നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കുരങ്ങൻമാർക്ക് വേണ്ടി പിയാനോ വായിച്ച് പോൾ ബാർട്ടൺ; സംഗീതം ആസ്വദിച്ച് വാനരസംഘം

  കുരങ്ങൻമാർക്ക് വേണ്ടി പിയാനോ വായിച്ച് പോൾ ബാർട്ടൺ; സംഗീതം ആസ്വദിച്ച് വാനരസംഘം

  കുരങ്ങൻമാർ പരമാവധി ശല്യപ്പെടുത്തുമ്പോഴും ശ്രദ്ധ പതറാതെ പിയാനോ വായനയിൽ മുഴുകിയിരിക്കുകയാണ് ബാർട്ടൻ.

  monkeys and pianist

  monkeys and pianist

  • News18
  • Last Updated :
  • Share this:
   സംഗീതം ആസ്വദിക്കുന്നതിന് അത് അവതരിപ്പിക്കുന്നയാളുടെ തലയ്ക്ക് മുകളിൽ കയറുന്നതും പുറത്ത് ചാടി കളിക്കുന്നതും അത്ര നല്ലതാണോ? എന്നാൽ, അങ്ങനെയൊക്കെയേ ആസ്വദിക്കാൻ പറ്റുവെന്നാണ് ചിലരുടെ ഉത്തരം. വേറെ ആരുമല്ല, തായ് ലൻഡിൽ നിന്നുള്ള വാനരസംഘമാണ് തങ്ങൾക്ക് വേണ്ടി പിയാനോയിൽ സംഗീതം പൊഴിച്ച ബ്രിട്ടീഷ് സംഗീതജ്ഞൻ പോൾ ബാർട്ടന്റെ തോളിലും പുറത്തുമെല്ലാം കയറി സംഗീതം ആസ്വദിച്ചത്. ഊർജസ്വലരായ ആസ്വാദകർ കുറച്ച് വന്യമായ രീതിയിൽ പ്രതികരിച്ചെന്ന് മാത്രം. ചിലർ തലമുടി പിടിച്ച് വലിച്ചപ്പോൾ മറ്റു ചിലർ പിയാനോയുടെ മുകളിൽ ചാടാൻ വരെ ധൈര്യം കാണിച്ചു.

   ഇതിനിടയിൽ ചിലർ അദ്ദേഹത്തിന്റെ സംഗീതം മോഷ്ടിക്കാനും ഒരു ശ്രമം നടത്തി. എന്നാൽ, ഈ പെരുമാറ്റങ്ങൾ പ്രത്യേകിച്ച് കാട്ടുകുരങ്ങൻമാർ ആകുമ്പോൾ ഇത്തരത്തിലുള്ള സ്വഭാവവിശേഷങ്ങൾ സാധാരണമാണ്. കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തിൽ ഇത്തരം സംഗീതവിരുന്നുകൾ മൃഗങ്ങൾക്ക് ശാന്തത കൈവരുത്തുമെന്നാണ് പിയാനിസ്റ്റ് ആയ പോൾ ബാർട്ടൻ പറയുന്നത്.

   You may also like:New Zealand MP | ന്യൂസിലൻഡിൽ വീണ്ടും ഒരു ഇന്ത്യൻ എം.പി; സത്യപ്രതിജ്ഞ ചെയ്തത് സംസ്കൃതത്തിൽ [NEWS]ഇബ്രാഹിം കുഞ്ഞിനെ ആശുപത്രി മാറ്റണമെന്ന ആവശ്യം പ്രോസിക്യൂഷൻ പിൻവലിച്ചു [NEWS] കണ്ണിൽ കണ്ണിൽ നോക്കിയും ചുംബിച്ചും അഭയ ഹിരൺമയിയും ഗോപി സുന്ദറും [NEWS]   കൊറോണ വൈറസ് കുരങ്ങുകളെയും ബാധിച്ചെന്നാണ് ബാർട്ടൻ പറയുന്നത്. അവർ പലപ്പോഴും വിശന്ന് അലയുകയാണ്. വിനോദസഞ്ചാര മേഖലയിൽ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും കുറഞ്ഞ ആളുകൾ കുരങ്ങൻമാരെ കാണാനും ഭക്ഷണം നൽകാനുമായി എത്തുന്നുണ്ട്.

   'അവർ ശരിയായി ഭക്ഷണം കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ഒരു ശ്രമം നടത്തേണ്ടതുണ്ട്. ശരിയായി ഭക്ഷണം കഴിക്കുമ്പോൾ അവ ശാന്തമാകും, ആക്രമണോത്സുകതയുമുണ്ടാകില്ല' - 59 കാരനായ ബാർട്ടൻ പറയുന്നു. ഒരു പുരാതന ഹിന്ദു ക്ഷേത്രം, ഒരു സ്റ്റോർ, ഒരു പഴയ സിനിമാ തിയേറ്റർ എന്നിവ ഉൾപ്പെടെ ലോപ്ബുരിയിലെ നാല് സൈറ്റുകളിലാണ് ബാർട്ടൻ പിയാനോ വായിച്ചത്.   വടക്കൻ ഇംഗ്ലണ്ടിലെ യോർക് ഷെയറിൽ നിന്നുള്ള വ്യക്തിയാണ് ബാർട്ടൻ. ഏതായാലും കുരങ്ങൻമാരെ അവരുടെ തനിസ്വഭാവത്തോടെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ബാർട്ടൻ. കുരങ്ങൻമാർ പരമാവധി ശല്യപ്പെടുത്തുമ്പോഴും ശ്രദ്ധ പതറാതെ പിയാനോ വായനയിൽ മുഴുകിയിരിക്കുകയാണ് ബാർട്ടൻ.
   Published by:Joys Joy
   First published: