ഇന്റർഫേസ് /വാർത്ത /Buzz / Viral Photo| ഹാർലി ഡേവിഡ്സൺ ബൈക്കിൽ സ്റ്റൈലായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; ആവേശം അടക്കാനാകാതെ നെറ്റിസണ്‍സ്

Viral Photo| ഹാർലി ഡേവിഡ്സൺ ബൈക്കിൽ സ്റ്റൈലായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; ആവേശം അടക്കാനാകാതെ നെറ്റിസണ്‍സ്

Image credits: Twitter

Image credits: Twitter

സ്വദേശമായ നാഗ്പൂരിലുള്ള അദ്ദേഹം അവിടെ ഒരു ഹാർലി ഡേവിഡ്സൺ ഷോറൂം സന്ദർശിച്ചിരുന്നു. അവിടെ വച്ച് ആരോ പകർത്തിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്

  • Share this:

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ശരദ് അരവിന്ദ് ബോബേ്ഡെ എന്ന എസ്.എ.ബോബ്ഡെയാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിലെ താരം. ആഢംബര സ്പോർട്സ് ബൈക്കായ ഹാർലി ഡേവിഡ്സണിന്‍റെ ലിമിറ്റഡ് എഡീഷന്‍ ബൈക്ക് ആയ 'സിവിഒ 2020'യിൽ രാജ്യത്തെ പരമാധികാര കോടതിയുടെ ചീഫ് ജസ്റ്റിസ് ഇരിക്കുന്ന ചിത്രങ്ങൾ പ്രചരിച്ചിരുന്നു. വളരെ ആവേശത്തോടെയാണ് നെറ്റിസൺസ് ഈ ചിത്രത്തെ സ്വീകരിച്ചത്.

രാജ്യത്തെ സുപ്രധാനമായ പല വിധിപ്രസ്താവങ്ങളിലൂടെയും ശ്രദ്ധ നേടിയ വ്യക്തിയാണ് എസ്.എ.ബോബ്ഡെ. രാമജന്മഭൂമി-ബാബ്റി  മസ്ജിദ് ഭൂമി തര്‍ക്കത്തിൽ വിധി പ്രസ്താവിച്ച അഞ്ചംഗ ഭരണഘടനാബഞ്ചിൽ ഇദ്ദേഹം ഉള്‍പ്പെട്ടിരുന്നു. നിലവിൽ സ്വദേശമായ നാഗ്പൂരിലുള്ള അദ്ദേഹം അവിടെ ഒരു ഹാർലി ഡേവിഡ്സൺ ഷോറൂം സന്ദർശിച്ചിരുന്നു. അവിടെ വച്ച് ആരോ പകർത്തിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ബൈക്കുകളോടുള്ള തന്‍റെ ഇഷ്ടം പലപ്പോഴും തുറന്നു പറഞ്ഞിട്ടുള്ള ബോബ്ഡെയുടെ ഈ സ്റ്റൈലിഷ് ചിത്രം അധികം വൈകാതെ തന്നെ വൈറലാവുകയും ചെയ്തു.

രസകരമായ പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചത്. ഇതിനിടെ ചീഫ് ജസ്റ്റിസിന്‍റെ മാസ്കെവിടെ? ഹെൽമറ്റെവിടെ ? തുടങ്ങിയ ചോദ്യങ്ങളും ചിലർ ഉന്നയിക്കുന്നുണ്ട്.

രസകരമായ ചില പ്രതികരണങ്ങൾ ചുവടെ;

ചീഫ് ജസ്റ്റിസ് ആയി തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് മാധ്യമപ്രവർത്തകരോട് സംസാരിച്ചപ്പോഴാണ് ബൈക്കുകളോടുള്ള ഇഷ്ടം ബോബ്ഡെ വെളിപ്പെടുത്തിയത്. 'ബൈക്കുകൾ ഓടിക്കാൻ എനിക്ക് ഇഷ്ടമാണ്.. മുമ്പ് ഒരു ബുള്ളറ്റുണ്ടായിരുന്നു' എന്നായിരുന്നു പ്രതികരണം.

കഴിഞ്ഞ വർഷം ഹാർലി ഡേവി‍ഡ്സൺ ബൈക്കിൽ ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനിടെ ബൈക്കിൽ നിന്ന് വീണ് അദ്ദേഹത്തിന് കാലിന് പരിക്കേറ്റ ചരിത്രവുമുണ്ട്.

First published:

Tags: Harley davidson, Justice SA Bobde, S A Bobde