ബുർഖ ധരിച്ച് തെരുവിലൂടെ സ്വിഗ്ഗി ബാഗുമായി നടന്നു നീങ്ങുന്ന യുവതിയുടെ ചിത്രമാണ് കുറച്ചുദിവസമായി സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ലഖ്നൗവിൽ നിന്നുള്ള യുവതിയുടെ ചിത്രമാണ് വൈറലായിരുന്നത്.
ചിത്രം വൈറലായതോടെ സ്വിഗ്ഗി അങ്ങിനെ കാൽനടയായി ഫുഡ് ഡെലിവറി നടത്തുമോ ഇല്ലയോ എന്നൊക്കെ സംശയങ്ങളും ചോദ്യങ്ങള്‍ വരെ ഉയർന്നു. റിസ്വാന എന്ന യുവതിയുടെ ചിത്രമായിരുന്നു സമൂഹമാധ്യമങ്ങളിൽ വൈറലും ചോദ്യങ്ങളും ഉയർത്തിയിരുന്നത്.
The social media is touched by a picture of a woman in Hijab, walking on the street with Swiggy’s signature delivery bag on her back.
The Mooknayak team tracked down the woman walking in a burqa with a Swiggy bag .
Full Report in Thread: 1/Nhttps://t.co/KwF9XLCeSv pic.twitter.com/j2yQT9pTZ5
— The Mooknayak English (@TheMooknayakEng) January 16, 2023
23 വർഷം മുമ്പായിരുന്നു റിസ്വാനയുടെ വിവാഹം നടന്നത്. ഭർത്താവ് ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു. ഏതാനും വർഷം മുമ്പ് ഓട്ടോറിക്ഷ മോഷണം പോയി അതോടെ മാനസികമായി തകർന്ന ഭർത്താവ് മൂന്ന് വർഷം മുമ്പ് കുടുംബത്തെ ഉപേക്ഷിച്ച് പോയി. ഇതോടെ കുടുംബത്തെ നോക്കാനായി റിസ്വാന നിരവധി ജോലികൾ ചെയ്തുവരികയായിരുന്നു.
റിസ്വാന രാവിലെയും വൈകുന്നേരവും വീടുകളിൽ ജോലി ചെയ്തും ബാക്കിയുള്ള സമയം തെരുവ് ചായക്കടകളിൽ ഡിസ്പോസബിൾ കപ്പുകൾ വിതരണം ചെയ്തുമാണ് റിസ്വാന കുടുംബം നീക്കുന്നത്. ദിവസം 25 കിലോമീറ്ററോളം നടന്നാണ് ഈ ജോലി ചെയ്യുന്നത്.
लखनऊ की सड़कों पर रोज़ी रोटी के लिए @Swiggy का बाग लिए संघर्ष करने वाली महिला जिसकी खोज @Satyamooknayak1 ने की, उनकी अकाउंट डिटेल्ज़ यहाँ साझा कर रहा हूँ, पहले फ़ोन कर के तहक़ीक़ कीजिएगा फिर कुछ मदद कीजिएगा.. 1/2https://t.co/X3VI2nurld pic.twitter.com/UidCgsGqA9
— Abbas Hafeez (@AbbasHafeez) January 15, 2023
ഒരു ദിവസം മുഴുവൻ നീളുന്ന ജോലിയായതിനാൽ ജോലിക്കായി കരുതുന്ന ഉപകപകരണങ്ങളോ വസ്തുക്കളോ സൂക്ഷിക്കുന്നതിനും കൊണ്ടുപോകുന്നതിനുമായി വലിയ ബാഗ് ആവശ്യമായിരുന്നു. ഇങ്ങനെയാണ് തെരുവുകച്ചവടക്കാരനിൽ നിന്ന് സ്വിഗ്ഗി ബാഗ് 50 രൂപക്ക് വാങ്ങിയത്. അതിലാണ് ഗ്ലാസുകളുടെ പാക്കറ്റുകൾ നിറച്ച് നടന്ന് വിൽക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.