ഒരു മരത്തില്‍ ചുറ്റിപ്പിണഞ്ഞിരിക്കുന്ന മൂന്ന് കരിമൂര്ഖന്മാര്, ഒരേ സമയം അവ പത്തിവിരിക്കുന്നു. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രമാണിത്.
ഇന്ത്യന്‍ വൈല്‍ഡ് ലൈഫ് എന്ന ഫേസ്ബുക്ക് പേജില്‍ രാജേന്ദ സെമാല്ക്കര് എന്ന വ്യക്തി പങ്കുവെച്ച ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിലെ ഹരിസാല്‍ വനത്തില്‍ നിന്നുള്ളവയാണ് ഈ ചിത്രങ്ങള്‍.
പാമ്പുകളെ രക്ഷപ്പെടുത്തി കാട്ടില്‍ വിട്ടതിനു ശേഷമുള്ള ചിത്രങ്ങളാണിവയെന്നാണ് വിവരം. ഇന്ത്യന്‍ ഫോറസ്റ്റ് ഓഫീസര്‍ സുശാന്ത നന്ദയും മൂര്ഖന്മാരുടെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഈ പോസ്റ്റിനു കീഴെ നിരവധി പേരാണ് പ്രതികരിച്ചിരിക്കുന്നത്.
Blessings...
When three cobras bless you at the same time.
🎬:Rajendra Semalkar. pic.twitter.com/EZCQTumTwT
— Susanta Nanda IFS (@susantananda3) November 16, 2021
3 Handsome Hunks / 3 Black Buties - Khoobsurati magar door se - Paas Me Sirf Paseena Ayega Darr se 🤣😅
— Indian Soldier 🙏😊 (@GauravD60932961) November 16, 2021
I would have disappeared from that place the next nanosecond !🥶
— 🇮🇳Sridevi Jagadeesh🇮🇳 (@SriviKrish) November 16, 2021
മനോഹരമാണ് കാഴ്ച പക്ഷെ ദൂരെ നിന്ന് നോക്കുമ്പോള്‍ മാത്രമെന്നാണ് ഒരു വ്യക്തി കമന്റ് ചെയ്തിരിക്കുന്നത്. കണ്ട നിനിഷം തന്നെ ഞാന്‍ ഓടി രക്ഷപ്പെടുമായിരുന്നു എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നു.
നായക്കുട്ടിയെ വളര്‍ത്താന്‍ വാങ്ങി: വളര്‍ന്നപ്പോള്‍ കുറുക്കന്
സൈബീരിയന്‍ ഹസ്ക്കിയെന്ന് കരുതി വീട്ടുകാര്‍ വാങ്ങി വളര്‍ത്തിയത് കുറുക്കനെ(fox) പെറുവിലാണ്(Peru) സംഭവം നടന്നത്.വീട്ടുകാര്‍ പെറ്റ് ഷോപ്പില്‍ നിന്ന് നിന്നാണ് സൈബീരിയന്‍ ഹസ്ക്കിയെ വാങ്ങിക്കുന്നത്.റണ്‍റണ്‍ എന്ന് ഇവര്‍ തങ്ങളുടെ ഓമനയ്ക്ക് പേരുമിട്ടു.
വാങ്ങി ആദ്യമൊന്നും വീട്ടുകാര്‍ക്ക് നായയുടെ സ്വഭാവത്തില്‍ വലിയ സംശയം ഒന്നും തന്നെ തോന്നിയിരുന്നില്ല.
Also Read - മൃഗശാല ജീവനക്കാരിയെ കെട്ടിപ്പുണരുന്ന ഭീമൻ മുതല; വൈറൽ വീഡിയോ കാണാം
എന്നാല്‍ നായകുട്ടി വളര്‍ന്നതോടെ അടുത്ത വീട്ടിലെ താറാവുകളെയും കോഴികളെയും എല്ലാം തന്നെ കൊന്ന് തിന്നു തുടങ്ങിയയോടെയാണ് തങ്ങള്‍ വളര്‍ത്തുന്നത് കുറുക്കനെയാണെന്ന് വീട്ടുകാര്‍ക്ക് മനസ്സിലായത്.
ആന്‍ഡിയന്‍ ഫോക്സ് വിഭാഗത്തില്‍ പെട്ട കുറുക്കനെയാണ് വീട്ടുകാര്‍ വളര്‍ത്തിയിരുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ റണ്‍റണ്‍ വീട്ടില്‍ നിന്ന് ഓടി പോയിരുന്നു. കഴിഞ്ഞ ആഴ്ചയാണ് വന്യജീവി വിഭാഗം റണ്റണിനെ പിടികൂടിയത്. തുടര്‍ന്ന് റണ്‍റണ്‍ എന്ന കുറുക്കനെ പെറുവിലെ മൃഗശാലക്ക് കൈമാറി.
13 ഡോളര്‍ നല്‍കിയാണ് ഇവര്‍ സൈബീരിയന്‍ ഹസ്ക്കിയെന്ന് കരുതി കുറുക്കനെ വാങ്ങിക്കുന്നത്. പെറുവില്‍ കാടുകളി നിന്ന് മൃഗങ്ങളെ പിടികൂടി പെറ്റ് ഷോപ്പുകളില്‍ വില്‍ക്കുന്നത് പതിവ് സംഭവമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cobra, Maharashtra, Viral Photos