നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Photoception ? അമ്മ ഫോണിലുള്ള തന്റെ ഇഷ്ടപ്പെട്ട ഫോട്ടോ അയച്ചത് ഫോണടക്കം ഫോട്ടോകോപ്പി ചെയ്ത്

  Photoception ? അമ്മ ഫോണിലുള്ള തന്റെ ഇഷ്ടപ്പെട്ട ഫോട്ടോ അയച്ചത് ഫോണടക്കം ഫോട്ടോകോപ്പി ചെയ്ത്

  വൂള്‍ഫോര്‍ഡിന്റെ ട്വീറ്റ് മൈക്രോബ്ലോഗിംഗ് സൈറ്റില്‍ പങ്കിട്ടതു മുതല്‍ 239.9k ഉപയോക്താക്കളാണ് ലൈക്ക് ചെയ്തത്.

  • Share this:
   പഴയ തലമുറയെ സംബന്ധിച്ചിടത്തോളം ആധുനിക സാങ്കേതികവിദ്യ ഒരു വെല്ലുവിളിയാണ്. എന്നിരുന്നാലും, പഴയതും പുതിയതുമായ ആശയവിനിമയ രീതികള്‍ സംയോജിപ്പിച്ചിട്ടാണെങ്കില്‍പ്പോലും, ഈ വെല്ലുവിളി മറികടക്കാന്‍ അവര്‍ ശ്രമിക്കാറുണ്ട്. യൂട്ടാ നിവാസിയായ മാര്‍ട്ടി വൂള്‍ഫോര്‍ഡിന് അമ്മയില്‍ നിന്ന് ഒരു കത്ത് ലഭിച്ചപ്പോള്‍ സമാനമായ അനുഭവമുണ്ടായി. ഇപ്പോള്‍ വൈറലായ ഒരു ട്വിറ്റര്‍ പോസ്റ്റില്‍, വൂള്‍ഫോര്‍ഡ് അവളുടെ അമ്മ എങ്ങനെയാണ് ഒരു കുറിപ്പിനൊപ്പം ഫോട്ടോ അയച്ചെതെന്ന് വിശദീകരിക്കുന്നു. ഐഫോണ്‍ സ്‌ക്രീനിന്റെ ഫോട്ടോകോപ്പി കാണിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ടായിരുന്നു വിശദീകരിച്ചത്.

   ഹോളിവുഡ് നടി ജെയ്ന്‍ പവലിന്റെയും അവളുടെ മുന്‍ ഭര്‍ത്താവ് ഗിയറി സ്റ്റെഫിന്റെയും ചിത്രം കാണിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ സ്‌ക്രീനിന്റെ ഫോട്ടോകോപ്പിക്കൊപ്പം വൂള്‍ഫോര്‍ഡിന്റെ അമ്മയും ഒരു കുറിപ്പ് എഴുതിയിരുന്നു. ചിത്രത്തിന് അടിക്കുറിപ്പ് നല്‍കിക്കൊണ്ട് വൂള്‍ഫോര്‍ഡ് ട്വിറ്ററില്‍ എഴുതി, ''ഇന്ന് എനിക്ക് എന്റെ അമ്മയുടെ ഒരു കത്ത് മെയിലില്‍ ലഭിച്ചു. അത് അമ്മയുടെ ഫോണിന്റെ ഒരു ഫോട്ടോകോപ്പിയായിരുന്നു. അമ്മയുടെ ഫോണിലുള്ള ഒരു ചിത്രം എനിക്ക് അയക്കാന്‍ അമ്മ ആഗ്രഹിച്ചിരുന്നു. അങ്ങനെയാണ് അമ്മയുടെ ഫോണിലുള്ള ഒരു ചിത്രം ഫോണ്‍ സ്‌ക്രീനടക്കം ഫോട്ടോ കോപ്പി എടുത്ത് എനിക്ക് മെയില്‍ ചെയ്തത്. '   ചിത്രത്തില്‍ നടി ജെയ്ന്‍ പവലിന്റെയും ഗിയറി സ്റ്റെഫിന്റെയും 1949 ല്‍ അവരുടെ വിവാഹത്തില്‍ നിന്നുള്ള ഫോട്ടേയാണെന്നത് വൂള്‍ഫോര്‍ഡ് വിശദീകരിച്ചു. ഞാന്‍ കാഴ്ചയില്‍ ജെയിന്‍ പവലിനെപ്പോലെയാണെന്ന് അമ്മ പറയുമായിരുന്നുവെന്നും ഇപ്പോള്‍ അവള്‍ക്ക് ആ സാമ്യം ചിത്രത്തില്‍ കാണാനാകുമെന്നും അമ്മ കുറിപ്പില്‍ പറയുന്നു. 9/16/2021 നാണ് ജെയ്ന്‍ പവല്‍ മരണമടഞ്ഞത്.   വൂള്‍ഫോര്‍ഡിന്റെ ട്വീറ്റ് മൈക്രോബ്ലോഗിംഗ് സൈറ്റില്‍ പങ്കിട്ടതു മുതല്‍ 239.9k ഉപയോക്താക്കളാണ് ലൈക്ക് ചെയ്തത്. ട്വീറ്റില്‍ അവരുടെ അമ്മയുടെ കൈയ്യെഴുത്തിലുള്ള കുറിപ്പുകള്‍ പലതും ഓര്‍മിപ്പിച്ചു.   ഒരു ഉപയോക്താവ് അഭിപ്രായപ്പെട്ടതുപോലെ, 'നിങ്ങളുടെ അമ്മയുടെ എഴുത്ത് എന്റെ അമ്മയുടേത് പോലെയാണ്. എന്റെ അമ്മ കുറേ വര്‍ഷങ്ങളായി മരിച്ചിട്ട്. ഞാന്‍ എല്ലായ്‌പ്പോഴും അമ്മയുടെ കത്തുകളും കാര്‍ഡുകളും മിസ് ചെയ്യാറുണ്ട്.' 'ഏകദേശം 20 വര്‍ഷം മുമ്പ് എനിക്ക് എന്റെ അമ്മയെ നഷ്ടപ്പെട്ടു. മരിക്കുമ്പോള്‍ അവര്‍ക്ക് 72 വയസ്സായിരുന്നു. കൈ പടയും ഇങ്ങനെ ആയിരുന്നു. ഇത് കണ്ടെന്റെ കണ്ണു നിറഞ്ഞു. 'വുള്‍ഫോര്‍ഡ് വര്‍ഷങ്ങള്‍ക്കുശേഷവും ഓര്‍ത്തിരിക്കേണ്ട ഒന്നാണ് ഇതെന്ന് അതുല്യമായ കുറിപ്പിനെ വിശേഷിപ്പിച്ചു ഒരാള്‍ പറഞ്ഞു. 'വരും വര്‍ഷങ്ങളില്‍ ഇത് നിങ്ങള്‍ക്ക് ഒരു നിധിയായിരിക്കും!'
   ഈ കൗതുകം നിറഞ്ഞ, കൈകൊണ്ട് എഴുതിയ കുറിപ്പിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്തു തോന്നുന്നു.?
   Published by:Jayashankar AV
   First published:
   )}