ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ല വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും
(narendra modi) കോൺഗ്രസ് നേതാവ്
സോണിയ ഗാന്ധിയും (Sonia Gandhi )ഒരു മിച്ച് നില്ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
ബജറ്റ് സമ്മേളനത്തിനുശേഷമാണ് സ്പീക്കര്‍ ഓം ബിര്‍ല ഇത്തരത്തില്‍ ഒരു യോഗം വിളിച്ചത്. യോഗത്തില്‍ പങ്കെടുക്കുന്നതിനായി സോണിയ ഗാന്ധി എത്തിയപ്പോള്‍ പ്രധാന മന്ത്രി നരേന്ദ്രമോദി മുഖം കൊടുക്കാതെ തല താഴ്ത്തി നല്ക്കുന്നത് കാണാം. രണ്ട് വ്യക്തികൾ കണ്ടുമുട്ടുന്നതിലെ കൗതുകം തന്നെയാണ് ചിത്രം വെെറലായി മാറാനുള്ള കാരണം.ചിലര്‍ ചിത്രത്തിന്ന തഴെ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്.
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവര്‍ സോണിയയെ നോക്കി ചിരിക്കുന്നതും ചിത്രത്തിൽ കാണാം.സ്പീക്കറുടെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
ഫാറൂഖ് അബ്ദുല്ല, ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മുലായാം സിങ് യാദവ് തുടങ്ങി നിരവധി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.നിരവധി ആളുകളാണ് ചിത്രത്തിന് തഴെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്.
Shashi Tharoor | 'സുപ്രിയ സുലേ ചോദിക്കുകയായിരുന്നു..' ; സൗഹൃദ സംഭാഷണത്തിന് നേരെ ട്രോള്‍ മഴ, പ്രതികരിച്ച് ശശി തരൂര്‍
ലോക്സഭ സെഷനിടെ എന്‍സിപി എം.പി സുപ്രിയ സുലേയുമായി (Supriya Sule) സംസാരിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ട്രോളുകളായതിന് പിന്നാലെ വിഷയത്തില്‍ പ്രതികരണവുമായി ശശി തരൂര്‍ എം.പി (Shashi Tharoor). ഫാറൂഖ് അബ്ദുള്ള ലോക്സഭയിൽ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. അടുത്തതായി സംസാരിക്കേണ്ട സുപ്രിയ സുലെ എം പി ചില നയപരമായ കാര്യത്തിലെ സംശയം തിരക്കിയതാണ്.
ഫാറുഖ് സാഹിബിന്റെ പ്രസംഗത്തെ ശല്യപ്പെടുത്താതിരിക്കാൻ വേണ്ടിയാണ് ബഞ്ചിൽ താടിവച്ച് ചാഞ്ഞിരുന്ന് സുപ്രിയ പറഞ്ഞത് കേട്ടത്. അതിന്റെ വീഡിയോ ആണ് കുശലാന്വേഷണം എന്ന നിലയിൽ പ്രചരിപ്പിക്കുന്നത്. ഇത്തരം വീഡിയോകൾ ആസ്വദിക്കുന്നവർ ആസ്വദിച്ചോളു എന്നും അത് ഞങ്ങളുടെ ചിലവിൽ വേണ്ടെന്നും തരൂർ ട്വിറ്ററിൽ കുറിച്ചു.
ഇത് ആദ്യമായല്ല ശശി തരൂരിനെ സമൂഹമാധ്യമങ്ങളില്‍ ട്രോളന്മാര് വൈറലാക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലെ അദ്ദേഹത്തിന്റെ പ്രാവീണ്യത്തെ വളരെ പോസിറ്റീവ് ആയ രീതിയില്‍ ട്രോളിയത് മുതല്‍ കഴിഞ്ഞ ഓണക്കാലത്ത് ക്ഷേത്രത്തില്‍ തേങ്ങ ഉടച്ച സംഭവം വരെ ട്രോളുകകളായിട്ടുണ്ട്.
അല്ലു അര്ജുന് സിനിമയിലെ ‘ശ്രീവള്ളി’ തുടങ്ങി നിരവധി സിനിമാ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. സുപ്രിയ സുലെ പിന്നോട്ടു തിരിഞ്ഞിരുന്നു സംസാരിക്കുന്നതും തരൂര്‍ മുന്നോട്ടാഞ്ഞ് കൈകളില്‍ മുഖം അമര്‍ത്തി ശ്രദ്ധാപൂര്‍വം കേട്ടിരിക്കുന്നതും വിഡിയോയില്‍ കാണാം. സഭയില്‍ റഷ്യ-യുക്രെയ്ന് യുദ്ധത്തെക്കുറിച്ച് ചര്‍ച്ച നടക്കുന്നതിനിടെയായിരുന്നു ഫാറൂഖ് അബ്ദുല്ലയുടെ പ്രസംഗം. റഷ്യ, യുക്രെയ്ന് വിഷയത്തില്‍ ഇന്ത്യ മധ്യസ്ഥത വഹിക്കാന്‍ തയാറാകണമെന്ന് ശശി തരൂര്‍ ആവശ്യപ്പെട്ടിരുന്നു.
Also Read- പഴവങ്ങാടി ക്ഷേത്രത്തില്‍ 101 തേങ്ങ ഉടച്ച് ശശി തരൂര്‍; കഴിഞ്ഞ തവണ തേങ്ങ ഉടച്ച ട്രോള്‍ തീര്‍ന്നിട്ടില്ലെന്ന് commentഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.