നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • Spiderman Chameleon | 'സ്പൈഡർമാൻ ഓന്ത്'; സൂപ്പർഹീറോയുടെ നിറമുള്ള ഓന്തിന്റെ ചിത്രങ്ങൾ വൈറൽ

  Spiderman Chameleon | 'സ്പൈഡർമാൻ ഓന്ത്'; സൂപ്പർഹീറോയുടെ നിറമുള്ള ഓന്തിന്റെ ചിത്രങ്ങൾ വൈറൽ

  സ്പൈഡർമാൻ സ്യൂട്ടിന്റെ ചുവപ്പും നീലയും നിറമാണ് ഓന്തിന്റെ ശരീരത്തിനുള്ളത്.

  • Share this:
   ഇന്ത്യയിലടക്കം ലോകമെമ്പാടും ആരാധകരുള്ള ജനപ്രിയമായ സൂപ്പർഹീറോയാണ് സ്പൈഡർമാൻ (Spiderman). എന്നാൽ ഓന്തിന്റെ (Chameleon) രൂപത്തിലെത്തിയ സ്പൈഡർമാനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

   ഐഎഫ്എസ് ഓഫീസർ സുശാന്ത നന്ദ തന്റെ ട്വിറ്റർ ഹാൻഡിലിലാണ് ഈ ഓന്തിന്റെ ചിത്രം പങ്കിട്ടിരിക്കുന്നത്. സൂപ്പർ ഹീറോ സ്പൈഡർമാന്റെ വേഷത്തിന്റെ അതേ നിറമാണ് ഓന്തിനുള്ളത്.

   അതായത് സ്പൈഡർമാൻ സ്യൂട്ടിന്റെ ചുവപ്പും നീലയും നിറമാണ് ഓന്തിന്റെ ശരീരത്തിനുള്ളത്. ഇത് തന്നെയാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകാനും കാരണം. ഓന്തിന്റെ മുഖം മുതൽ ശരീരത്തിന്റെ പകുതി വരെ ചുവപ്പും ബാക്കി പകുതി നീല നിറത്തിലുമാണുള്ളത്. മുൻകാലുകൾ പോലും പകുതി ചുവപ്പും പകുതി നീലയും നിറത്തിലാണ്. "സ്പൈഡർ മാൻ ഇൻ റിയൽ ലൈഫ്" എന്ന അടിക്കുറിപ്പോടു കൂടിയാണ് ചിത്രം ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുന്നത്.

   മ്വാൻസ ഫ്ലാറ്റ് ഹെഡഡ് റോക്ക് അഗമ എന്നും സ്പൈഡർ മാൻ അഗമ എന്നും അറിയപ്പെടുന്ന ജീവിയാണിത്. സൂപ്പർഹീറോ സ്പൈഡർമാനെ പോലെ തന്നെ ഈ ജീവിയും കുത്തനെയുള്ള ചുവരുകളിലൂടെ നടക്കും. വൈറലായ ഈ ചിത്രം നിരവധി ആളുകൾ ലൈക്ക് ചെയ്യുകയും നിരവധി രസകരമായ കമന്റുകളും രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

   രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു വ്യക്തി സൊമേര്‍സ്‌ബൈയിലുള്ള ഓസ്‌ട്രേലിയന്‍ ഉരഗ ഉദ്യാനത്തിന് വളരെ അപൂര്‍വമായ ഒരു അരണയെ കൈമാറിയിരുന്നു. രണ്ട് തലയുള്ള ഒരു അരണയായിരുന്നു ഇത്. രണ്ട് തലകളും മൂന്ന് കണ്ണുകളുമുള്ള ഈ അരണയുടെ നാവിന് നീല നിറമാണ്.

   രണ്ട് തലകളും കൂടി പങ്കിടുന്ന തരത്തില്‍ മധ്യഭാഗത്തായാണ് മൂന്നാമത്തെ കണ്ണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ഇരുവശങ്ങളിലുമുള്ള രണ്ട് കണ്ണുകള്‍ക്ക് മാത്രമേ കാഴ്ച്ചയുള്ളൂ. സാധാരണയായി നീല നാവുള്ള അരണകള്‍ വിഷമുള്ളവയല്ല. ആളുകള്‍ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും ഇവ ഭീഷണിയാവാറില്ല. പെട്ടെന്ന് കണ്ടുമുട്ടുമ്പോള്‍ അരണകള്‍ അവരുടെ നീല നാവ് ഒരു അപായ സൂചനയായി ഉപയോഗിക്കാറുണ്ട്.

   ആളുകളെ അത്ഭുതപ്പെടുത്തുന്ന ഇത്തരം നിരവധി വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ ദിവസവും വൈറലാകാറുണ്ട്. ഇത്തരത്തിൽ ഒരു അപൂർവ്വയിനം മഴവിൽ പാമ്പിന്റെ വീഡിയോയും അടുത്തിടെ വൈറലായിരുന്നു. ഒറ്റനോട്ടത്തിൽ, വീഡിയോയിൽ കാണുന്ന പാമ്പിന്റെ നിറം നീലയാണെന്ന് തോന്നും. എന്നാൽ സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ, ഈ പാമ്പിന്റെ ത്വക്കിൽ പല നിറങ്ങളുള്ളതായി കാണാം.

   Anand Mahindra | പാഴ്വസ്തുക്കൾ കൊണ്ട് കാർ നിർമ്മിച്ച് മഹാരാഷ്ട്ര സ്വദേശി; Bolero വാഗ്ദാനം ചെയ്ത് ആനന്ദ് മഹീന്ദ്ര

   അമേരിക്കയുടെ തെക്കുകിഴക്കൻ മേഖലയിലാണ് 'ഫാരൻസിയ എറിട്രോഗ്രാമ' എന്നറിയപ്പെടുന്ന മഴവില്‍ പാമ്പുകൾ വളരെ സാധാരണമായി കാണപ്പെടുന്നത്. സാധാരണയായി 36 മുതൽ 48 ഇഞ്ച് വരെ വലുപ്പമുള്ളവയാണിത്തരം പാമ്പുകൾ. ചിലത് 66 ഇഞ്ച് വരെ നീളത്തിലും വളരാറുണ്ട്. മഴവിൽ പാമ്പ് വിഷമില്ലാത്ത, ജലജീവിയായ പാമ്പാണ്. അമേരിക്കയിൽ കണ്ടു വരുന്ന ഏറ്റവും മനോഹരമായ പാമ്പുകളിൽ ഒന്നാണ് മഴവിൽ പാമ്പുകൾ.

   Pet Dog | കാർബൺ മോണോക്സൈഡ് വിഷബാധയിൽ നിന്ന് കുടുംബത്തെ രക്ഷിച്ച് വള‍ർത്തുനായ
   Published by:Jayashankar AV
   First published:
   )}