നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • കുഴൽ കിണറിൽ നിന്ന് വെള്ളം കുടിക്കുന്ന 'സ്മാർട്ട് ആന'; ദൃശ്യങ്ങൾ വൈറൽ

  കുഴൽ കിണറിൽ നിന്ന് വെള്ളം കുടിക്കുന്ന 'സ്മാർട്ട് ആന'; ദൃശ്യങ്ങൾ വൈറൽ

  ജലശക്തി മന്ത്രാലയമാണ്, ഹാൻഡ് പമ്പ് ഉപയോഗിച്ച് വെള്ളം കുടിക്കാനായി എടുക്കുന്ന ഒരു ആനയുടെ വീഡിയോ പങ്കിട്ടിരിക്കുന്നത്

  • Share this:
   കരയില്‍ ജീവിയ്ക്കുന്ന ജീവജാലങ്ങളിൽ ഏറ്റവും സമര്‍ത്ഥരായ ജീവികളാണ് ആനകള്‍. അവരുടെ അസാധാരണമായ ബുദ്ധി അവരെ ഉപകരണങ്ങൾ ഉപയോഗിക്കാനും, ഭാഷകൾ തിരിച്ചറിയാനും, സഹാനുഭൂതിയും ഓർമ്മകളും നിലനിർത്താനും, അനുകരണങ്ങൾ നടത്താനും, പ്രശ്ന പരിഹാര കഴിവുകൾ പ്രദർശിപ്പിക്കാനുമെല്ലാം പ്രാപ്തരാക്കുന്നു. ആനകൾ പലതരത്തിലുള്ള തന്ത്രങ്ങളും ആവിഷ്കരിക്കുന്നതും ചുമതലകളും നിറവേറ്റുന്നതുമായ ധാരാളം വീഡിയോകൾ നാം കണ്ടിട്ടുണ്ട്. ഇപ്പോൾ വീണ്ടും മിടുക്കനായ ഒരു ആനയുടെ അത്തരമൊരു വീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുന്നുണ്ട്. ഇത് ഇന്റർനെറ്റ് ഉപയോക്താക്കളെ ആകെ വിസ്മയിപ്പിച്ചിരിക്കുകയാണ്. ജലശക്തി മന്ത്രാലയമാണ്, ഹാൻഡ് പമ്പ് ഉപയോഗിച്ച് വെള്ളം കുടിക്കാനായി എടുക്കുന്ന ഒരു ആനയുടെ വീഡിയോ പങ്കിട്ടിരിക്കുന്നത്.

   ജല സംരക്ഷണത്തിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സെപ്റ്റംബർ 3നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. തന്റെ ദാഹം ശമിപ്പിക്കുന്നതിനായി ഈ ആന കുഴൽ കിണറിൽ നിന്നും വെള്ളം വലിച്ചു കുടിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. 26 സെക്കന്റ് ദൈർഘ്യം വരുന്ന വീഡിയോയിൽ തന്റെ തുമ്പിക്കൈ കൊണ്ട് ഹാൻഡ് പമ്പ് ഉപയോഗിച്ച് കിണറ്റിൽ നിന്ന് ആനയെ കാണാം. ഹിന്ദിയിലാണ് ചിത്രത്തിന് അടിക്കുറിപ്പെഴുതിയിരിക്കുന്നത്. ആനയ്ക്ക് പോലും ഓരോ തുള്ളി വെള്ളത്തിന്റെയും വില അറിയാം, എന്നിട്ടും എന്തു കൊണ്ടാണ് മനുഷ്യർക്ക് വെള്ളം പാഴാക്കാൻ പാടില്ലന്നും അത് സംരക്ഷിക്കപ്പെടേണ്ടതാണന്നും മനസ്സിലാക്കാൻ സാധിക്കാത്തതെന്നാണ് എന്നുമാണ് ചിത്രത്തിന്റെ അടിക്കുറിപ്പിൽ മന്ത്രാലയം ഉന്നയിച്ചിരിക്കുന്ന ആശങ്ക.

   ചിത്രം ഇന്റർനെറ്റ് ഉപയോക്താക്കളുടെ ഹൃദയം കവർന്നിരിക്കുകയാണ്. 25,000ത്തിലേറെ പേരാണ് ചിത്രം കണ്ടിരിക്കുന്നത്. ടൺ കണക്കിന് കമന്റുകളാണ്, ചിത്രത്തിൽ മതിപ്പു തോന്നിയ ഉപയോക്താക്കൾ പങ്കുവച്ചിരിക്കുന്നത്. ജലത്തിന് ജീവനെക്കാൾ വിലയുണ്ടെന്നും നമ്മൾ ‘ഗജരാജനെ’ കണ്ടു പഠിക്കണമെന്നുമാണ് ചിലർ അഭിപ്രായപ്പെട്ടിരിക്കുന്നത്. അതേസമയം, മറ്റു ചിലർ അഭിപ്രായപ്പെടുന്നത് മനുഷ്യരാണ് യഥാർത്ഥത്തിൽ മൃഗങ്ങളെന്നാണ്.

   വീഡിയോ ഇന്ത്യൻ വനംവകുപ്പ് ഓഫീസറായ രമേഷ് പാണ്ഡേയും പങ്ക് വെച്ചിട്ടുണ്ട്. അദ്ദേഹം ചിത്രത്തിന് നൽകിയിരിക്കുന്ന അടിക്കുറിപ്പിൽ പ്രസ്താവിച്ചിരിക്കുന്നത്, ജലവും മൃഗങ്ങളും അമൂല്യമാണന്നും നമ്മുടെ അതിജീവനത്തിനായി ഇവ രണ്ടിനെയും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണന്നുമാണ്. അതേസമയം, ദാഹജലത്തിനായി കുഴൽക്കിണറിനെ ആശ്രയിക്കേണ്ടി വന്ന ഒരു മൃഗത്തിന്റെ ശോചനീയാവസ്ഥയോട് ചില ഉപയോക്താക്കൾ തങ്ങളുടെ ആശങ്കയും പങ്കു വെച്ചിട്ടുണ്ട്.

   സ്വാർത്ഥ മോഹങ്ങൾക്കായി അഹങ്കാരിയായ മനുഷ്യജീവികൾ നടത്തുന്ന എല്ലാ നാശത്തിനും കുഴപ്പങ്ങളോടും പ്രതികരണശേഷിയില്ലാത്ത മൃഗങ്ങൾ പൊരുത്തപ്പെടുകയാണന്നാണ് മറ്റൊരു ഉപയോക്താവ് അഭിപ്രായപ്പെടുന്നത്.

   കുബുദ്ധിയായ ഒരു ഉപയോക്താവ് ആനയുടെ ബുദ്ധിപരമായ ഈ പ്രവർത്തിയെ, ആത്മനിർഭർ ആന (സ്വയം പര്യാപ്തനായ ആന) എന്ന് അഭിസംബോധന ചെയ്ത് കേന്ദ്ര സർക്കാരിന്റെ ആത്മ നിർഭർ എന്ന ആശയത്തിനെ പരിഹസിച്ചും അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്.

   കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണങ്കിലും ട്വിറ്റർ ഉപയോക്താക്കളെല്ലാം തന്നെ ആനയുടെ ബുദ്ധിയെ പ്രശംസിക്കുകയാണ്.
   Published by:Karthika M
   First published:
   )}