നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • മകന്റെ വിവാഹ ദൃശ്യങ്ങൾ പകർത്തിയില്ല; ഫോട്ടോഗ്രാഫർക്കെതിരെ കോടതിയെ സമീപിച്ച പിതാവിന് നഷ്ടപരിഹാരം

  മകന്റെ വിവാഹ ദൃശ്യങ്ങൾ പകർത്തിയില്ല; ഫോട്ടോഗ്രാഫർക്കെതിരെ കോടതിയെ സമീപിച്ച പിതാവിന് നഷ്ടപരിഹാരം

  2.5 ലക്ഷം രൂപ ഫീസ് ഉറപ്പിച്ചതിന് ശേഷം മുഴുവൻ വിവാഹ ചടങ്ങുകളുടെ ദൃശ്യങ്ങൾ മുഴുവൻ നൽകിയില്ലെന്നായിരുന്നു പരാതി

  News 18

  News 18

  • Share this:
   ബെംഗളുരു: മകന്റെ വിവാഹത്തിന് ചിത്രങ്ങളെടുക്കാൻ ഏൽപ്പിച്ച ഫോട്ടോഗ്രാഫർ കബളിപ്പിച്ചെന്ന് കാട്ടി കോടതിയെ സമീപിച്ച പിതാവിന് ഒടുവിൽ വിജയം. ബെംഗളുരുവിലെ കൺസ്യൂമർ കോടതിയെയാണ് പിതാവ് സമീപിച്ചത്. ഫോട്ടോഗ്രാഫർക്കെതിരെ നൽകിയ കേസിൽ വരന്റെ പിതാവിന് നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചു.

   ബെംഗളുരു സ്വദേശിയായ ദത്തത്രയ ഭട്ട് എന്നയാളാണ് കോടതിയെ സമീപിച്ചത്. ഇദ്ദേഹത്തിന്റെ മകന്റെ വിവാഹത്തി ദൃശ്യങ്ങൾ പകർത്താൻ ഗുരു ചേതൻ എന്ന ഫോട്ടോഗ്രാഫറെയായിരുന്നു ഏൽപ്പിച്ചിരുന്നത്. 2019 ഏപ്രിൽ 26 മുതൽ 28 വരെയായിരുന്നു വിവാഹം.

   ഇതിന് മുമ്പായി പിക്സ് ബ്രിക്സ് എന്ന സ്ഥാപനത്തിലെ ഫോട്ടോഗ്രാഫറെ കണ്ട് വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും പകർത്തണമെന്ന് ആവശ്യപ്പെട്ടതായി ദത്തത്രേയയുടെ പരാതിയിൽ പറയുന്നു. ഇതുപ്രകാരം ഇരു കൂട്ടരും തമ്മിൽ കരാറും ഒപ്പുവെച്ചു. മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന വിവാഹത്തിന്റെ ഓരോ ചടങ്ങുകളും ചിത്രങ്ങളായും വീഡിയോ ആയും വേണമെന്നായിരുന്നു കരാറിൽ പറഞ്ഞിരുന്നത്. 2.5 ലക്ഷം രൂപയാണ് ഫോട്ടോഗ്രാഫർ ഫീസായി ഉറപ്പിച്ചിരുന്നത്. ഇതിൽ 1.5 ലക്ഷം രൂപ അഡ്വാൻസായും നൽകി.

   പറഞ്ഞുറപ്പിച്ചതുപോലെ വിവാഹത്തിന്റെ എല്ലാ ദൃശ്യങ്ങളും ഫോട്ടോഗ്രാഫറും സംഘവും പകർത്തുകയും ചെയ്തു. എന്നാൽ വിവാഹ ശേഷം ലഭിച്ച വീഡിയോയും ചിത്രങ്ങളും കണ്ട് നിരാശരായെന്ന് വരന്റെ പിതാവ് പറയുന്നു. ഫോട്ടോഗ്രാഫർ നൽകിയ ചിത്രങ്ങളിലും വീഡിയോയിലും ആകെയുള്ളത് മൂഹൂർത്തവും റിസപ്ഷനും മാത്രമാണ്.

   Also Read-ഷോപ്പിങ് മോളിൽ ട്രയൽ റൂമിന് പുറത്ത് പഴ്സ് തൂക്കിയിട്ടു; തിരിച്ചിറങ്ങിയപ്പോൾ നഷ്ടമായത് ഒരു ലക്ഷം രൂപ

   ദേവര കാര്യ, കാശിയാത്രെ, സംഗീത്, വധുപ്രവേശ് തുടങ്ങിയ പ്രധാന ചടങ്ങുകളൊന്നും ദൃശ്യങ്ങളിൽ ഉണ്ടായിരുന്നില്ല. ഇതിനെ തുടർന്നാണ് ഫോട്ടോഗ്രാഫർക്കെതിരെ വരന്റെ പിതാവ് കൺസ്യൂമർ കോടതിയെ സമീപിച്ചത്. എന്നാൽ, മുകളിൽ പറഞ്ഞ നാല് ചടങ്ങുകളുടേയും വീഡിയോ സൂക്ഷിച്ച ലാപ് ടോപ്പിന് കേടുപാട് സംഭവിച്ചു എന്നായിരുന്നു ഫോട്ടോഗ്രാഫർ നൽകിയ വിശദീകരണം.
   Also Read-ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു; 22കാരൻ 32കാരനെ തലയ്ക്കടിച്ചു കൊന്നു; ഡൽഹിയിൽ ഏഴുമണിക്കൂറിനിടെ രണ്ടു കൊലപാതകം

   കഴിഞ്ഞ മാർച്ച് പത്തിനാണ് ഫോട്ടോഗ്രാഫർക്കും ടീമിനുമെതിരെ ദത്താത്രയ ഭട്ട് കോടതിയെ സമീപിച്ചത്. കൺസ്യൂമർ കോടതിയിൽ സ്വയം വാദിച്ചാണ് ദത്താത്രയ കേസ് ജയിച്ചത്. അതേസമയം, ഫോട്ടോഗ്രാഫറുടെ പിക്സ് ബ്രിക്സ് എന്ന സ്ഥാപനം അഭിഭാഷകനേയും നിയമിച്ചു. വിവാഹ ചടങ്ങുകളുടെ ദൃശ്യങ്ങൾ നഷ്ടമായതാണെന്നായിരുന്നു അഭിഭാഷകന്റെ വാദം.

   പിന്നീട് ലഭ്യമായ ബാക്കി വീഡിയോയും ചിത്രങ്ങളും വരന്റെ കുടുംബത്തിന് സൗജന്യമായി നൽകാമെന്ന വ്യവസ്ഥ പ്രിക്സ്ബ്രിക്സ് അംഗീകരിച്ചു. പന്ത്രണ്ട് മാസം നീണ്ടു നിന്ന് നിയമപോരാട്ടത്തിനൊടുവിലാണ് ദത്താത്രയയ്ക്ക് നീതി ലഭിച്ചത്. പ്രിക്സ്ബ്രിക്സ് കമ്പനിയുടെ ഭാഗത്തു നിന്നും വീഴ്ച്ചയുണ്ടായതായി കോടതി കണ്ടെത്തി.

   ഈ വർഷം മാർച്ച് 6 നാണ് ദത്താത്രയയ്ക്ക് നഷ്ടപരിഹാരണം നൽകണമെന്ന് കോടതി വിധിക്കുന്നത്. 50,000 രൂപ നഷ്ടപരിഹാരവും നിയമവ്യവഹാരങ്ങൾക്കായി വന്ന ചെലവിന്റെ ഭാഗമായി 5000 രൂപയും നൽകണമെന്ന് പ്രിക്സ്ബ്രിക്സ് കമ്പനിക്ക് കോടതി വിധിച്ചു.
   Published by:Naseeba TC
   First published: