• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഇത് അനുഷ്കയുടേയും കോഹ്ലിയുടേയും കുഞ്ഞല്ല; ഇന്റർനെറ്റിൽ പ്രചരിക്കുന്നത് വ്യാജ ചിത്രം

ഇത് അനുഷ്കയുടേയും കോഹ്ലിയുടേയും കുഞ്ഞല്ല; ഇന്റർനെറ്റിൽ പ്രചരിക്കുന്നത് വ്യാജ ചിത്രം

കഴിഞ്ഞ ദിവസം വിരാട് കോഹ്ലിയുടെ സഹോദരൻ വികാസ് കോഹ്ലി ഒരു ചിത്രം പങ്കുവെച്ചിരുന്നു.

File Instagram image of Anushka Sharma-Virat Kohli.

File Instagram image of Anushka Sharma-Virat Kohli.

  • Share this:
    കഴിഞ്ഞ ദിവസമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിക്കും ബോളിവുഡ് താരം അനുഷ്ക ശർമയ്ക്കും പെൺകുഞ്ഞ് ജനിച്ചത്. കുഞ്ഞ് ജനിച്ചതിന് പിന്നാലെ ഇന്റർനെറ്റിൽ വൈറൽ ടോപ്പിക്കുമായിരുന്നു ഇത്. കുഞ്ഞിന്റെ പേര് എന്തായിരിക്കുമെന്ന് തുടങ്ങി ആദ്യ ചിത്രങ്ങൾ പുറത്തു വന്നു എന്നുവരെ വാർത്തകൾ പ്രചിരിച്ചിരുന്നു.

    മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ തിങ്കളാഴ്ച്ച വൈകിട്ടാണ് അനുഷ്ക പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞ് പിറന്ന വാർത്ത വിരാട് കോഹ്ലി തന്നെ സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു.


    മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡിന്റെ ജന്മദിനത്തിൽ തന്നെ കോഹ്ലിക്ക് കുഞ്ഞ് പിറന്നതും ആരാധകർ ആഘോഷമാക്കിയിരുന്നു. ഗൂഗിളിൽ ഏറ്റവും കൂടുതൽ പേർ സെർച്ച് ചെയ്തതും കുഞ്ഞിന്റെ ചിത്രങ്ങൾക്കായിരുന്നു. എന്നാൽ കുഞ്ഞിന്റെ ചിത്രങ്ങൾ പുറത്തുവിട്ടിരുന്നില്ല.

    ഇതിനിടയിൽ, അനുഷ്കയും കുഞ്ഞും എന്ന പേരിൽ ഒരു ചിത്രം സോഷ്യൽമീഡിയയിൽ വൈറലായി. കുഞ്ഞിനെ ചേർത്തുപിടിച്ച് ചുംബനം നൽകുന്ന അനുഷ്കയുടെ ചിത്രമാണെന്നായിരുന്നു പ്രചരിച്ചിരുന്നത്.


    എന്നാൽ ചിത്രത്തിലുള്ള അമ്മയും കുഞ്ഞും അനുഷ്കയും കുഞ്ഞുമല്ലെന്ന് തെളിഞ്ഞിരിക്കുകയാണ്. ടിപ്സ് ആന്റ് ട്രിക്സ് എന്ന വെബ്സൈറ്റിൽ മുമ്പ് പ്രസിദ്ധീകരിച്ച ലേഖനത്തിലെ ചിത്രമാണ് അനുഷ്കയുടേതെന്ന പേരിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.








    View this post on Instagram






    A post shared by Vikas Kohli (@vk0681)





    കുഞ്ഞിന്റെ ചിത്രം അനുഷ്കയോ കോഹ്ലിയോ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം വിരാട് കോഹ്ലിയുടെ സഹോദരൻ വികാസ് കോഹ്ലി കുഞ്ഞിക്കാലുകളുടെ ചിത്രം പങ്കുവെച്ചിരുന്നു. ഇതും കുഞ്ഞിന്റെ ആദ്യ ചിത്രമെന്ന പേരിൽ വ്യാപകമായി ഷെയർപെട്ടു. ഇതിന് പിന്നാലെ വിശദീകരണവുമായി വികാസ് കോഹ്ലി തന്നെ രംഗത്തെത്തി.








    View this post on Instagram






    A post shared by Vikas Kohli (@vk0681)





    താൻ കഴിഞ്ഞ ദിവസം പങ്കുവെച്ച ചിത്രം സഹോദരന്റെ കുഞ്ഞിന്റേതല്ലെന്നും സന്തോഷസൂചകമായി ഒരു ചിത്രം പങ്കുവെച്ചതാണെന്നും വികാസ് കോഹ്ലി വ്യക്തമാക്കി. ചില മാധ്യമങ്ങൾ കോഹ്ലിയുടേയും അനുഷ്കയുടേയും കുഞ്ഞിന്റെ ചിത്രം എന്ന പേരിൽ ഇവ പ്രചരിപ്പിച്ചതാണെന്നും പോസ്റ്റിൽ പറയുന്നു.
    Published by:Naseeba TC
    First published: