നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Viral Video | ക്യാമറയും കൂടെ ചാടി; വധൂവരന്മാരുടെ ചിത്രങ്ങൾ പകർത്തുന്നതിനിടെ ഫോട്ടോഗ്രാഫറും ക്യാമറയും വെള്ളത്തിൽ

  Viral Video | ക്യാമറയും കൂടെ ചാടി; വധൂവരന്മാരുടെ ചിത്രങ്ങൾ പകർത്തുന്നതിനിടെ ഫോട്ടോഗ്രാഫറും ക്യാമറയും വെള്ളത്തിൽ

  വധൂവരന്മാർ ഒരുമിച്ച് നടന്നു വരുന്ന ചിത്രങ്ങൾ പകർത്തുന്നതിനിടെ കുളത്തിൽ വീണ ഫോട്ടോഗ്രാഫറുടെ വീഡിയോ വൈറൽ

  (വീഡിയോ ദൃശ്യം)

  (വീഡിയോ ദൃശ്യം)

  • Share this:
   ഒരു വിവാഹ ഫോട്ടോഗ്രാഫർ ആകുക എന്നത് അത്ര എളുപ്പമുള്ള ജോലിയല്ല. ഏതൊരു ദമ്പതികളുടെയും ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങൾ പകർത്തുകയാണ് വിവാഹ ഫോട്ടോഗ്രാഫർമാരുടെ ഉത്തരവാദിത്തം. നിരവധി ചടങ്ങുകളുള്ള ഇന്ത്യൻ വിവാഹങ്ങൾ പകർത്തുന്ന ഫോട്ടോഗ്രാഫർമാരുടെ ജോലി അൽപ്പം ബുദ്ധിമുട്ടേറിയത് തന്നെയാണ്. വധൂവരന്മാർ ഒരുമിച്ച് നടന്നു വരുന്ന ചിത്രങ്ങൾ പകർത്തുന്നതിനിടെ അബദ്ധത്തിൽ കുളത്തിൽ വീണ ഫോട്ടോഗ്രാഫറുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

   @Perinastudio എന്ന ഇൻസ്റ്റാഗ്രാം പേജിലൂടെ ഓൺലൈനിൽ പങ്കിട്ട വീഡിയോ ആരംഭിക്കുന്നത് വധൂവരന്മാർ ഒരു വലിയ വില്ലയിൽ നിന്ന് പുറത്തേയ്ക്ക് ഇറങ്ങുന്നതിലൂടെയാണ്. ഈ നിമിഷം പകർത്താൻ ഫോട്ടോഗ്രാഫർമാരുടെ ഒരു സംഘം തന്നെയുണ്ട്. മൂന്ന് ഫോട്ടോഗ്രാഫർമാർ അവരുടെ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തുന്നത് കാണാം. എന്നാൽ തന്റെ ജോലിയിൽ മുഴുകിയിരിക്കുന്ന ഒരു ഫോട്ടോഗ്രാഫർ പിന്നിൽ നീന്തൽ കുളമുണ്ടെന്ന കാര്യം ഓർക്കാതെ വെള്ളത്തിലേയ്ക്ക് വീഴുന്നതാണ് വീഡിയോയിൽ കാണുന്നത്.

   ഭാഗ്യവശാൽ, ക്യാമറയ്ക്ക് യാതൊരു കേടുപാടുകളും സംഭവിച്ചില്ല. പെട്ടെന്ന് തന്നെ സഹപ്രവർത്തകന്റെ സഹായത്തോടെ ഫോട്ടോഗ്രാഫർ വെള്ളത്തിൽ നിന്ന് കരയ്ക്ക് കയറുന്നതും കാണാം. ഫോട്ടോഗ്രാഫർ കുളത്തിൽ വീഴുന്നത് കണ്ട് ഞെട്ടിയ ദമ്പതികളുടെ ഭാവങ്ങൾ ക്യാമറയിൽ പകർത്തിയ മറ്റൊരു സ്ലോ-മോഷൻ വീഡിയോയും പേജ് പങ്കിട്ടിട്ടുണ്ട്.
   വീഡിയോ ഓൺലൈനിൽ പങ്കുവച്ചതുമുതൽ, വീഡിയോയ്ക്ക് ഉപയോക്താക്കളിൽ നിന്ന് നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ചിലർക്ക് ഈ നിമിഷം തമാശയായി തോന്നിയപ്പോൾ, മറ്റു ചിലർ ഫോട്ടോഗ്രാഫറുടെ ജോലിയോടുള്ള സമർപ്പണത്തെ അഭിനന്ദിച്ചു. അതേസമയം, വിവാഹത്തിൽ പങ്കെടുത്ത ചില അതിഥികളും അവരുടെ പ്രതികരണങ്ങൾ പങ്കുവച്ചു.

   നിരവധി കഷ്‌ടപ്പാടുകളിലൂടെ കടന്നു പോയി വധൂവരന്മാർക്കു വേണ്ടി സ്വപ്നം പോലുള്ള ചിത്രങ്ങൾ പകർത്തുന്ന ഫോട്ടോഗ്രാഫർമാരുടെ കഥകൾ ദിനംപ്രതി സോഷ്യൽ മീഡിയയിൽ നിറയാറുണ്ട്. നന്നേ കഷ്‌ടപ്പെട്ടു തന്നെയാണ് ചിലർ മികച്ച ചിത്രങ്ങൾ ഫ്രയിമിൽ ഒതുക്കുന്നത്.
   അടുത്തിടെ സോഷ്യൽ മീഡിയയിൽ ഒരു കല്യാണ ഫോട്ടോഗ്രാഫറുടെ അവസ്ഥ വരച്ചുകാട്ടുന്ന മറ്റൊരു വീഡിയോ വൈറലായിരുന്നു. വിവാഹ വേദിയിൽ ഫോട്ടോ പകർത്തുകയാണ് ഫോട്ടോഗ്രാഫർ. വരനെ മാറ്റിനിർത്തി സർവാഭരണ ഭൂഷിതയായ വധുവിലേക്ക് ക്യാമറ തിരിയുന്നു. തുടക്കം സൗകര്യപ്രദമായ രീതിയിൽ വരൻ മാറി നിന്നുകൊടുക്കുന്നതാണ് വീഡിയോയിൽ.

   പക്ഷെ അൽപ്പം കഴിഞ്ഞതും ഫോട്ടോഗ്രാഫർ വധുവിന്റെ മുഖം പിടിച്ചുയർത്തി ഒരു ചിത്രം എടുക്കാൻ ശ്രമിക്കുന്നു. പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു. വരൻ ഫോട്ടോഗ്രാഫറുടെ കരണത്ത് ശക്തിയായി ഒരു അടി. വധുവിനെ സ്പർശിച്ചതിൽ ഉണ്ടായ അലോസരമാണ് കാരണം എന്ന് വ്യക്തം. എന്നാൽ സംഭവം കണ്ട വധു ഞെട്ടുകയോ എന്ത് ചെയ്യണം എന്ന് കരുതി വെറുതെ ഇരിക്കുകയോ ഒന്നുമല്ല ചെയ്തത്. അക്ഷരാർത്ഥത്തിൽ വീണു കിടന്ന് ചിരിയായിരുന്നു വധു. നിലത്തിരുന്ന് കുലുങ്ങി ചിരിക്കുന്ന വധുവിനെയാണ് ഈ വീഡിയോയിൽ കാണുന്നത്.
   Published by:user_57
   First published: