• HOME
  • »
  • NEWS
  • »
  • buzz
  • »
  • ഫോട്ടോയെടുക്കും; ആളെ സഹായിക്കുകയും ചെയ്യും; കോഴിക്കോട്ടെ പത്ര ഫോട്ടോഗ്രാഫർമാരുടെ 'കാൽസഹായം'

ഫോട്ടോയെടുക്കും; ആളെ സഹായിക്കുകയും ചെയ്യും; കോഴിക്കോട്ടെ പത്ര ഫോട്ടോഗ്രാഫർമാരുടെ 'കാൽസഹായം'

പ്രതിസന്ധിയില്‍പ്പെട്ടവരുടെ ചിത്രമെടുക്കലാണോ അതല്ല അവരെ സഹായിക്കലാണോ മാധ്യമപ്രവര്‍ത്തകന്റെ കടമയെന്നായിരുന്നു ചോദ്യം. കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. രണ്ടും ഞങ്ങളുടെ ചുമതലയാണ്.

കോഴിക്കോട്ടെ പത്ര ഫോട്ടോഗ്രാഫർമാരുടെ 'കാൽസഹായം'

കോഴിക്കോട്ടെ പത്ര ഫോട്ടോഗ്രാഫർമാരുടെ 'കാൽസഹായം'

  • Last Updated :
  • Share this:
കോഴിക്കോട്: ഒരു ന്യൂസ് ഫോട്ടോഗ്രാഫറുടെ ജോലിയെന്താണ്, ഫോട്ടോയെടുക്കലോ അതോ പ്രതിസന്ധിയില്‍പ്പെട്ട മനുഷ്യരെ സഹായിക്കലോ? രണ്ടുമാണെന്ന് പറയുകയാണ് കോഴിക്കോട്ടെ പത്രഫോട്ടോഗ്രാഫര്‍മാര്‍. കൊറോണക്കാലത്ത് നഗരത്തിന് താഴ് വീണപ്പോള്‍ ഒറ്റപ്പെട്ടുപോയ മനുഷ്യരെ സഹയാക്കാനും ഇവര്‍ സമയം കണ്ടെത്തുന്നു.

കോഴിക്കോട്ടെ പത്രഫോട്ടോഗ്രാഫര്‍മാര്‍ ജോലിക്കിടെ നടത്തിയ അത്തരമൊരു സഹായത്തിന്റെ ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ഭിന്നശേഷിയുള്ള ആളുടെ വണ്ടി കേടായതോടെ ദേശാഭിമാനി ഫോട്ടോഗ്രാഫര്‍ ബിനുരാജും ഇന്ത്യൻ എക്‌സ്പ്രസിലെ മനു മാവേലിലും ഇരുഭാഗത്തും ബൈക്കില്‍ കാലുപയോഗിച്ച് ഇയാളെ ലക്ഷ്യ സ്ഥാനത്തെത്തിക്കുന്നതാണ് ചിത്രം.

സുപ്രഭാതം പത്രം ഫോട്ടോഗ്രാഫര്‍ നിധീഷ് കൃഷ്ണനാണ് ഇത് പടമാക്കിയത്. 'കോവിഡ് ലോക്ഡൗണ്‍ ചിത്രങ്ങളെടുക്കാന്‍ വേണ്ടി കോഴിക്കോട് ബീച്ചിലെത്തിയപ്പോഴാണ് ബീച്ച് സീ ക്വീന്‍ ഹോട്ടലിന് സമീപം ഭിന്നശേഷിയുള്ള ഒരാള്‍ വാഹനവുമായി നില്‍ക്കുന്നത് ശ്രദ്ധിയില്‍പ്പെട്ടത്. ഇയാള്‍ ഞങ്ങളുടെ സഹായം തേടി. വണ്ടി കേടായെന്നും വീട്ടിലെത്താന്‍ സഹായിക്കണമെന്നുമാവശ്യപ്പെട്ടു. പെട്രോള്‍ തീര്‍ന്നതാണെങ്കില്‍ വാങ്ങിനല്‍കാമെന്നറിയിച്ചെങ്കിലും വണ്ടിയുടെ തകരാറാണെന്ന് മനസ്സിലായി. ഇതോടെയാണ് ഫോട്ടെയെടുപ്പ് തല്‍ക്കാലം മാറ്റിവെച്ച് ഇയാളെ സഹായിക്കാന്‍ തീരുമാനിച്ചത്. മരുന്ന് വാങ്ങാനായാണ് ഇയാള്‍ വീട്ടില്‍ നിന്നിറങ്ങിയത്. തിരിച്ചുവീട്ടിലെത്തണം. അതോടെ കാല്‍പ്രയോഗം നടത്താന്‍ തീരുമാനിച്ചു. ഇരു വശത്തുനിന്നും രണ്ടു ബൈക്കുകളിയാലിയ നിന്ന് കാല്‍കൊണ്ട് ചവിട്ടി നീക്കി ഇയാളെ ലക്ഷ്യസ്ഥാനത്തെത്തിച്ചു'- ബിനുരാജ് പറയുന്നു.'

കോവിഡ് കാലത്ത് ഇങ്ങിനെ കുറേ മനുഷ്യര്‍ പലയിടങ്ങളിലും കുടുങ്ങിപ്പോകും. ജോലിക്കിടെ നമ്മളും കുടുങ്ങും. അപ്പോള്‍ പരസ്പരം സഹായിക്കുകയല്ലേ വേണ്ടത്. എന്നാലല്ലേ നമ്മള്‍ മനുഷ്യരാണെന്നുള്ള തോന്നലുണ്ടാവൂ. ജോലി തല്‍ക്കാലം മാറ്റിവെച്ച ആ മനുഷ്യനെ സഹായിക്കാന്‍ അങ്ങിനെയാണ് തീരുമാനിച്ചത്. ഇപ്പോള്‍ നഗരത്തില്‍ മാധ്യമപ്രവര്‍ത്തകരും പോലീസുകാരും മാത്രമേയുള്ളൂ. പലപ്പോഴും ജോലിക്കിടെ വിശന്നും ദാഹിച്ചും ഇരിക്കുന്നവരെ കാണാറുണ്ട്. അവര്‍ക്ക് കഴിയുന്ന സഹായം ചെയ്യാറുണ്ട്. ചലപ്പോള്‍ പോലീസുകാരെയും സന്നദ്ധസംഘടനാ പ്രവര്‍ത്തകരെയും വിവരമറിയിച്ച് ഭക്ഷണമെത്തിക്കാന്‍ സൗകര്യമൊരുക്കും. ബിനുരാജ്.
BEST PERFORMING STORIES:പായിപ്പാട് അതിഥി തൊഴിലാളികളുടെ പ്രതിഷേധം: ബംഗാൾ സ്വദേശി അറസ്റ്റിൽ [NEWS]അമ്മാവന്റെ മരണാനന്തര ചടങ്ങിൽ ആൾക്കൂട്ടത്തെ വിലക്കി ഒമർ അബ്ദുള്ള; അഭിനന്ദിച്ച് പ്രധാനമന്ത്രി [NEWS]പോലീസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സൗജന്യമായി നൽകാൻ മാസ്‌ക് നിര്‍മ്മിച്ച് യുവ അഭിഭാഷകന്‍ [NEWS]

മാധ്യമപ്രവര്‍ത്തനമെന്നാല്‍ വെറും റിപ്പോര്‍ട്ടിങ്ങും ചിത്രം പകര്‍ത്തലും മാത്രമല്ലെന്നും പ്രതിസന്ധിയിലകപ്പെട്ട ഇത്തരക്കാരെ സഹായിക്കുകയാണെന്നതും പറഞ്ഞുതരികയാണ് കോഴിക്കോട്ടെ പത്ര ഫോട്ടോഗ്രാര്‍മാര്‍.

സുഡാനിലെ ക്ഷാമത്തിന്റെയും പട്ടണിയുടെയും തീവ്രത ലോകത്തിന് മുന്നിലെത്തിച്ച കെവി ന്‍കാര്‍ട്ടറെന്ന ലോകപ്രശസ്ത ഫോട്ടോഗ്രാഫറുടെ കഥയുണ്ട്. പക്ഷെ പ്രശസ്തിക്കൊപ്പം കെവിന്‍ കാര്‍ട്ടര്‍ക്ക് ഏഴെ പഴികേള്‍ക്കാനും ആ ചിത്രം വഴിവെച്ചു. ആ കുട്ടിക്കെന്ത് പറ്റിയെന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ കെവിന്‍ കാര്‍ട്ടര്‍ക്ക് കഴിഞ്ഞില്ല. ആ ചിത്രം ന്യൂസ് ഫോട്ടോഗ്രഫിയെക്കുറിച്ചുള്ള വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുകയും ചെയ്തു. പ്രതിസന്ധിയില്‍പ്പെട്ടവരുടെ ചിത്രമെടുക്കലാണോ അതല്ല അവരെ സഹായിക്കലാണോ മാധ്യമപ്രവര്‍ത്തകന്റെ കടമയെന്നായിരുന്നു ചോദ്യം. കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു. രണ്ടും ഞങ്ങളുടെ ചുമതലയാണ്.
First published: