നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഈ സല്യൂട്ടിന് സ്‌നേഹം കൂടിയുണ്ട്; ഡിഎസ്പി റാങ്കിലുള്ള മകന് എഎസ്‌ഐ അമ്മയുടെ സല്യൂട്ട്

  ഈ സല്യൂട്ടിന് സ്‌നേഹം കൂടിയുണ്ട്; ഡിഎസ്പി റാങ്കിലുള്ള മകന് എഎസ്‌ഐ അമ്മയുടെ സല്യൂട്ട്

  ഗുജറാത്ത് പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ ദിനേശ് ദാസ ആയിരുന്നു ആരവല്ലി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിശാല്‍ റബാരിയും അമ്മ മധുബെന്‍ റബാരിയും ഉള്‍പ്പെടുന്ന ചിത്രം ആദ്യം ട്വിറ്ററില്‍ പങ്കുവച്ചത്

  Image Twitter

  Image Twitter

  • Share this:
   മാതാപിതാക്കള്‍ക്ക് അവരുടെ മക്കള്‍ അവരെക്കാള്‍ മികച്ച കാര്യങ്ങള്‍ നേടുന്നതിനോളം അഭിമാനം തോന്നുന്ന മറ്റൊരു കാര്യമുണ്ടാവില്ല. ഗുജറാത്തിലെ ജുനഗഡില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ ഡിഎസ്പി റാങ്കിലുള്ള മകന് സല്യൂട്ട് നല്‍കുന്ന പോലീസുകാരിയായ അമ്മയുടെ സംതൃപ്തിയുള്ള മുഖം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

   ഗുജറാത്ത് പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ ദിനേശ് ദാസ ആയിരുന്നു ആരവല്ലി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വിശാല്‍ റബാരിയും അമ്മ മധുബെന്‍ റബാരിയും ഉള്‍പ്പെടുന്ന ചിത്രം ആദ്യം ട്വിറ്ററില്‍ പങ്കുവച്ചത്. മധുബെന്‍ റബാരിയ ഗുജറാത്ത് പോലീസില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറായിട്ടാണ് ജോലി ചെയ്യുന്നത്.

   “എഎസ്‌ഐയായ മാതാവ് ഡിഎസ്പിയായ മകനെ കാണുന്ന സംതൃപ്തി നിറഞ്ഞ നിമിഷങ്ങളാണിത്. വര്‍ഷങ്ങളുടെ പ്രതിബദ്ധതയോടും അര്‍പ്പണബോധത്തോടെയുമൊപ്പം മാതൃത്വ സ്‌നേഹത്തോട് കൂടിയുള്ള അവളുടെ സല്യൂട്ട് സ്വീകരിക്കുന്ന വിശാല്‍ റബാരിയ.. ഗുജറാത്ത് പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഏറ്റവും മികച്ച രീതിയില്‍ തന്നെ ആഘോഷിക്കും,” ചിത്രം പങ്കുവച്ച ദിനേശ് ദാസ കുറിച്ചു.

   പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍കം ട്വിറ്ററില്‍ നിരവധി കമന്റുകളോടൊപ്പം 5000ലധികം ലൈക്കുകളാണ് ചിത്രം നേടിയത്. ഹൃദയസ്പര്‍ശിയായ ഫോട്ടോ കണ്ട് കണ്ണീരണിഞ്ഞെന്നും, ഇത് പലര്‍ക്കും പ്രചോദനമാണെന്നും പല ഉപയോക്താക്കളും കമന്റ് ചെയ്തു.

   ഒരു കമന്റ് ഇത്തരത്തിലായിരുന്നു, “മകനെ അഭിവാദ്യം ചെയ്യുമ്പോഴുള്ള ആ അമ്മയുടെ കണ്ണുകളിലെ തിളക്കം ശ്രദ്ധിക്കാതിരിക്കാന്‍ കഴിയില്ല. അത് മാതൃത്വത്തിന്റെയും സ്‌നേഹത്തിന്റെയും ശക്തിയാണ്.”   ഫോട്ടോയോട് പ്രതികരിച്ചുകൊണ്ട് ഒരു ഉപയോക്താവ് പറഞ്ഞതിങ്ങനെ, “ഈ നിമിഷം അമ്മയ്ക്കും മകനും മാത്രമായിരുന്നില്ല സന്തോഷം. കാഴ്ചക്കാര്‍ക്കും സന്തോഷകരമായ നിമിഷമായിരുന്നു മകന് സല്യൂട്ട് ചെയ്ത അമ്മയുടേത്.”

   “ഈ നിമിഷം ആ അമ്മ ഒരിക്കലും മറക്കില്ല, ഒരു അച്ഛനോ അമ്മയ്‌ക്കോ അവരുടെ മക്കള്‍ വലിയ പദവി നേടി പരസ്പരം സല്യൂട്ട് ഏറ്റുവാങ്ങുന്ന അവസരം അഭിനന്ദിക്കപ്പെടേണ്ടതാണ്,” ഒരാള്‍ കുറിച്ചു. അതേസമയം“കഠിനാധ്വാനവും സ്ഥിരതയുമാണ് വിജയത്തിന്റെ താക്കോല്‍. വികാരങ്ങളും വിചാരങ്ങളും വിവരിക്കാന്‍ വാക്കുകള്‍ പര്യാപ്തമല്ല. ഈ ചിത്രം ആയിരം വാക്കുകള്‍ സംസാരിക്കുന്നു..” എന്നാണ് മറ്റൊരാൾ എഴുതിയത്.   കമന്റുകളുടെ പ്രളയത്തോട് പ്രതികരിച്ചുകൊണ്ട് ഡിഎസ്പി വിശാലും തന്റെ പ്രതികരണം പങ്കുവച്ചിരുന്നു. അഭിനന്ദനത്തിനും സ്‌നേഹത്തിനും നന്ദി പറഞ്ഞ് അദ്ദേഹം കുറിച്ചത് ഇങ്ങനെയാണ്, “നന്ദി, വളരെയധികം നന്ദി സുഹൃത്തുക്കളേ, നിങ്ങളുടെ നല്ല വാക്കുകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും... നിങ്ങളില്‍ പലരും തീവ്ര അഭിലാഷങ്ങള്‍ പേറുന്നവരാണെന്ന് എനിക്കറിയാം, നിങ്ങള്‍ ആഗ്രഹിക്കുന്ന എല്ലാ വിജയങ്ങള്‍ക്കും ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.”   ആത്മവിശ്വാസവും പിന്തുണയും ഉണ്ടെങ്കില്‍ കഠിനാധ്വാനവും പ്രതിബദ്ധതയും സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുമെന്നുള്ള മറ്റൊരു ഓര്‍മ്മപ്പെടുത്തലാണ് ഇതുപോലുള്ള കഥകള്‍. ഇന്‍ഡോ തിബറ്റന്‍ ബോര്‍ഡര്‍ പോലീസിലും (ഐടിബിപി) ഈ മാസം ആദ്യം സമാനമായ ഒരു സംഭവം നടന്നിരുന്നു. പാസിങ് ഡേ പരേഡില്‍ ഐടിബിപിയിലെ ഇന്‍സ്‌പെക്ടര്‍ കമലേഷ് കുമാര്‍, അസിസ്റ്റന്റ് കമാന്‍ഡന്റായി നിയമിക്കപ്പെട്ട തന്റെ മകള്‍ ദീക്ഷയെ അഭിവാദ്യം ചെയ്തതും രാജ്യത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നു.
   Published by:Jayesh Krishnan
   First published:
   )}