• HOME
  • »
  • NEWS
  • »
  • buzz
  • »
  • PHOTO OF GIRL WITH THIN LEG CONFUSED SOCIAL MEDIA

തരംഗമായി നീണ്ട് മെലിഞ്ഞ കാലുള്ള പെൺകുട്ടി; സൂക്ഷിച്ചു നോക്കിയാൽ അബദ്ധം മനസിലാകും

ആദ്യനോട്ടത്തിൽ കുഞ്ഞിന്റെ കാലിലെ അസ്വാഭാവികതയിൽ കാഴ്ചക്കാരന് കുഞ്ഞിനോട് അനുകമ്പ തോന്നും. എന്നാൽ സൂക്ഷിച്ച് നോക്കുമ്പോൾ മാത്രമാണ് കണ്ണുകൾ വഞ്ചിക്കപ്പെട്ടതാണെന്ന് മനസിലാകുന്നത്.

girl

girl

  • Share this:
    ആയിരം വാക്കുകളേക്കാൾ ശക്തമാണ് ഒരു ചിത്രം. എന്നാൽ ചിലപ്പോഴൊക്കെ കണ്ണുകളെ കബളിപ്പിക്കാനുള്ള കഴിവും ചിത്രങ്ങൾക്ക് ഉണ്ടാകും. അത്തരത്തിൽ കണ്ണുകളെ വഞ്ചിച്ച് സോഷ്യൽ മീഡിയയിൽ ദിവസങ്ങളായി തരംഗമായിക്കൊണ്ടിരിക്കുകയാണ് ഒരു ചിത്രം. മെലിഞ്ഞ് നീണ്ട കാലുകളുള്ള പെൺകുട്ടിയുടെ ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

    also read:ഡ്രോൺ ഭീതി: അബുദാബിയിൽ ആറ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

    ആദ്യനോട്ടത്തിൽ കുഞ്ഞിന്റെ കാലിലെ അസ്വാഭാവികതയിൽ കാഴ്ചക്കാരന് കുഞ്ഞിനോട് അനുകമ്പ തോന്നും. എന്നാൽ സൂക്ഷിച്ച് നോക്കുമ്പോൾ മാത്രമാണ് കണ്ണുകൾ വഞ്ചിക്കപ്പെട്ടതാണെന്ന് മനസിലാകുന്നത്.

    വലിയൊരു ഗ്രൗണ്ടിൽ പെൺകുട്ടി നിൽക്കുന്നതാണ് ചിത്രം. മുഖഭാവം കാണുമ്പോൾ തന്നെ കുഞ്ഞിനോട് അനുകമ്പ തോന്നമും. ആദ്യ കാഴ്ചയിൽ അവളുടെ കാലിലേക്കാണ് കാഴ്ചക്കാരന്റെ നോട്ടമെത്തുന്നത്. രണ്ടാമതൊന്ന് നോക്കുമ്പോൾ മാത്രമാണ് കുഞ്ഞിന്റെ കൈയ്യിലെ പോപ്കോണിന്റെ കവർ കാണാനാവുക. അപ്പോഴാണ് അബദ്ധം പലർക്കും മനസിലാകുന്നത്.



    ക്രിസ്റ്റഫർ ഫെറി എന്നയാൾ തിങ്കളാഴ്ച ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം രണ്ടായിരത്തി അഞ്ഞൂറിലധികം പേർ ഷെയർ ചെയ്തിട്ടുണ്ട്. നൂറുകണക്കിന് കമന്റുകളും ചിത്രത്തിന് വന്നിരിക്കുകയാണ്. ആദ്യം അനുകമ്പ തോന്നിയെന്നും എന്നാൽ പിന്നീട് അബദ്ധം മനസിലായെന്നും കമന്റുകളിൽ പലരും വ്യക്തമാക്കിയിട്ടുണ്ട്.
    First published:
    )}