• HOME
 • »
 • NEWS
 • »
 • buzz
 • »
 • Mask | കണ്ണ് മാത്രം പുറത്ത് കാണാം; മാസ്കിട്ട കുട്ടിയുടെ ചിത്രം വൈറൽ, സോഷ്യൽ മീഡിയ വൻ ചർച്ച

Mask | കണ്ണ് മാത്രം പുറത്ത് കാണാം; മാസ്കിട്ട കുട്ടിയുടെ ചിത്രം വൈറൽ, സോഷ്യൽ മീഡിയ വൻ ചർച്ച

കുട്ടിയുടെ കണ്ണിൻെറ ഭാഗത്ത് മാത്രം രണ്ട് ദ്വാരങ്ങൾ ഇട്ടിട്ടുണ്ട്.

 • Last Updated :
 • Share this:
  കോവിഡ്-19 മഹാമാരി വ്യാപിച്ചതോടെയാണ് ലോകത്ത് മാസ്കുകൾ ആളുകൾ വ്യാപകമായി ഉപഗോയിച്ച് തുടങ്ങിയത്. ചില രാജ്യങ്ങളിൽ മാസ്കുകൾ ഒഴിവാക്കി തുടങ്ങിയെങ്കിലും സുരക്ഷയെ മുൻകരുതി ആളുകൾ മാസ്ക് ഉപയോഗിക്കുന്നുണ്ട്. ഇപ്പോൾ മുഖം മുഴുവൻ മറച്ച് കൊണ്ടുള്ള മാസ്ക് ധരിച്ച് യാത്ര ചെയ്യുന്ന ഒരു കൊച്ചുകുഞ്ഞിൻെറ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ജാൻഡ്രേ ഒപ്പർമാൻ എന്നയാളാണ് ചിത്രം ഇൻസ്റ്റഗ്രാമിലാണ് പങ്കുവെച്ചത്. എയർ ന്യൂസിലൻറ് വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന ഒപ്പർമാൻ കുട്ടി മുഖം മുഴുവൻ മറച്ചിരിക്കുന്ന മാസ്ക് ധരിച്ചത് കണ്ടാണ് ഫോട്ടോ എടുത്തത്. കുട്ടിയുടെ കണ്ണിൻെറ ഭാഗത്ത് മാത്രം രണ്ട് ദ്വാരങ്ങൾ ഇട്ടിട്ടുണ്ട്.

  ചിത്രവുമായി ബന്ധപ്പെട്ട് വളരെ വ്യത്യസ്തമായ നിലപാടുകളും അഭിപ്രായങ്ങളുമായി നിരവധി പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ചിലർക്ക് ഇത് വളരെ രസകരമായ ഒരു ചിത്രമായിട്ടാണ് തോന്നിയിട്ടുള്ളത്. എന്നാൽ മറ്റ് ചിലർക്ക് ഇത്തരത്തിലുള്ള മാസ്ക് ഇടുന്നതിനോട് വലിയ യോജിപ്പില്ല. കുഞ്ഞിന് കണ്ണ് കാണാൻ മാത്രം സാധിക്കുന്ന തരത്തിൽ മാസ്ക് ധരിപ്പിച്ച രക്ഷിതാക്കൾക്കെതിരെയാണ് രൂക്ഷവിമർശനം ഉയരുന്നത്.

  ചിത്രത്തിന് വളരെ നെഗറ്റീവായ ചില പ്രതികരണങ്ങൾ ലഭിച്ച് തുടങ്ങിയിട്ടുണ്ടെങ്കിലും തനിക്ക് മോശമായി ഒന്നും തോന്നിയിട്ടില്ലെന്നാണ് ഫോട്ടോഗ്രാഫർ ഒപ്പർമാൻ പറഞ്ഞത്. കുട്ടി വളരെ സന്തോഷത്തോടെ രസകരമായി നിൽക്കുന്നതായാണ് തനിക്ക് തോന്നിയത്. “കുട്ടി വലിയ സന്തോഷത്തിലായിരുന്നു. അവൻ ചാടിക്കളിക്കുകയും ചിരിച്ച് മറിയുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. കുഞ്ഞിൻെറ പെരുമാറ്റം കണ്ടപ്പോൾ വല്ലാത്ത സ്നേഹമാണ് തോന്നിയത്. അവൻെറ കുസൃതി കണ്ട് നിന്നപ്പോൾ വിമാനത്തിൽ നിന്ന് പുറത്തിറങ്ങാൻ വേണ്ടിയുള്ള കാത്തിരിപ്പിനിടയിൽ സമയം പോയത് പോലും അറിഞ്ഞില്ല.” ഒപ്പർമാൻ ന്യൂസിലൻറ് ഹെറാൾഡിനോട് പറഞ്ഞു.  Also Read-ഉറക്കത്തിൽ എഴുന്നേറ്റു നടന്ന യുവതി 15 ലക്ഷം രൂപയുടെ സ്വർണം ചവറ്റുകൊട്ടയിൽ കളഞ്ഞു

  ഇങ്ങനെ മാസ്ക് ഇടുവിപ്പിച്ചാൽ എങ്ങനെയാണ് കുട്ടി ശ്വസിക്കുകയെന്നാണ് ഒരാളുടെ ചോദ്യം. സഹയാത്രക്കാർ പോലും ഇക്കാര്യം ചിന്തിക്കുന്നില്ല. സൂപ്പർ ഹീറോ സിനിമയിലെ കഥാപാത്രങ്ങളോട് ഈ കുട്ടിയെ താരതമ്യം ചെയ്യുന്നവരുമുണ്ട്. “സൂപ്പർഹീറോ ആവാൻ വേണ്ടി കുട്ടിയെ പരിശീലിപ്പിക്കുന്നതായിരിക്കും. ലോകം ഇപ്പോൾ ഒരു സൂപ്പർ ബേബിക്കായി കാത്തിരിക്കുന്നില്ല,” ഒരാൾ ഇങ്ങനെയാണ് കമൻറ് ചെയ്തിരിക്കുന്നത്. രസകരമായ ചിത്രമായി ഇതിനെ കണക്കാക്കുന്നവരുമുണ്ട്. ഏതായാലും സോഷ്യൽ മീഡിയ കുട്ടിയുടെ മാസ്കിൻെറ കാര്യത്തിൽ രണ്ട് തട്ടിലാണ്. കണ്ണിൻെറ ഭാഗത്ത് ദ്വാരം ഇടുന്നതോടൊപ്പം തന്നെ ശ്വസിക്കാനുള്ള സംവിധാനവും വേണ്ടെയെന്നാണ് കൂടുതൽ പേരും ചോദിക്കുന്നത്.

  കോവിഡ്-19 പടർന്ന് പിടിച്ചതിന് ശേഷം സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായാണ് ലോകത്ത് മാസ്ക് വ്യാപകമായത്. മാസ്കുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ചർച്ചകളുണ്ടായിരുന്നു. മാസ്ക് ധരിച്ചാൽ വൈറസിനെ ഒരുപരിധി വരെ തടഞ്ഞ് നിർത്താൻ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോഴും ഇത് വിശ്വസിക്കാത്ത ആളുകളുമുണ്ട്. സർജിക്കൽ മാസ്ക് ധരിക്കുന്നത് കൊണ്ട് വലിയ കാര്യമൊന്നുമില്ലെന്ന് ചിലർ കരുതുന്നു. എൻ-95 മാസ്കുകളാണ് വൈറസിനെ പ്രതിരോധിക്കാൻ ഏറ്റവും നല്ലതെന്ന് ആരോഗ്യപ്രവർത്തകർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
  Published by:Jayesh Krishnan
  First published: