നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • buzz
    • »
    • വിവാഹ രാത്രിയിൽ മണിയറയിൽ വരൻ കംപ്യൂട്ടറിനു മുന്നിൽ; ചിത്രം വൈറൽ

    വിവാഹ രാത്രിയിൽ മണിയറയിൽ വരൻ കംപ്യൂട്ടറിനു മുന്നിൽ; ചിത്രം വൈറൽ

    Photo of a groom working on his desktop in wedding night goes viral | വരൻ എന്താണ് ചെയ്യുന്നത് എന്നതിന് രസകരമായ വ്യാഖ്യാനങ്ങളുമായി നെറ്റിസൺസ്

    വൈറലായി മാറിയ ഫോട്ടോ

    വൈറലായി മാറിയ ഫോട്ടോ

    • Share this:
      നിത്യേന ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ജീവിതത്തിന്റെ ഒരു ഭാഗമായിക്കഴിഞ്ഞിട്ടുണ്ട് പലർക്കും. സ്വന്തം സ്മാർട്ട് ഫോൺ, ലാപ്ടോപ്, കമ്പ്യൂട്ടർ എന്നിവയെല്ലാം ഇത്തരത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്തതു പോലെയായി മാറി. രാവിലെ ഉറക്കം ഉണരുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെ സ്മാർട്ട് ഫോൺ സന്തതസഹചാരിയായി മാറിയ എത്രപേരുണ്ട്? സ്വന്തം കല്യാണ ദിവസം പോലും ഇതാണ് സ്ഥിതി എങ്കിൽ ഒന്നാലോചിച്ചു നോക്കൂ.

      'ബാംഗ്ലൂർ ഡെയ്‌സ്' സിനിമയിലെ ഫഹദ് ഫാസിൽ കഥാപാത്രത്തിൽ നിങ്ങൾ ഒരുപക്ഷെ ഇത്തരമൊരാളെ കണ്ടു കാണും. പക്ഷെ ഇത് ജീവിതത്തിലെ വരനാണ്.

      വിവാഹ രാത്രിയിൽ വരൻ കമ്പ്യൂട്ടറിൽ എന്തോ ധൃതിയിൽ ചെയ്യുകയും മണിയറക്കുള്ളിൽ വധു നിശബ്ദയായി നോക്കിയിരിക്കുന്നതുമാണ് ഈ ചിത്രത്തിൽ കാണുന്നത്. ഇരുവരും വിവാഹ വേഷത്തിൽ ആണ് ചിത്രത്തിൽ കാണുന്നത്.

      സോഷ്യൽ മീഡിയയിലാണോ അതോ എക്സൽ ഷീറ്റിലാണോ വരന്റെ കണ്ണുടക്കിയത് എന്ന് അറിയില്ല. എന്തായാലും ഒട്ടേറെപ്പേർ രസകരമായ കമന്റുകളുമായി എത്തിയിട്ടുണ്ട്. ഹിസ്റ്ററി ഡിലീറ്റ് ചെയ്യുകയാണോ? കുട്ടി ഒന്ന് കാത്തിരിക്കൂ... എന്നിങ്ങനെ പോകുന്നു കമന്റുകൾ. ചിത്രം പ്രചരിക്കുന്നത് ട്വിറ്ററിലാണ്.



      കല്യാണ ഫോട്ടോഗ്രാഫറെ തല്ലി വൈറലായ വരൻ

      ശരിക്കും കഷ്‌ടപ്പാടുകളിലൂടെ കടന്നു പോയി വധൂവരന്മാർക്കു വേണ്ടി സ്വപ്നം പോലുള്ള ചിത്രങ്ങൾ പകർത്തുന്ന ഫോട്ടോഗ്രാഫർമാരുടെ കഥകൾ ദിനംപ്രതി സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. ബീച്ചിലൂടെ വലിച്ചിഴക്കപ്പെട്ടും, സ്വന്തം ശരീരത്തിൽ വെള്ളം ചീറ്റിച്ചും ഒക്കെ അവർ നന്നേ കഷ്‌ടപ്പെട്ടു തന്നെയാണ് ഈ ചിത്രങ്ങൾ ഫ്രയിമിൽ ഒതുക്കുന്നതും.

      അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായത് ഒരു കല്യാണ ഫോട്ടോഗ്രാഫറുടെ അവസ്ഥ വരച്ചുകാട്ടുന്ന വീഡിയോയാണ്. വിവാഹ വേദിയിൽ ഫോട്ടോ പകർത്തുകയാണ് ഫോട്ടോഗ്രാഫർ ഇവിടെ. വരനെ മാറ്റിനിർത്തി സർവാഭരണ ഭൂഷിതയായ വധുവിലേക്കു ക്യാമറ തിരിയുന്നു. തുടക്കം സൗകര്യപ്രദമായ രീതിയിൽ വരൻ മാറി നിന്നുകൊടുക്കുന്നതാണ് വീഡിയോയിൽ.

      പക്ഷെ അൽപ്പം കഴിഞ്ഞതും ഫോട്ടോഗ്രാഫർ വധുവിന്റെ മുഖം പിടിച്ചുയർത്തി ഒരു ചിത്രം എടുക്കാൻ ശ്രമിക്കുന്നു. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു. ചെറിയ തോതിൽ അസ്വസ്ഥത കടിച്ചമർത്തുന്ന വരൻ പെട്ടെന്ന് ഫോട്ടോഗ്രാഫറുടെ കരണത്ത് ശക്തിയായി ഒരു അടി. വധുവിനെ സ്പർശിച്ചതിൽ ഉണ്ടായ അലോസരമാണ് കാരണം എന്ന് വ്യക്തം.

      എന്നാൽ സംഭവം കണ്ട വധു ഞെട്ടുകയോ എന്ത് ചെയ്യണം എന്ന് കരുതി വെറുതെ ഇരിക്കുകയോ ഒന്നുമല്ല ചെയ്തത്. അക്ഷരാർത്ഥത്തിൽ വീണു കിടന്ന് ചിരിയായിരുന്നു വധു. നിലത്തിരുന്ന് കുലുങ്ങി ചിരിക്കുന്ന വധുവിനെയാണ് ഈ വീഡിയോയിൽ കാണുക.

      ഫോട്ടഗ്രാഫർക്കുണ്ടായ ഈ ദയനീയാവസ്ഥ പോസ്റ്റ് ചെയ്തിരിക്കുന്നത് ബോളിവുഡ് ഫോട്ടോഗ്രാഫർ വീരൽ ഭയാനിയാണ്. വീരൽ പലപ്പോഴും തല്ല് കിട്ടിയിട്ടില്ല എങ്കിലും കേസ് ഉൾപ്പെടെ നേരിടേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്.

      സംഭവം ഇന്ത്യൻ വിവാഹം തന്നെയാണെങ്കിലും സ്ഥലം ഏതെന്ന് രേഖപ്പെടുത്തിയിട്ടില്ല.
      Published by:user_57
      First published:
      )}