പതികളുടെ ധൈര്യം അപാരം തന്നെ!

ശക്തമായ മലവെള്ളപ്പാച്ചിലിൽ നിറഞ്ഞു കവിഞ്ഞൊഴുകുന്ന നദി മുറിച്ചു കടന്ന് വിവാഹ വസ്ത്രത്തിൽ പള്ളിയിലേക്കെത്തുന്ന ഫിലിപ്പിനോ വരന്‍റെയും വധുവിൻറെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

News18 Malayalam | news18-malayalam
Updated: October 28, 2020, 5:16 PM IST
മലവെള്ളപ്പാച്ചിലും കൊടുങ്കാറ്റും മറികടന്നൊരു വിവാഹം; ഈ ദമ്പതികളുടെ ധൈര്യം അപാരം തന്നെ!
couple
  • Share this:
കൊടുങ്കാറ്റും പേമാരിയും ഒപ്പം മലവെള്ളപ്പാച്ചിലും. വിവാഹ ദിവസം ഇങ്ങനെയൊക്കെ സംഭവിച്ചാലോ? ജീവനല്ലേ വലുത് വിവാഹം പിന്നെയും കഴിക്കാം എന്ന് ചിന്തിച്ച് വിവാഹം മാറ്റിവയ്ക്കുകയായിരിക്കും പലരും ചെയ്യുക.

എന്നാൽ എന്ത് പ്രതിബന്ധങ്ങൾ ഉണ്ടായാലും നിശ്ചയിച്ച ദിവസം തന്നെ വിവാഹം കഴിക്കുമെന്ന ദമ്പതികളുടെ നിശ്ചയ ദാർഢ്യത്തിനു മുന്നിൽ കൊടുങ്കാറ്റും പേമാരിയും മലവെള്ളപ്പാച്ചിലുമൊക്കെ തോറ്റുപോയിരിക്കുകയാണ്. ഫിലിപ്പീൻസിലാണ് സംഭവം.

ശക്തമായ മലവെള്ളപ്പാച്ചിലിൽ നിറഞ്ഞു കവിഞ്ഞൊഴുകുന്ന നദി മുറിച്ചു കടന്ന് വിവാഹ വസ്ത്രത്തിൽ
പള്ളിയിലേക്കെത്തുന്ന ഫിലിപ്പിനോ വരന്‍റെയും വധുവിൻറെയും ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഫിലിപൈൻസിലെ ഉൾഗ്രാമമായ മേബിനേയിലാണ് സംഭവം നടക്കുന്നത്. റോണിൽ ഗ്വില്ലിപയും ജെസീൽ മാസ്വേലയുമാണ് സാഹസികമായി വിവാഹിതരായത്.

വിവാഹ വസ്ത്രങ്ങൾ ഉയർത്തിപ്പിടിച്ച് ഇരുവരും നിറഞ്ഞൊഴുകുന്ന നദി മുറിച്ചു കടക്കുന്നതാണ് ചിത്രങ്ങളിലുള്ളത്. വരനും വധുവും ഒറ്റയ്ക്കായിരുന്നില്ല നദി മുറിച്ചു കടന്നത്. ബന്ധുക്കളും ഇവർക്കൊപ്പം ചേരുകയായിരുന്നു.ഒക്ടോബർ 23നാണ് വിവാഹം നടന്നത്. വധുവിന്റെ ബന്ധുക്കളിലൊരാളാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പ്രതിബന്ധങ്ങളെ ഒന്നിച്ച് സധൈര്യം മറികടന്ന് ജീവിതത്തിൽ ഒന്നിച്ച ദമ്പതികൾക്ക് നിരവധി പേരാണ് ആശംസകൾ അറിയിച്ചിരിക്കുന്നത്.പള്ളിയില്‍ നടന്ന വിവാഹച്ചടങ്ങുകൾ മഴയെ തുടർന്ന് വൈകിയിരുന്നതായി ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ബന്ധുവായ ജോസഫൈൻ ബൊഹോള്‍ സബനാൽ കുറിച്ചു.
Published by: Gowthamy GG
First published: October 28, 2020, 5:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading