• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഞാൻ സഹായിക്കട്ടെ?...വെള്ളക്കെട്ടിൽ കുടുങ്ങിയ ആളെ സഹായിക്കാൻ കൈനീട്ടി ഒറാങുട്ടാൻ; ഹൃദയം കവർന്നൊരു ഫോട്ടോ

ഞാൻ സഹായിക്കട്ടെ?...വെള്ളക്കെട്ടിൽ കുടുങ്ങിയ ആളെ സഹായിക്കാൻ കൈനീട്ടി ഒറാങുട്ടാൻ; ഹൃദയം കവർന്നൊരു ഫോട്ടോ

ഇന്തോനേഷ്യയിലെ ബൊർണിയോ ഒറാങൂട്ടൻ സംരക്ഷണ കേന്ദ്രത്തിൽ നിന്നുള്ളതാണ് ഈ അപൂർവ കാഴ്ച.

Photo: Instagram/ Anil Prabhakar

Photo: Instagram/ Anil Prabhakar

  • Share this:
    അപകടത്തില്‍പ്പെടുന്ന ജീവജാലങ്ങളെ സഹായിക്കുന്ന മനുഷ്യരുടെ ചിത്രങ്ങള്‍ പലപ്പോഴും നമ്മൾ കാണാറുണ്ട്. എന്നാൽ അപകടത്തിൽപ്പെട്ടിരിക്കുന്ന മനുഷ്യനെ സഹായിക്കാൻ ജീവജാലങ്ങൾ എത്തുന്നത് അപൂർവ കാഴ്ച തന്നെയാണ്. സോഷ്യൽ മീഡിയയിലടക്കം കോടിക്കണക്കിന് ആളുകളുടെ മനം കവർന്നിരിക്കുന്നത് അത്തരത്തിലൊരു അപൂർവ കാഴ്ചയാണ്.

    also read:ഡയറ്റും തടി കുറക്കലും മനുഷ്യന് മാത്രമുള്ളതല്ല; സ്ലിം ബ്യൂട്ടിയായി മാറിയ മൂങ്ങയുടെ കഥ

    പാമ്പുകൾ നിറഞ്ഞ വെള്ളക്കെട്ടിൽ കുടുങ്ങിയ ആളെ സഹായിക്കാൻ കൈനീട്ടുന്ന ഒറാങുട്ടാൻ. ഇന്തോനേഷ്യയിലെ ബൊർണിയോ ഒറാങൂട്ടൻ സംരക്ഷണ കേന്ദ്രത്തിൽ നിന്നുള്ളതാണ് ഈ അപൂർവ കാഴ്ച. അനിൽ പ്രഭാകർ എന്ന ഫോട്ടോഗ്രാഫറാണ് ഈ ഹൃദ്യമായ ദൃശ്യം പകർത്തിയിരിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം ഇവിടെ സഫാരിക്കെത്തിയതായിരുന്നു ഇദ്ദേഹം.

    തന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് അനിൽ പ്രഭാകർ ഈ ചിത്രം പങ്കുവെച്ചത്. ഞാൻ നിങ്ങളെ സഹായിക്കട്ടെ?...മനുഷ്യരിൽ മനുഷ്യത്വം നശിക്കുമ്പോൾ ചില സമയങ്ങളിൽ മൃഗങ്ങൾ നമ്മെ അടിസ്ഥാനത്തിലേക്ക് നയിക്കുന്നു- എന്നു കുറിച്ചു കൊണ്ടായിരുന്നു അദ്ദേഹം ചിത്രം പങ്കുവെച്ചിരിക്കുന്നത്.






    ആ പ്രദേശത്ത് പാമ്പുകൾ ധാരാളമുള്ളതായിട്ടാണ് റിപ്പോർട്ട് . ഒറാങുട്ടാന്റെ സ്വൈര്യ വിഹാരത്തിനായി പാമ്പുകളെ നശിപ്പിക്കാനെത്തിയ വാർഡനായിരുന്നു വെള്ളക്കെട്ടിൽ അകപ്പെട്ടത്. അപ്പോൾ ഒറാങുട്ടാൻ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്ന് സഹായിക്കാനായി കൈ നീട്ടുകയായിരുന്നു-അനിൽ പ്രഭാകർ സിഎൻഎന്നിനോട് പറഞ്ഞു.

    എനിക്ക് ശരിക്കും ക്ലിക്കുചെയ്യാൻ കഴിഞ്ഞില്ല. അങ്ങനെയൊന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.ഇത് ശരിക്കും വൈകാരികമായിരുന്നു- അനിൽ പ്രഭാകർ പറഞ്ഞു. ദശലക്ഷക്കണക്കിന് ആളുകളുടെ മനം കവർന്നിരിക്കുകയാണ് ചിത്രം.
    Published by:Gowthamy GG
    First published: