• HOME
  • »
  • NEWS
  • »
  • buzz
  • »
  • Sri Lanka | ചുംബന പ്രതിഷേധം; ശ്രീലങ്കൻ സമരഭൂമിയിൽ നിന്നുള്ള ചിത്രം വൈറൽ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

Sri Lanka | ചുംബന പ്രതിഷേധം; ശ്രീലങ്കൻ സമരഭൂമിയിൽ നിന്നുള്ള ചിത്രം വൈറൽ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ശ്രീലങ്കയിൽ നിന്നുള്ള എണ്ണെറ്റ ചിത്രങ്ങൾക്കിടയിലാണ് പ്രതിഷേധത്തിനിടെ ചുംബിക്കുന്ന പങ്കാളികളുടെ ചിത്രം ശ്രദ്ധ നേടുന്നത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ ചിത്രം വ്യാപകമായി പ്രചരിക്കുന്നുമുണ്ട്.

  • Last Updated :
  • Share this:
    ശ്രീലങ്കയിൽ (Sri Lanka) നടക്കുന്ന സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ പരസ്പരം ചുംബിക്കുന്ന പങ്കാളികളുടെ (Couple) ചിത്രം വൈറലാകുന്നു (Viral). രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിലും അതിനെതിരെ വേണ്ടത്ര നടപടി സ്വീകരിക്കാത്തതിലും പ്രതിഷേധിച്ച് പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ വസതിയിൽ ജനങ്ങൾ അതിക്രമിച്ച് കയറിയിരുന്നു. തുടർന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. സിംഗപ്പൂരിലേക്ക് പലായനം ചെയ്ത ശേഷം പ്രസിഡന്റ് ​ഗോതബായ രാജപക്‌സെ (Gotabaya Rajapaksa) രാജിവച്ചിരുന്നു.

    പ്രസിഡന്റിന്റെ സ്വകാര്യ വസതിക്കുള്ളിൽ കയറി അവിടുത്തെ സൗകര്യങ്ങൾ ഉപയോ​ഗപ്പെടുത്തുന്ന പൗരൻമാരുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത്തരം എണ്ണമറ്റ ചിത്രങ്ങൾക്കിടയിലാണ് പ്രതിഷേധത്തിനിടെ ചുംബിക്കുന്ന പങ്കാളികളുടെ ചിത്രം ശ്രദ്ധ നേടുന്നത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഈ ചിത്രം വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. ഇവർക്കു പിറകിൽ മറ്റ് പ്രതിഷേധക്കാരെയും കാണാം. ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നിൽ വെച്ചാണ് ഈ ചുംബന പ്രതിഷേധം.

    ന്യൂസ് വയറാണ് ആദ്യം ഈ ചിത്രം പങ്കുവെച്ചത്. ചിത്രത്തിൽ കാണുന്ന പുരുഷൻ ഹെൽമെറ്റ് ധരിച്ചു നിൽക്കുന്നതായാണ് കാണുന്നത്. പ്രധാന മന്ത്രിയുടെ ഓഫീസ് പിടിച്ചെടുത്തതിനു ശേഷമാണ് ഈ സന്തോഷ പ്രകടനം. നിരവധിയാളുകൾ ന്യൂസ് വയർ പങ്കുവെച്ച ചിത്രം റീട്വീറ്റ് ചെയ്തിട്ടുണ്ട്. പവർഫുൾ കപ്പിളാണ് ഇവരെന്നും എല്ലാറ്റിനും മേലെയാണ് സ്നേഹമെന്നുമാണ് ചിത്രം പങ്കുവെച്ചു കൊണ്ട് ചിലർ കുറിച്ചത്. വാക്കുകൾക്കതീതമാണ് ഈ ചിത്രമെന്നും ചിലർ‍ പറയുന്നു.

    ​ഗോതബായ രാജപക്സെ രാജ്യം വിട്ടതിനു ശേഷം ആക്ടിംഗ് പ്രസിഡന്റായി നിയമിതനായ പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയുടെ ഓഫീസ് പിടിച്ചെടുക്കാൻ ജനങ്ങൾ നടത്തിയ പ്രതിഷേധത്തിനിടെ പകർത്തിയ ചിത്രമാണിതെന്നണ് റിപ്പോർട്ടുകൾ.

    ശ്രീലങ്കയുടെ എക്കാലത്തെയും വലിയ സാമ്പത്തിക പ്രതിസന്ധിക്ക് പിന്നിലെ കാരണം രാജപക്‌സെ കുടുംബമാണെന്നാണ് പ്രതിഷേധക്കാരും രാജ്യത്തെ പ്രതിപക്ഷപാർട്ടികളും ആരോപിക്കുന്നത്. സർക്കാരിനെതിരെ മാസങ്ങളായി വ്യാപകമായ പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് പ്രസിഡന്‍റ് രാജ്യം വിട്ടത്. ഗോതബയ രാജപക്സെയുടെ രാജി ആവശ്യം ശക്തമാകുന്നതിനിടെയായിരുന്നു പലായനം. അറസ്റ്റ് ഒഴിവാക്കുന്നതിനായാണ് രാജപക്‌സെ രാജ്യം വിട്ടത്. തടങ്കലിൽ വെയ്ക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കാനും ഈ നീക്കത്തിലൂടെ സാധിക്കും. ഇന്ധനത്തിനും ഭക്ഷ്യക്ഷാമത്തിനുമെതിരായ പ്രതിഷേധം നിയന്ത്രണാതീതമായതോടെ ശ്രീലങ്കൻ രാഷ്ട്രീയത്തിൽ പ്രതിസന്ധി ഉടലെടുക്കുകയായിരുന്നു. പ്രസിഡന്റ് ഗോതബയ രാജപക്‌സെ പടിയിറങ്ങിയതോടെ രാജപക്സെ കുടുംബത്തിൽനിന്ന് ഇനി ആരും അധികാരത്തിൽ വരില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച ആയിരക്കണക്കിന് പ്രതിഷേധക്കാർ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ അതിക്രമിച്ച് കയറിയിരുന്നു. ഇതോടെ ഗോതബയ രാജപക്സെ ഒളിവിൽ പോകാനും അധികാരം വിട്ടുനൽകാൻ സമ്മതിക്കാനും നിർബന്ധിതനാകുകയുമായിരുന്നു. സിംഗപ്പൂരിൽ എത്തിയതിന് തൊട്ടുപിന്നാലെ ആയിരുന്നു ​ഗോതബായ രാജപക്സെയുടെ രാജി. സൗദി എയർലൈൻസിന്റെ വിമാനത്തിൽ മാലിദ്വീപിൽ നിന്നാണ് രാജപക്സെ സിംഗപ്പൂരിലെത്തിത്. റനിൽ വിക്രമസിംഗെയെ ആക്ടിംഗ് പ്രസിഡന്റായി നിയമിച്ചത് പ്രതിഷേധക്കാരെ കൂടുതൽ പ്രകോപിപ്പിച്ചിരുന്നു.
    Published by:Amal Surendran
    First published: